National
പാറ്റ്ന/ജാമുയി: ബിഹാറിലെ ജാമുയിയിൽ പത്താംക്ലാസുകാരിയെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ച സംഭവത്തിലെ രണ്ടു പ്രതികളെ പൊലിസ് ഏറ്റുമുട്ടലിലൂടെ കീഴടക്കി.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതാണ് ഏറ്റുമുട്ടലിലേക്കു നയിച്ചത്. മുഖ്യപ്രതിയായ നന്ദൻ യാദവിന്റെ കാലിൽ വെടിയേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഹരേരാം യാദവ് എന്ന പ്രതിയുടെ കാൽമുട്ട് തകരുകയും ചെയ്തു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ചയുണ്ടായ അതിക്രമത്തിൽ മൂന്നുപേരെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തില് വിശദമായ അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച വൈകുന്നേരം ട്യൂഷൻക്ലാസിൽനിന്നു മടങ്ങിയ ആണ്കുട്ടിയെയും പെണ്കുട്ടിയെയും ജാമുയിയില്വച്ച് ഒരു സംഘം ആളുകള് തടഞ്ഞുനിര്ത്തി ഉപദ്രവിക്കുകയായിരുന്നു.
ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടര് തടഞ്ഞുനിര്ത്തിയശേഷം കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള് സാമൂഹികമാധ്യമങ്ങളില് പ്രചരിച്ചതോടെ വലിയ ജനരോഷമാണ്. കുറ്റക്കാര്ക്കെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുകയും ചെയ്തു.
സംഭവത്തിന്റെ പേരിൽ ബിഹാറിലെ ബിജെപി സർക്കാരിനെതിരേ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. പ്രിയങ്ക ഗാന്ധി, ആർജെഡി വർക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ്, ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ തുടങ്ങിയവരും സർക്കാർ അനാസ്ഥയ്ക്കെതിരേ രംഗത്തെത്തിയിരുന്നു.
Kerala
പാലക്കാട്: വനിത ടിടിഇയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് പിടിയിൽ. റെയിൽവെ പൊലിസാണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ മോഷ്ടാവ് ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ സമയം പരാതിക്കാരിയുടെ വില കൂടിയ മൊബൈൽ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയുമായിരുന്നു പ്രതി.
തുടർന്ന് ടിടിഇ റെയിൽവെ പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കളവ് മുതൽ സഹിതം ഷൊർണൂരിൽ നിന്നും റെയിൽവെ പൊലിസ് മോഷ്ടാവിനെ പിടികൂടി.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിൽ മോഷണ കേസുകളും ഗാന്ധി നഗർ, അമ്പലപ്പുഴ, തൃശൂർ മെഡിക്കൽ കോളജ് എന്നീ പൊലിസ് സ്റ്റേഷനുകളിലായി ഓരോ കേസും ഇയാൾക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റേ ആണ് മാറി നൽകിയത്.
ശ്വാസതടസവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന്, ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു.
എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ച് നൽകി. തുടർ ചികിത്സയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും കൊണ്ടുവന്ന എക്സ്റേയിലെ പൊരുത്തേക്കേടുകളും വ്യക്തമായത്.
ഇതോടെ പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിരുന്നു.
മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കല് കോളജ് ആശുപത്രിയില് പതിനഞ്ചുകാരിക്ക് മാറിനൽകിയ എക്സ്-റേയുടെ അടിസ്ഥാനത്തിൽ ചികിത്സ നല്കിയ സംഭവത്തില് വീഴ്ച വരുത്തിയവര്ക്കെതിരെ കര്ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്ദേശം.
കുറ്റക്കാരായ ജീവനക്കാര്ക്കെതിരെയും ഡോക്ടര്മാര്ക്കെതിരെയും ഉചിതമായ നടപടിയെടുക്കാനാണ് കോന്നി മെഡിക്കല് കോളജ് സൂപ്രണ്ടിന് മന്ത്രി നിര്ദേശം നല്കിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില് റേഡിയോളജി, പള്മനറി വകുപ്പുകളിലെ ഡോക്ടര്മാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്സ്-റേ രോഗിക്ക് നല്കിയതില് കൗണ്ടറിലെ ജീവനക്കാര്ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് മെഡിക്കല് സൂപ്രണ്ടിന്റെ കണ്ടെത്തല്. സംഭവത്തില് തുടര്നടപടികള് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് സ്വീകരിക്കും.
ഇക്കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസംമുട്ടലിനെ തുടര്ന്നാണ് പെണ്കുട്ടി കോന്നി മെഡിക്കല് കോളജില് ചികിത്സ തേടിയെത്തിയത്. തുടര്ന്ന് ഡോക്ടറുടെ നിര്ദേശപ്രകാരം എക്സ്-റേ എടുക്കുകയും പരിശോധനയ്ക്ക് ശേഷം മരുന്ന് കുറിച്ചു നല്കുകയും ചെയ്തു.
എന്നാല് മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് യാതൊരു കുറവും വരാതിരുന്നതിനെത്തുടര്ന്ന് പെണ്കുട്ടി തുടര്ചികിത്സയ്ക്കായി പത്തനംതിട്ട ജനറല് ആശുപത്രിയെ സമീപിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടര് നടത്തിയ പരിശോധനയിലാണ് കോന്നി മെഡിക്കല് കോളജില് നിന്നും നല്കിയ എക്സ്-റേ മാറിപ്പോയതാണെന്നും അത് 86 കാരിയായ മറ്റൊരു വയോധികയുടേതാണെന്നും വ്യക്തമായത്.
ചികിത്സാപ്പിഴവ് പുറത്തുവന്നതിന് പിന്നാലെ പെണ്കുട്ടിയുടെ കുടുംബം കോന്നി മെഡിക്കല് കോളജ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്കുകയായിരുന്നു. ഗുരുതരമായ ഈ വീഴ്ചയില് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര്, കോന്നി മെഡിക്കല് കോളേജ് ആശുപത്രി സൂപ്രണ്ട്, കോന്നി എസ്എച്ച്ഒ എന്നിവരോട് ബാലാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്പേഴ്സണ് സിസിലി ജോസഫ് വിശദമായ റിപ്പോര്ട്ടും തേടിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ പിടികൂടി കേരള പൊലിസ്. എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നാണ് നാല് പേരെ പിടികൂടിയത്.
