x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 10:38 PM IST | Updated: November 3, 2026 10:38 PM IST

സം​സ്ഥാ​ന സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ അ​ധ്യാ​പ​ക​രും പി​ടി​എ​യും ചേ​ർ​ന്ന് ആ​ദ​രി​ക്കു​ന്നു.

മു​ണ്ട​ക്ക​യം: കോ​ഴി​ക്കോ‌​ട്ട് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ​നി​ന്നു മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു.

ജൂ​നി​യ​ർ ഗേ​ൾ​സ് ട്രി​പ്പി​ൾ ജ​മ്പ്, ഹൈ​ജ​മ്പ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി അ​ബി​യ ആ​ൻ ജി​ജി, സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ ശ്രീ​ഹ​രി സി. ​ബി​നു, ജൂ​നി​യ​ർ ഗേ​ൾ​സ് 800 മീ​റ്റ​ർ,4 x 400 മീ​റ്റ​ർ റി​ലേ​യി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ അ​നൈ​ന പി. ​അ​ജു​മു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ടി. സ​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​മി ജോ​സ​ഫ്, എ​സ്‌​എം​സി ചെ​യ​ർ​മാ​ൻ പി.​ബി. രാ​ധാ​കൃ​ഷ്ണ​ൻ, എ​ച്എ​സ്‌​എ​സ്‌ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ആ​ന്‍റ​ണി ജോ​സ​ഫ്, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ പി.​ആ​ർ. രേ​ഖാ​മോ​ൾ, എ​ച്ച്എം കെ.​ജെ. ഷീ​ല, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up