x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ശ​ല്യം: എം​എ​ൽ​എ​മാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു


Published: June 6, 2026 06:37 AM IST | Updated: June 6, 2026 06:37 AM IST

കൂ​ത്തു​പ​റ​മ്പ്: കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ ക​ണ്ണ​വം മേ​ഖ​ല​യി​ൽ എം​എ​ൽ​എ​മാ​രാ​യ വി.​കെ. സ​നോ​ജ്, പി.​കെ. പ്ര​വീ​ൺ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. പ്ര​ശ്നം വ​നം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ക​ണ്ണ​വം മേ​ഖ​ല​യി​ലെ വെ​ളു​മ്പ​ത്ത്, കാ​ണി​യൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങൾ എം​എ​ൽ​എ​മാ​ർ സ​ന്ദ​ർ​ശിച്ചത്.

ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള വെ​ളു​മ്പ​ത്ത്, കാ​ണി​യൂ​ർ, പ​ന്ന്യോ​ട്, അ​തൃ​കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് എം​എ​ൽ​എ​മാ​രും ക​ഴി​ഞ്ഞ​ദി​വ​സം വ​നം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി​യിരുന്നു.

Tags : nattu vishesham wild elephant incident

Recent News

Corehub Up