ലഹരിക്കടത്തിലെ മുഖ്യ ഉറവിടത്തിലേക്ക് പൊലീസിനെത്താൻ കഴിഞ്ഞു. രാജ്യന്തരമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരൻ ഹാരിസ് ഉൾപ്പെടെ ഉള്ളവരാണ് പിടിയിലായത്.
Kerala
കോട്ടയം: കോട്ടയം മെഡിക്കല് കോളജില് ജനിച്ച കുഞ്ഞിന്റെ ശരീരത്തില് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തില് കേസെടുത്ത് പൊലിസ്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
ചികിത്സാപിഴവില് കോട്ടയം ഗാന്ധിനഗര് പൊലിസാണ് കേസെടുത്തത്. ബിഎന്എസ് 125(എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില് ബാലവകാശ കമ്മിഷനും വനിതാ ശിശു വികസന വകുപ്പും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.
ആദ്യഘട്ടത്തില് സംഭവത്തില് കേസെടുക്കാന് പൊലീസ് തയ്യാറായിരുന്നില്ല. പ്രതിപ്പട്ടികയില് ആരുടെയും പേരില്ല. എഫ്ഐആര് മാത്രമാണ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. നേരത്തെ മെഡിക്കല് കോളേജ് നടത്തിയ അന്വേഷണത്തില് ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടില്ലെന്ന റിപ്പോര്ട്ടാണ് പുറത്ത് വന്നത്.
മെഡിക്കല് കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ചെയര്മാനായുള്ള സമിതിയായിരുന്നു അന്വേഷണം നടത്തിയത്. എന്നാല് ആരോപണത്തില് മാതാപിതാക്കള് ഉറച്ചുനില്ക്കുകയാണ്. മെഡിക്കല് കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണെന്നാണ് അവര് ആരോപിക്കുന്നത്.
വരും ദിവസങ്ങളില് മെഡിക്കല് കോളജില് നിന്നും തെളിവെടുപ്പ് അടക്കം നടത്തുമെന്നാണ് പൊലീസ് നല്കുന്ന വിവരം. കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂര് സ്വദേശിനി അഞ്ജുവിന്റെയും ഇളയമകള് അദ്വികയുടെ ശരീരത്തില് നിന്നാണ് ഒരു വര്ഷത്തിന് ശേഷം സൂചി കണ്ടെത്തിയത്.
2025 ജൂണ് 25നായിരുന്നു അഞ്ജുവിന്റെ പ്രസവം. ജനിച്ച് രണ്ടാം ദിവസം പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളുമായി കുഞ്ഞിനെ എന്ഐസിയുവില് പ്രവേശിപ്പിച്ചിരുന്നു.
Kerala
കാസർഗോഡ്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കഴിഞ്ഞ ദിവസമാണ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്.
വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയുണ്ടായ ഈ ദാരുണ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. യാതൊരുവിധ അനുമതികളുമില്ലാതെയാണ് ഈ റോപ് വേ പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, കുടുംബത്തിന് അർഹമായ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.
District News
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് രോഗിയോട് ഡോക്ടര് മോശമായി പെരുമാറിയ സംഭവത്തില് ഡോ. രേഖ കൃഷ്ണനോട് നിര്ബന്ധിത അവധിയില് പോകാന് നിര്ദേശം നല്കി.
രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ കൃഷ്ണന് സൂപ്രണ്ട് കാരണം കാണിക്കല് നോട്ടീസ് നല്കിയിരുന്നു. ആരോഗ്യ വകുപ്പ് വിജിലന്സ് വിഭാഗം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി.
Kerala
കൊച്ചി: മരടില് നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നില് ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്ക്കമെന്ന് പോലീസ്. തട്ടിക്കൊണ്ടുപോയി എന്ന് പറയപ്പെട്ട യുവാവിനെ ഇന്ന് പുലര്ച്ചെയാണ് കൊച്ചി വെണ്ണയിലെ ഫ്ളാറ്റില് നിന്നും നാലര ഗ്രാം എംഡിഎംഎയുമായി ഡാന്സാഫ് സംഘം പിടികൂടിയത്. റിജോയി എന്ന യുവാവും സംഘവുമാണ് പിടിയിലായത്.
ആലുവ സ്വദേശിയായ ഫ്രാന്സിസ് ആണ് റിജോയിയെ തട്ടിക്കൊണ്ടു പോയത്. ഇരുവരും ഒരേ ലഹരി സംഘത്തിലെ കണ്ണികളാണ്. റിജോയി ഫ്രാന്സിസ് പണം നല്കാനുണ്ടായിരുന്നു. ഇതിനെ തുടര്ന്നാണ് കാറില് തട്ടിക്കൊണ്ടുപോയത്. തുടര്ന്ന് കുറച്ചകലെ റിജോയിയെ ഇറക്കിവിടുകയുമായിരുന്നു.
ബുധനാഴ്ച രാത്രിയായിരുന്നു ഓണ്ലൈന് ഭക്ഷണം വിതരണം ചെയ്യുന്ന യുവാവ്, നാലു പേര് ചേര്ന്ന് ഒരാളെ തട്ടിക്കൊണ്ടു പോവുന്നത് കണ്ടത്. സംഭവം മരട് സ്റ്റേഷനിലെ തന്റെ സുഹൃത്തിനെ അറിയിക്കുകയും പോലീസ് ഉടന് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. സിസിടിവി ക്യാമറകള് പരിശോധിച്ചതില് നിന്നു സംഭവം ശരിയാണെന്നു കണ്ടെത്തി.
4 യുവാക്കള് ചേര്ന്ന് മറ്റൊരു യുവാവിനെ വെളുത്ത കാറില് ബലം പ്രയോഗിച്ചു കയറ്റിക്കൊണ്ടു പോവുകയായിരുന്നു. മരട് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റിജോയി ഉള്പ്പെടെ നാലു പേര് ഡാന്സാഫ് സംഘത്തിന്റെ പിടിയിലാവുന്നത്.
അനസ്തീഷ്യ ടെക്നീഷ്യയായ പാര്വതി, സാന്ദ്ര, വിപിന് എന്നിവരാണ് റിജോയ്ക്കൊപ്പം പിടിയിലായ മറ്റു മൂന്നു പേര്. ഇവര് ഒരേ ലഹരി സംഘത്തിലെ കണ്ണികളാണ്. ലഹരിക്കച്ചവടത്തിനായി ഇവര് ഫ്ലാറ്റ് എടുത്ത് ഒരുമിച്ച് കഴിയുകയായിരുന്നു.
