x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് നി​ര്‍​മാ​ണം വൈ​കു​ന്നു; പ്ര​തി​ഷേ​ധം ശ​ക്തം

വെബ് ഡെസ്ക്
Published: November 3, 2026 11:07 PM IST | Updated: November 3, 2026 11:07 PM IST

ക​ലു​ങ്കി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മാ​ണ​ത്തി​നാ​യി എ​ടു​ത്ത കു​ഴി.

തൊ​മ്മ​ന്‍​കു​ത്ത്: നെ​യ്യ​ശേ​രി - തോ​ക്കു​മ്പ​ന്‍ സാ​ഡി​ല്‍ റോ​ഡ് പൂ​ര്‍​ത്തീ​ക​ര​ണം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. റോ​ഡി​ന്‍റെ അ​വ​സാ​നഘ​ട്ട ജോ​ലി​ക​ളാ​ണ് ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ഭാ​ഗ​ത്തി​ന്‍റെ ടേ​ക്ക് ഓ​വ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​ത്.

റോ​ഡ് ടേ​ക്ക് ഓ​വ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ തൊ​ടു​പു​ഴ​യി​ല്‍നി​ന്നു ക​രി​മ​ണ്ണൂ​ര്‍, തൊ​മ്മ​ന്‍​കു​ത്ത്, നാ​ര​ങ്ങാ​നം, മു​ണ്ട​ന്‍​മു​ടി വ​ഴി ഹൈ​റേ​ഞ്ചി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നും ക​ഴി​യും. ഇ​ത് ക​രി​മ​ണ്ണൂ​ര്‍ - തൊ​മ്മ​ന്‍​കു​ത്ത് ടൗ​ണു​ക​ളി​ലെ വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് വ​ലി​യ പ്ര​യോ​ജ​നം ചെ​യ്യും. ഇ​തി​നു പു​റ​മേ ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തുമൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന നാ​ര​ങ്ങാ​നം നി​വാ​സി​ക​ള്‍​ക്ക് യാ​ത്രാസൗ​ക​ര്യ​വും ഒ​രു​ങ്ങും.

ആ​ന​യാ​ടി​കു​ത്ത് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്കും നേ​രി​ട്ട് ബ​സി​ല്‍ ഇ​വി​ടെ​യെ​ത്താം. ഇ​ത് വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും ഗു​ണ​ക​ര​മാ​കും.

തൊ​മ്മ​ന്‍​കു​ത്ത് ക​ണ്ണാ​ടി പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​ത്. താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി​യും വൈ​കു​ക​യാ​ണ്. തൊ​മ്മ​ന്‍​കു​ത്ത് പ​ള്ളി അ​ധി​കൃ​ത​ര്‍ പു​ഴ​യോ​ര​ത്തു​ള്ള ചാ​പ്പ​ല്‍ പൊ​ളി​ച്ചുനീ​ക്കാ​ന്‍ ത​യാ​റാ​യി​ട്ടും പ​ള്ളി​യു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും കെ​എ​സ്ടി​പി മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വ​വും ഉ​ണ്ട്.

നാ​ല്‍​പ​തേ​ക്ക​ര്‍ ശാ​ന്തു​കാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ക​ലു​ങ്ക് നി​ര്‍​മി​ച്ചെ​ങ്കി​ലും സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ കു​ഴി​യെ​ടു​ത്ത​ത​ല്ലാ​തെ പി​ന്നീ​ട് ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. വ​ള​വി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​ത് വ​ലി​യ അ​പ​ക​ടസാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഇ​തേസ​മ​യം പ​ള്ളി​യു​മാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ ക​രാ​ര്‍ ഒ​പ്പുവ​യ്ക്കു​മെ​ന്നും ടേ​ക്ക് ഓ​വ​ര്‍ ന​ട​പ​ടി​ക​ള്‍ പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up