മുലതമട സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിലെ മദ്യപാനം
പാലക്കാട്: മുതലമട സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് മദ്യപിച്ചതിൽ നടപടിയെടുത്ത് പാർട്ടി. ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പെടെ മൂന്ന് പേരെ പാർട്ടി സസ്പെൻഡ് ചെയ്തു.
ലോക്കൽ സെക്രട്ടറിക്ക് പുറമേ, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
പാർട്ടി ഓഫീസിൽ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ ബ്രിജേഷിനെയും രണ്ട് പാർട്ടി പ്രവർത്തകരെയും സസ്പെൻഡ് ചെയ്തത്.
Tags : Liquour drinking incident CPM local committee office Suspension