District News
തിരുവമ്പാടി: കാൽനടയാത്രക്കാരിയെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം വണ്ടി നിർത്താതെ കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം കൂട്ടിപ്പാല ഓട്ടുകുളംവയൽ എം.കെ. റഹീൽ (31), കാരശേരി കറുത്തപറമ്പ് മേലേപുറായി ലക്ഷംവീട്ടിൽ അഖിൽ (36) എന്നിവരാണ് പിടിയിലായത്. റഹീലായിരുന്നു വണ്ടിയോടിച്ചത്.
കഴിഞ്ഞ ഏപ്രിൽ 21ന് തിരുവമ്പാടി ചർച്ച് റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പുല്ലൂരാംപാറ സ്വദേശിനി സോയ (45)യെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സോയയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു.
പ്രതികളെ തിരിച്ചറിയുന്നതിനായി കൂടരഞ്ഞി മുതൽ അടിവാരം വരെയുള്ള അൻപതോളം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതികൾ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പർ വ്യക്തമായിരുന്നില്ല.
തുടർന്ന് കാമറയിൽ പതിഞ്ഞ പ്രതികളുടെ ചിത്രം വിവിധ സ്റ്റേഷനുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്ഐ ജെയ്സൺ ദേവസ്യ, സീനിയർ സിപിഒമാരായ മഹേഷ്, സി. ഉമേഷ്, സുമേഷ്, സുബീഷ്, സുജിത്ത്, അസ്ഹർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Kerala
കോഴിക്കോട്: 2023 ഒക്ടോബര് 16ന് കോഴിക്കോട് യൂണിയന് ബാങ്ക് കറന്സി ചെസ്റ്റില്നിന്നു ഹൈദരാബാദിലെ നാരണഗുഡ കറന്സി ചെസ്റ്റിലേക്ക് 750 കോടി രൂപ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള കാഷ് എസ്കോര്ട്ട് സംഘത്തിന്റെ കമാന്ഡറായിരുന്ന ടി.പി. ശ്രീജിത്തിനെതിരായ സസ്പെന്ഷന് രണ്ടരവര്ഷത്തിനുശേഷം സര്ക്കാര് പിന്വലിച്ചു.
ഗുരുതരമായ സുരക്ഷാവീഴ്ച, ഉത്തരവാദിത്വക്കുറവ് എന്നിവ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടര്ന്ന് 2024 ജനുവരിയില് ഇദ്ദേഹത്തെ സര്വീസില്നിന്നു സസ്പെന്ഡ് ചെയ്തിരുന്നു.
തനിക്കെതിരേയുള്ള വാച്യാന്വേഷണം പൂര്ത്തിയായെന്നും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും കാണിച്ച് ടി.പി. ശ്രീജിത്ത് സമര്പ്പിച്ച അപേക്ഷയിലാണു സര്ക്കാര് അനുകൂല തീരുമാനമെടുത്തത്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ പിപി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെങ്ങോല കൊല്ലഞ്ഞാലിൽ വിനീഷ് (40) തുരുത്തിപ്പറമ്പ് അഖിൽ (30) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ വച്ചത് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്താലാണ് മൂന്നംഗ സംഘം കടയുടമയെയും മകനെയും ആക്രമിച്ചത്.
പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ ജോജോ ജോർജ് എഎസ്ഐമാരായ എം.ബി. സുബൈർ , ബാബു കുര്യാക്കോസ്, ഷൈനി മാത്യു സീനിയർ സിപിഒ രജിത് രാജൻ, സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
District News
കൂത്തുപറമ്പ്: കാട്ടാന ശല്യം രൂക്ഷമായ കണ്ണവം മേഖലയിൽ എംഎൽഎമാരായ വി.കെ. സനോജ്, പി.കെ. പ്രവീൺ എന്നിവർ സന്ദർശിച്ചു. പ്രശ്നം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എംഎൽഎമാർ പറഞ്ഞു. ഇന്നലെ രാവിലെയാണ് കണ്ണവം മേഖലയിലെ വെളുമ്പത്ത്, കാണിയൂർ തുടങ്ങിയ പ്രദേശങ്ങൾ എംഎൽഎമാർ സന്ദർശിച്ചത്.
കണ്ണവം വനമേഖലയോട് ചേർന്നുള്ള വെളുമ്പത്ത്, കാണിയൂർ, പന്ന്യോട്, അതൃകുഴി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് രണ്ട് എംഎൽഎമാരും കഴിഞ്ഞദിവസം വനം മന്ത്രിക്ക് നിവേദനം നല്കിയിരുന്നു.
Kerala
കണ്ണൂർ: നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് അത്ഭുതരക്ഷപെടൽ. കണ്ണൂർ പാനൂർ തൂവക്കുന്നിലുണ്ടായ സംഭവത്തിൽ ചന്ദ്രി എന്ന തൊഴിലാളിയെയാണ് ഒപ്പമുണ്ടായിരുന്ന രഞ്ജിഷ് സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയത്.
പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഓടുകൾ ഇറക്കുകയായിരുന്നു രഞ്ജിഷ്.
മേൽക്കൂരയിൽ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും സമയം കളയാതെ മുന്നോട്ട് ആഞ്ഞ് ചന്ദ്രിയെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരിക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു.
നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിൽ ഒപ്പമുള്ള തൊഴിലാളിയുടെ ജീവൻ രക്ഷിച്ച രഞ്ജിഷിന്റെ ഈ ധീരമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ്.
Kerala
കോഴിക്കോട്: പേരാന്പ്രയിലെ ചെറുവണ്ണൂരില് കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളേലേറ്റ് ചികിത്സയില് കഴിയുന്നതിനിടെയാണ് രജിന്ലാലിന്റെ മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്ട്ടം ഞായറാഴ്ച നടത്തും.
സോനയുടേത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലായിരുന്നു പോലീസ്. കാറിന് തീപിടിച്ചതില് രജിന്ലാലിന് പങ്കില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. രജിനുമായുള്ള വാക്കുതര്ക്കത്തെ തുടര്ന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
മരണത്തിന് തൊട്ട് മുന്പും താന് അനുഭവിച്ച പീഡനങ്ങള് സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയില് എത്തിയ സോന കന്നാസില് പെട്രോള് വാങ്ങുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.
മെയ് പതിനഞ്ചിന് രാത്രി ഒന്പതോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടില് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കാറിന് തീപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയില്പ്പെട്ട രജിന്ലാല് ഉടന് തന്നെ കാറില് നിന്ന് പുറത്തിറങ്ങി പിന്സീറ്റില് ഇരുന്നിരുന്ന സോനയെ കാറില് നിന്ന് ഇറക്കാന് ശ്രമിച്ചെങ്കിലും ഡോര് ലോക്കായതിനാല് സാധിച്ചില്ല.
അപ്പോഴേക്കും രജിന്റെ ശരീരത്തില് തീ ആളിപ്പടര്ന്നു. ഇതോടെ രജിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറില് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടന് തന്നെ നാട്ടുകാര് സംഭവ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഉടന് തന്നെ സോനയേയും രജിനെയും മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും സോന മരിച്ചിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില് ഷോര്ട്ട് സര്ക്യൂട്ടല്ല തീപിടിക്കാന് കാരണമെന്ന് വ്യക്തമായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തില് സോന പെട്രോള് വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പോലീസ് കണ്ടെത്തിയിരുന്നു.
കാറില് പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നതായി ചികിത്സയില് കഴിയുന്നതിനിടെ രജിൻ മൊഴി നല്കുകയും ചെയ്തിരുന്നു. അതിനിടെ സോനയെ കൊലപ്പെടുത്തിയതാണെന്നായിരുന്നു കുടുംബം പറഞ്ഞത്. പോലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
Kerala
കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ തെരച്ചിൽ തുടരുന്നു. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു.
അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.
ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തി.
മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സുഹൃത്തുകൾ തന്ത്രപൂർവം പ്രതികളെ കടത്തിക്കൊണ്ടുപോയതായും ആരോപണമുണ്ട്. അനുമതിയില്ലാതെ ഇറങ്ങിപ്പോയതിന് ആശുപത്രി അധികൃതരും പരാതി നൽകിയിട്ടുണ്ട്.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. മകള്ക്ക് ഭര്തൃവീട്ടില് നിരവധി ദുരവസ്ഥകള് ഉണ്ടായിരുന്നതായി സോനയുടെ അമ്മ വസന്ത വെളിപ്പെടുത്തി. രജിൻലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.
ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് കഴിഞ്ഞ ദിവസം തീപിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ
വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ കാറിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടില്ല. കാറിന്റെ ഉള്വശം മാത്രം കത്തിയത് ദുരൂഹത ഉണര്ത്തുന്നുവെന്നും, ആസൂത്രിത കൊലപാതകമെന്നുമാണ് സോനയുടെ കുടുംബത്തിന്റെ
ആരോപണം. മകള്ക്ക് ഭര്തൃവീട്ടില് നിരവധി ദുരവസ്ഥകള് ഉണ്ടായിരുന്നതായും, പല ദിവസങ്ങളിലും സോന പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മയും വെളിപ്പെടുത്തി.
റിജിന് ലാലിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായും, ഇതറിഞ്ഞ സോന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുവായ യുവതിയും പറയുന്നു. ആത്മഹത്യ ചെയ്യാനായി വടകര റെയില്വേ സ്റ്റേഷനില് എത്തിയപ്പോള് റെയില്വേ പൊലീസ് ഇടപെട്ട് സോനയെ പിന്തിരിപ്പിക്കുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തൽ.
സോനയുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന് റിജിനും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതുമൂലം കുടുംബങ്ങള് തമ്മില് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും സോന ഗര്ഭിണിയായ ശേഷമാണ് ബന്ധുക്കളുമായി അടുത്തതെന്നും സോനയെ പരിചരിക്കാന് കഴിയാതെ ബന്ധുക്കളുടെ അടുത്തേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നും ബന്ധുവായ യുവതി പറഞ്ഞു.
District News
ആലപ്പുഴ: ഇരുമ്പ് പാലത്തിനു പടിഞ്ഞാറുവശം തെക്കേക്കരയിൽ പ്രവർത്തിച്ചിരുന്ന ഇരുനിലക്കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീണതിനെത്തുടർന്ന് കടുത്ത നടപടികളുമായി നഗരസഭ. നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് നഗരസഭ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ.
വർഷകാലത്ത് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് നഗരസഭയുടെ നീക്കം. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നുവീണത്.
തിങ്കളാഴ്ച നഗരസഭാ സെക്രട്ടറി, എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുമായി സ്ഥലം സന്ദർശിക്കുകയും കെട്ടിടം ജീർണിച്ച അവസ്ഥയിലാണെന്നും അടിയന്തരമായി പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ട് ഉടമയ്ക്കു നോട്ടീസ് നൽകുകയും ചെയ്തു. തുടർന്നാണ് ചൊവ്വാഴ്ച കെട്ടിടം പൊളിക്കാൻ തുടങ്ങിയത്.
നിലവിൽ ഇരുമ്പുപാലത്തിൽനിന്നു കടയ്ക്കു മുൻവശത്തെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കെട്ടിടത്തിലെ ഓട് ഇളക്കിമാറ്റുന്ന പണികളാണ് ആദ്യം ചെയ്യുന്നത്. തൊട്ടടുത്ത കെട്ടിടങ്ങൾക്കും അനക്കം തട്ടാൻ സാധ്യതയുള്ളതിനാൽ ഘട്ടംഘട്ടമായാണ് പൊളിക്കുക. വേനൽമഴ ശക്തമായാൽ ജീർണിച്ച കെട്ടിടഭാഗങ്ങൾ തകർന്നുവീഴാനുള്ള സാധ്യത പരിഗണിച്ചാണ് അടിയന്തര നീക്കം.
ഉടമകൾക്ക് നോട്ടീസ് നൽകും
നഗരത്തിൽ ജീർണിച്ചതും പഴക്കമുള്ളതായ കെട്ടിടങ്ങൾ കണ്ടെത്താൻ നഗരസഭ. ബലക്ഷയം വന്നു വീഴാറായ രണ്ടും മൂന്നും നിലകെട്ടിടങ്ങൾ നഗരപാതകൾക്കിരുവശത്തുമുണ്ട്. അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്ക്വാഡ് രൂപവത്കരിച്ചു പരിശോധന നടത്താൻ നഗരസഭാ സെക്രട്ടറി മുനിസിപ്പൽ എൻജിനിയർക്കു നിർദേശം നൽകി.അപകടസാധ്യതയുണ്ടെന്നു കണ്ടെത്തുന്ന കെട്ടിടങ്ങൾ ഉടൻ പൊളിച്ചുമാറ്റാൻ ഉടമകൾക്കു നോട്ടീസ് നൽകും.
Kerala
കൊച്ചി: കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിലെ സ്ട്രോംഗ് റൂമിനോടു ചേര്ന്നുള്ള മെറ്റീരിയല് റൂം തുറന്ന സംഭവത്തില് റിട്ടേണിംഗ് ഓഫീസര്മാര്ക്കെതിരേ നടപടിയാവശ്യപ്പെടുന്ന നിവേദനത്തില് മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന് ഹൈക്കോടതിയുടെ ഉത്തരവ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്ക്കാണു നിര്ദേശം നല്കിയിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലം സ്ഥാനാര്ഥി അഡ്വ. കെ. പ്രവീണ്കുമാര് നല്കിയ ഹര്ജിയിലാണു ജസ്റ്റീസ് കെ.വി. ജയകുമാറിന്റെ ഇടക്കാല ഉത്തരവ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള് സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിനു സമീപത്തെ മെറ്റീരിയല് റൂം ഹര്ജിക്കാര്ക്ക് നോട്ടീസ് നല്കാതെ തുറന്നതില് പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്മാര്ക്കെതിരേ അച്ചടക്ക നടപടി വേണമെന്നതടക്കമുള്ള ആവശ്യമാണു നിവേദനത്തില് ഉന്നയിച്ചിരിക്കുന്നത്.
പരാതി നല്കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്ജിക്കാര് അറിയിച്ചു. കഴിഞ്ഞ 20നാണ് റിട്ടേണിംഗ് ഓഫീസര്മാര് സ്ട്രോംഗ് റൂം തുറന്നത്.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
Kerala
കോട്ടയം: മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളി. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. മേയിൽ നടക്കുന്ന പ്രധാന പെരുന്നാളില് വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു.
ദുരന്ത പശ്ചാത്തലത്തില് പത്തനംതിട്ട ചന്ദനപ്പള്ളിയും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ചന്ദനപള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടാണ് ഉപേക്ഷിച്ചത്. തുക ജീവകാരുണ്യ പ്രവര്ത്തനത്തിന് നല്കാനാണ് തീരുമാനം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില് ആർപ്പൂക്കര കല്ലുങ്കത്ര മണലേല് സെന്റ് ജോര്ജ് ഓര്ത്തഡോക്സ് ഇടവകയും വെടിക്കെട്ട് ഉപേക്ഷിച്ചു.
Kerala
കണ്ണൂർ: മയ്യിലിൽ സിപിഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. അരിമ്പ്ര സ്വദേശി കൃഷ്ണനാണ് കസ്റ്റഡിയിലുള്ളത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നതെന്ന് സംഭവത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തർക്കം ഉണ്ടായപ്പോൾ സമാധാനിപ്പിക്കാൻ പോയ ആളെയാണ് കുത്തിയതെന്നും പരാജയം ഉറപ്പായപ്പോൾ കോൺഗ്രസ് ക്രിമിനൽ സംഘം കടന്നാക്രമണം നടത്തുന്നതിനു വേണ്ടി ബോധപൂർവം ആസൂത്രണം ചെയ്തിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര് ഇടിച്ച് കായിക താരങ്ങള്ക്ക് പരിക്കേറ്റ സംഭവത്തില് കേസെടുത്ത് പോലീസ്. ഡ്രൈവര്ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പോലീസിന്റേതാണ് നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര് വെഹിക്കിള് ആക്ട് 1988 ലെ 134 (a), 134 (b) വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില് പറയുന്നുണ്ട്. KL 16 R 2935 നമ്പര് കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില് പറയുന്നു. പ്രതി നിലവില് പോലീസ് കസ്റ്റഡിയിലാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തില് ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്ക്കാണ് പരിക്കേറ്റത്. കാര് അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് ഇരുവരും തെറിച്ച് കായലില് വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു.
ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
District News
പേരൂര്ക്കട: സൈനിക ക്യാന്പിൽ നിന്ന് ആനക്കൊമ്പ് കാണാതായതുമായി ബന്ധപ്പെട്ട് ഇരുനൂറോളം പേരെ പൂജപ്പുര പോലീസ് ഇതുവരെ ചോദ്യം ചെയ്തു. എന്നാല് പോലീസിന് ഇനിയും യാതൊരു വ്യക്തതയും കൈവന്നിട്ടില്ല.
ഈമാസം 11നാണ് പാങ്ങോട് സൈനിക ക്യാമ്പില് നിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകള് കാണാതായത്. മദ്രാസ് റെജിമെന്റിന് കരസേനാ മേധാവിയുടെ കമന്ഡേഷന് ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്ക്ക് നടത്തിയ ഡിജെ പാര്ട്ടിക്കുശേഷമാണ് കൊമ്പുകള് കാണാതായതെന്ന് പോലീസും ഉറപ്പിക്കുന്നുണ്ട്. ഇതുവരെ സ്വകാര്യവ്യഹനങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു.
എന്നാല് സൈനികരുടെ വാഹനങ്ങള് പരിശോധന നടത്തുന്നതില് പരിമിതിയുണ്ടെന്നും എന്നാല് ആ വഴിക്കുള്ള അന്വേഷണവും നടന്നുവരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആനക്കൊമ്പുകള് സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസിടിവി കാമറകള് സ്ഥാപിച്ചിട്ടില്ലാത്തതാണ് അന്വേഷണത്തിനുള്ള പ്രധാന വെല്ലുവിളി. ലഭ്യമായ വിരലടയാളങ്ങളെല്ലാം പോലീസ് ശേഖരിച്ചുവരുന്നുണ്ട്. അതേസമയം അന്വേഷണവുമായി ഉന്നത സൈനിക ഉദ്യോഗസ്ഥര് പൂര്ണമായും സഹകരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില് എന്തെങ്കിലും തെളിവു ലഭിക്കുമെന്നുമുള്ള നിഗമനത്തിലാണ് പോലീസെന്നും പൂജപ്പുര സി.ഐ പറഞ്ഞു.
Kerala
തിരുവനന്തപുരം: അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59 കാരി ഉഷയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Kerala
തൃശൂർ: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിനുമുന്നിൽ അജ്ഞാതർ റീത്തുവച്ച സംഭവത്തിൽ വിമർശനവുമായി മന്ത്രി കെ. രാജൻ.
ഇത്തരം നടപടികൾ ആർക്കും ഗുണംചെയ്യില്ലെന്നും വിമർശനങ്ങളെ പോസിറ്റീവായി കാണുകയാണ് ഈ കാലഘട്ടത്തിൽ വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തിനുപിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്നു കരുതുന്നില്ല. ആരെങ്കിലും പ്ലാൻ ചെയ്ത് തയാറാക്കിയ ഒന്നായി ഇതിനെ കാണേണ്ടതില്ലെന്നും മന്ത്രി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ കണ്സള്ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. നിലവിൽ ഡോ. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ നിര്ദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കല് കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ ഡോക്ടര്മാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്ട്ട് നല്കാന് നിര്ദേശം നല്കി.
എന്നാൽ നടപടി കണ്ണിൽ പൊടിയിടാനാണെന്നും ഡോക്ടറെ സസ്പെൻഡ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി.ഗർഭിണി ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ (സിസേറിയൻ) പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണപ്പെട്ട സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കൽ ഓഫീസറെയും ലക്ഷ്യമിട്ട് നടന്ന അതിക്രമങ്ങൾക്കും ആൾക്കൂട്ട വിചാരണയ്ക്കുമെതിരെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
ആശുപത്രിയിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കുകയും ചെയ്തവർക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും വിദഗ്ധസമിതി രൂപീകരിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങി എടുത്തുചാടിയുള്ള നടപടികൾ സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാൻ സംഘടന നിർബന്ധിതമാകുമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം പ്രസ്താവനയിൽ അറിയിച്ചു.
Kerala
നെടുമങ്ങാട്: പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യാത്തതിൽ ബന്ധുക്കൾ പ്രതിഷേധത്തിൽ. കുഞ്ഞിന്റെ മൃതദേഹം ഏറ്റു വാങ്ങണമെണെങ്കിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിലാണ് ബന്ധുക്കൾ.
ഇപ്പോഴും ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ തടിച്ചുകൂടിയിരിക്കുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.
വിതുര മണലി ആദിവാസി ഊരിലെ ബിനിൽ മനോഹരന്റെ ഭാര്യ രഞ്ജന കൃഷ്ണ (37) ജന്മം നൽകിയ കുഞ്ഞാണ് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ അനാസ്ഥയാണ് കുഞ്ഞ് മരിച്ചതെന്നും ഡോക്ടറെ സസ്പെൻസ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്നലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സംഘർഷം വ്യാപകമായിരിന്നു.
പ്രതിഷേധം ഭയന്ന് കാറിൽ സ്ഥലംവിട്ട ഡോക്ടറെ നാട്ടുകാർ പിന്തുടർന്ന് റോഡിൽ തടഞ്ഞുവച്ച് പോലീസ് സഹായത്തോടെ തിരികെ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിനും പ്രസവ വാർഡിനും മുന്നിൽ കൊടികളേന്തി പ്രതിഷേധിച്ച കോൺഗ്രസ്, ബിജെപി, എസ്ഡിപിഐ പ്രവർത്തകരും പോലീസും തമ്മിൽ പലവട്ടം ഉന്തുംതള്ളുമുണ്ടായി.
സ്ഥലത്തെത്തിയ ആർഡിഒയെയും തടയാൻ ശ്രമിച്ചു. ചികിത്സ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നും ഡോക്ടർക്കെതിരെ നടപടി എടുക്കാതെ പിന്മാറില്ലെന്നും അറിയിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി ആശുപത്രി വളപ്പിൽ കുത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ സൂപ്രണ്ടിന്റെ കാബിനിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.
സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രി ജി.ആർ. അനിൽ ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടർ നിർബന്ധിത അവധിക്കു പോകണമെന്നാണ് സർക്കാർ നിർദേശം. അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാൽ മാത്രമേ ഡോക്ടർക്കെതിരെ കൂടുതൽ നടപടി ഉണ്ടാവുകയുള്ളു.
Kerala
കോഴിക്കോട്: എല്ഡിഎഫിന്റെ വികസനമുന്നേറ്റ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പെന്ഷന് പണം നല്കിയ സംഭവം ഇടതു സൈബര് പോരാളികള് വൈറലാക്കിയതിനിടെ നിലപാടുകള് അടിക്കടി മാറ്റി പാര്ട്ടിയെ വെട്ടിലാക്കി മൊയ്തീന്.
കഴിഞ്ഞയാഴ്ച ബാലുശേരി മണ്ഡലത്തില് വികസന മുന്നേറ്റ യാത്ര എത്തിയപ്പോഴാണ് മൊയ്തീന് സ്റ്റേജില് എത്തി പെന്ഷന് പണമാണെന്നു പറഞ്ഞ് 2,000 രൂപ എം.വി. ഗോവിന്ദനെ ഏല്പ്പിച്ചത്. പണം വാങ്ങിയ എം.വി. ഗോവിന്ദന് പെട്ടന്നുതന്നെ തിരിച്ച് മൊയ്തീന്റെ പോക്കറ്റില് പണം ഇട്ടുകൊടുത്തു.
സര്ക്കാരില്നിന്ന് പെന്ഷന് കിട്ടിയ തുകയാണെന്നും യുഡിഎഫ് സര്ക്കാര് വന്നാല് പെന്ഷന് ഇനി കിട്ടില്ലെന്നും പറഞ്ഞാണു മൊയ്തീന് പണം നല്കിയത്. ഈ സംഭവത്തെ വാഴ്ത്തി ഇടതു സൈബര് പോരാളികള് സോഷ്യല് മീഡിയയില് ആഘോഷം തുടങ്ങിയതിനിടെ പാര്ട്ടിയെ വെട്ടിലാക്കി മൊയ്തീന്റെ പ്രതികരണം വന്നു.
സ്വമനസാലെ പോയി പെന്ഷന് പണം നല്കിയതല്ലെന്നും ചിലര് തന്നെ സ്റ്റേജിലേക്കു കൊണ്ടുപോയി പണം നല്കിച്ച് വീഡിയോ എടുത്തതാണെന്നുമാണ് മൊയ്തീന് തിരുത്തിയത്.
ഇത് കോണ്ഗ്രസ് ഏറ്റുപിടിച്ചതോടെ വീണ്ടും മൊയ്തീന് മലക്കം മറിഞ്ഞു. പാര്ട്ടിയോടു വലിയ കൂറുള്ളതുകൊണ്ടാണ് പെന്ഷന് തുക നല്കിയതെന്നായിരുന്നു ഏറ്റവും ഒടുവില് മൊയ്തീന് തിരുത്തിയത്.
District News
അന്നത്തെ ജില്ലാ കളക്ടർ ഒന്നാംപ്രതി:വി.എസ്. സുനിൽകുമാർ
തൃശൂര്: പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയെന്ന് വി.എസ്. സുനിൽകുമാർ. സംഭവത്തിൽ പോലീസിനു ക്ലീൻ ചിറ്റ് നൽകിയുള്ള അന്വേഷണ റിപ്പോർട്ടിൽ പ്രതികരിക്കുകയായിരുന്നു മുൻമന്ത്രി.
ഒരു ദേവസ്വം പൂരം അലങ്കോലപ്പെടുത്തുമെന്നു കരുതുന്നില്ല. ദേവസ്വത്തിലെ ചിലർക്കു രാഷ്ട്രീയതാത്പര്യങ്ങൾ ഉണ്ടാകാം. എന്നാൽ ദേവസ്വത്തിനു പങ്കുണ്ടെന്നതു ശരിയല്ല. അലങ്കോലപ്പെടുത്തിയതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.
അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതി. മന്ത്രിയും എംഎൽഎയുമടക്കമുള്ള ആളുകളോട് സംഭവസ്ഥലത്തേക്കു വരേണ്ടെന്നു പറഞ്ഞത് കളക്ടറാണ്.
തിരുവമ്പാടിയുമായുള്ള ചർച്ചയ്ക്കു വിളിച്ചിട്ടും ജില്ലാ കളക്ടർ വന്നില്ല. പൂരം അലങ്കോലപ്പെടുന്നെങ്കിൽ അലങ്കോലപ്പെടട്ടെയെന്ന ഉദ്ദേശ്യം കളക്ടർക്ക് ഉണ്ടായിരുന്നോയെന്നു സംശയിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം കളക്ടർ ഡപ്യൂട്ടേഷനിൽ പോയതും സംശയകരമാണ്. പൂരം അലങ്കോലപ്പെട്ടതിന്റെ ഗുണഭോക്താക്കൾ ബിജെപിയും ആർഎസ്എസുമാണ്. അന്നത്തെ കമ്മീഷണറുടെ നിലപാടും പൂരം കലങ്ങാൻ ഇടയാക്കി. എഡിജിപി സംഭവസ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന ചര്ച്ച തുടക്കംമുതലേയുണ്ട്.
പൂരം കലക്കിയെന്നതു യാഥാർഥ്യമാണ്. കുറ്റക്കാരെ സർക്കാർ കണ്ടെത്തട്ടെ. റിപ്പോർട്ട് വന്നാലും ഇല്ലെങ്കിലും സത്യം തൃശൂരിലെ ജനങ്ങൾക്കറിയാമെന്നും സുനിൽകുമാർ പറഞ്ഞു.അന്നത്തെ ജില്ലാ കളക്ടറായിരുന്ന വി.ആർ. കൃഷ്ണതേജ പിന്നീട് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുകയായിരുന്നു.
തിരുവമ്പാടി ദേവസ്വത്തിനെതിരേയുള്ള പൂരം റിപ്പോർട്ട് പിൻവലിക്കണം:
ബിജെപി
തൃശൂർ: വാദിയെ പ്രതിയാക്കുന്ന തൃശൂർ പൂരം അന്വേഷണ റിപ്പോർട്ട് അപലപനീയമെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി. ഗോപാലകൃഷ്ണൻ. മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും മന്ത്രി രാജന്റെയും അനുവാദത്തോടെ തിരുവമ്പാടി ദേവസ്വത്തിനെതിരേയും തിരുവമ്പാടി എഴുന്നള്ളിപ്പിനെതിരേയും പോലീസ് നടത്തിയ കൊള്ളരുതായ്മയെ വെള്ളപൂശി വാദിയെ പ്രതിയാക്കി അവതരിപ്പിച്ച പൂരം അന്വേഷണ റിപ്പോർട്ട് കേരളത്തിലെ സർക്കാർ നടത്തുന്ന ക്ഷേത്രവിരുദ്ധസമീപനത്തിന്റെ ഭാഗമാണ്. മറ്റേതെങ്കിലും മത ആചാരങ്ങൾ പോലീസ് നിയന്ത്രിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തിരുവമ്പാടി ദേവസ്വത്തിനെതിരേ എന്തുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചുവെന്ന് അറിയണം. പൂരം താത്കാലികമായി സ്തംഭിപ്പിച്ചു എന്നതാണ് കുറ്റമെങ്കിൽ സ്തംഭിപ്പിക്കാൻ ഉണ്ടായ കാരണങ്ങളാണ് ചർച്ചചെയ്യേണ്ടത്. പോലീസ് എന്തിനു ലാത്തിച്ചാർജ് നടത്തിയെന്നും എന്തിന് ആനക്കാരനെ അടക്കം തടഞ്ഞുവെന്നും വ്യക്തമാക്കണം.
പകൽപ്പൂരത്തിലെ തർക്കം സുനിൽകുമാറിനെയും മന്ത്രി രാജനെയും വിളിച്ച് എന്തിന് ഒത്തുതീർപ്പാക്കി? രാത്രിപ്പൂരത്തിലും ഒത്തുതീർപ്പുണ്ടാക്കി പൂരത്തിന്റെ ജനനായകനായി സുനിൽകുമാറിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. സുനിൽകുമാർ എത്തുന്നതിനുമുന്പ് പ്രശ്നം തീർത്തതിന്റെ കലിയാണ് തിരുവമ്പാടി ദേവസ്വത്തിനെതിരേയുള്ള അന്വേഷണ റിപ്പോർട്ടിന്റെ കാതലെന്നും റിപ്പോർട്ട് പിൻവലിക്കണമെന്നും അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു
അന്വേഷണ റിപ്പോർട്ട് തള്ളുന്നു: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ടു ക്രൈംബ്രാഞ്ച് ഡിജിപിക്കു നൽകിയ അന്വേഷണ റിപ്പോർട്ട് തൃശൂരിലെ വിശ്വാസികളും ജനങ്ങളും തള്ളുന്നതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
പൂരം നടത്തിപ്പിന് അപരിചിതരായ ഉദ്യോഗസ്ഥരെ നിയോഗിച്ചതാണ് അനിഷ്ടസംഭവങ്ങൾക്കു പ്രധാന കാരണം. പൂരം അലങ്കോലമാക്കാൻ എഡിജിപി അജിത് കുമാറിനെവച്ച് സർക്കാർ കളമൊരുക്കുകയായിരുന്നു. പൂരവും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ വീണ്ടും പൂരത്തെ വിവാദമാക്കി നേട്ടം കൊയ്യാൻ സിപിഎം ബിജെപിക്ക് അവസരമൊരുക്കുകയാണ്. പോലീസും അന്നത്തെ ജില്ലാ ഭരണകൂടവും പൂരത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നു. അനിഷ്ടസംഭവങ്ങൾ നടക്കുമ്പോൾ എഡിജിപി എം.ആർ. അജിത് കുമാർ എവിടെയായിരുന്നു. മന്ത്രി കെ. രാജൻ നേരിട്ടുവിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇതിനൊന്നും ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.അജിത്കുമാറിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കാത്തതു ദുരുഹമാണ്.
ഒന്നരവർഷം നീണ്ട ത്രിതല അന്വേഷണത്തിനുശേഷവും പൂരം അട്ടിമറിക്കുപിന്നിൽ ആരെന്നു കണ്ടെത്താൻ കഴിയാത്തത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ്. പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചതിനും അന്വേഷണത്തിൽ വെള്ളം ചേർത്തതിനും പകരം എന്ത് ഓഫറാണ് ലഭിച്ചതെന്നും അഡ്വ. ജോസഫ് ടാജറ്റ് ചോദിച്ചു.
Kerala
പാലക്കാട്: വടക്കഞ്ചേരിയില് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്റെയും സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
Sports
ലണ്ടൻ: മദ്യപിച്ച് നൈറ്റ് ക്ലബിൽ അടിപിടിയുണ്ടാക്കിയ ഹാരി ബ്രൂക്കിനെതിരെ നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. നിശ്ചിത ഓവർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് താരത്തെ നീക്കുമെന്നാണ് റിപ്പോർട്ട്.
നവംബർ ഒന്നിന് വെല്ലിംഗ്ടണിൽ വച്ചായിരുന്നു സംഭവം. ന്യൂസിലൻഡ് പര്യടനത്തിനെത്തിയ ബ്രൂക്ക് മദ്യപിച്ചശേഷം നൈറ്റ് ക്ലബിൽ കയറാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ താരത്തെ തടഞ്ഞതോടെ സംഘർഷമുണ്ടാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്ഡ് താക്കീത് ചെയ്തതായും പിഴ ചുമത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല് ആഷസ് പരമ്പര തോല്വിയും താരങ്ങളുടെ കളത്തിനു പുറത്തെ സമീപനവും വീണ്ടും ചര്ച്ചയായ പശ്ചാത്തലത്തിലാണ് ബ്രൂക്കിന്റെ പ്രശ്നം വീണ്ടും പൊങ്ങി വന്നത്.
രണ്ടാമത്തെയും മൂന്നാമത്തെയും ആഷസ് ടെസ്റ്റുകൾക്കിടയിലുള്ള ഒമ്പത് ദിവസത്തെ ഇടവേളയിൽ ബ്രൂക്ക് ഉൾപ്പടെയുള്ളവർ റോഡരികിലിരുന്ന് മദ്യപിക്കുന്നതിന്റെ ചിത്രം പുറത്തുവന്നിരുന്നു. പരമ്പരയിലെ ദയനീയ തോൽവിക്കൊപ്പം താരങ്ങളുടെ പെരുമാറ്റം കൂടി മോശമായതോടെ വ്യാപക വിമർശനം ആരാധകർ ഉയർത്തിയിരുന്നു.
National
ഹൈദരാബാദ്: പുഷ്പ രണ്ടിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അല്ലു അർജുനെ 11-ാം പ്രതിയാക്കിയാണ് ചിക്കടപ്പള്ളി പോലീസ് നമ്പള്ളി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒമ്പത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
അല്ലു അർജുന്റെ മാനേജർ, സ്റ്റാഫുകൾ, എട്ട് ബൗൺസർമാർ തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്ഥലത്തെത്തിയെന്നും പ്രാദേശിക അധികാരികളുമായി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നതുമാണ് അല്ലു അർജുനെതിരെയുള്ള കുറ്റം.
അപകടം നടന്ന ഹൈദരാബാദിലെ സന്ധ്യ തിയറ്റർ മാനേജ്മെന്റിനെതിരെയും കുറ്റപത്രത്തിൽ പരാമർശങ്ങളുണ്ട്. നടൻ സ്ഥലത്തെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നു. എന്നാൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ ഇവർ സ്വീകരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. 2024 ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽ എം. രേവതിയെന്ന യുവതി മരിക്കുകയും ഇവരുടെ ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന് തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്യും. സന്തോഷ് എം. ജോസ് എന്ന അധ്യാപകനെതിരെയാണ് നടപടിയെടുക്കുന്നത്.
വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ആണ് നടപടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാനേജ്മെന്റിന്റെ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ച എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ചേർന്ന സ്കൂളിലെ പിടിഎ യോഗത്തിലും അധ്യാപകനെതിരെ കടുത്ത നടപടി എടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
അധ്യാപകന്റെ മർദനത്തിൽ അഞ്ചാം ക്ലാസുകാരന്റെ തോളിന് പരിക്കേറ്റിരുന്നു. കാരയ്ക്കാട് എംഎംഎം യുപി സ്കൂളിലെ അധ്യാപകനാണ് സന്തോഷ് എം. ജോസ്. അധ്യാപകൻ പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് തോളിൽ ഇടിച്ചതെന്ന് മർദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സന്തോഷ് എം. ജോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചിരുന്നു.
ക്ലാസ്മുറിക്കുള്ളിൽ വച്ച് പരീക്ഷ നടക്കുമ്പോഴാണ് സന്തോഷ് എം. ജോസ് അഞ്ചാം ക്ലാസുകരാനെ ഇടിച്ചത്. വിദ്യാർഥിയുടെ വലത് തോളിന് ക്ഷതമേറ്റു. ഇടത് കൈപ്പത്തിയിൽ പിച്ചി തൊലിയെടുത്ത പാടുണ്ട്.
Kerala
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ പുള്ളിമാനുകൾ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുഹമ്മദ് ഷമീമിനെയാണ് സസ്പെൻഡ് ചെയ്തത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റന്റെ ആണ് ഉത്തരവ്. പോസ്റ്റുമോർട്ടവും ജഡം മറവ് ചെയ്യുന്നതും ഉൾപ്പടെയുള്ള ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
സംഭവത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഉത്തരവ്. വീഡിയോ ചിത്രീകരിക്കരുതെന്ന് കർശന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.