x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോംബ് ഭീഷണി; യൂറോപ്യൻ യാത്രാവിമാനങ്ങൾ നിലത്തിറക്കി

വെബ്ഡെസ്ക്
Published: November 3, 2026 10:31 PM IST | Updated: November 3, 2026 10:31 PM IST

പ്രതീകാത്മക ചിത്രം

വാ​ർ​സോ: ​യൂ​റോ​പ്പി​ൽ നാ​ലു യാ​ത്രാ​വി​മാ​ന​ങ്ങ​ൾ ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് നി​ല​ത്തി​റ​ക്കി. ഇ​തി​ൽ ര​ണ്ടെ​ണ്ണം പോ​ളി​ഷ് ത​ല​സ്ഥാ​ന​മാ​യ വാ​ർ​സോ​യി​ലേ​ക്കു പു​റ​പ്പെ​ട്ട​വ​യാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് ത​ല​സ്ഥാ​ന​മാ​യ ല​ണ്ട​നി​ൽ​നി​ന്നു വാ​ർ​സോ​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​ൽ​ഒ​ടി പോ​ളി​ഷ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം, ഡാ​നി​ഷ് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ൽ​നി​ന്നു വാ​ർ​സോ​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​സ്എ​എ​സ് എ​യ​ർ​ലൈ​ൻ​സ് വി​മാ​നം, ബ്രി​ട്ട​നി​ലെ മാ​ഞ്ച​സ്റ്റ​റി​ൽ​നി​ന്ന് സ്പെ​യി​നി​ലെ മു​ർ​സി​യ​യി​ലേ​ക്കു പു​റ​പ്പെ​ട്ട റ​യാ​ൻ​എ​യ​ർ വി​മാ​നം, ഇ​സ്ര​യേ​ലി​ൽ​നി​ന്ന് ബ​ൾ​ഗേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ഫി​യ​യി​ലേ​ക്ക് വ​ന്ന എ​ൽ​അ​ൽ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം എ​ന്നി​വ​യാ​ണു നി​ല​ത്തി​റ​ക്കി​യ​ത്.

ല​ണ്ട​നി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് വാ​ർ​സോ​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന വി​മാ​നം വാ​ർ​സോ​യി​ലെ മ​റ്റൊ​രു വി​മാ​ന​ത്താ​വ​ള​മാ​യ മോഡ്‌ലിനി​ലേ​ക്കു വ​ഴി​തി​രി​ച്ചു​വി​ട്ടു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വി​മാ​ന​ത്തി​ൽ പ​രി​ശോ​ധ ന​ട​ത്തു​ന്ന സ​മ​യം വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടു.

കോ​പ്പ​ൻ​ഹേ​ഗ​ൻ-​വാ​ർ​സോ വി​മാ​നം മു​ൻ​കൂ​ട്ടി​ നി​ശ്ച​യി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ത്ത​ന്നെ ഇ​റ​ക്കി സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

മാ​ഞ്ച​സ്റ്റ​ർ- മു​ർ​സി​യ വി​മാ​ന​വും ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ലാ​ൻ​ഡ് ചെ​യ്ത് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി പ​രി​ധോ​ന​യ്ക്കു വി​ധേ​യ​മാ​ക്കി.

ഇ​സ്ര​യേ​ലി​ൽ​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന സ​ന്ദേ​ശം ഇ-​മെ​യി​ൽ വ​ഴി​യാ​ണു ല​ഭി​ച്ച​ത്. സോ​ഫി​യയി​ൽ വി​മാ​നം ഇ​റ​ക്കി​യ​ശേ​ഷം തീ​വ്ര​വാ​ദ​വി​രു​ദ്ധ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​നു പു​റ​മേ, റോ​മി​ലെ ഫു​മി​ച്ചി​നോ വി​മാ​ന​ത്താ​വ​ള​ത്തി​ലും ര​ണ്ടു വി​മാ​ന​ങ്ങ​ളിൽ ബോം​ബ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ർ​ച്ചു​ഗീ​സ് ത​ല​സ്ഥാ​ന​മാ​യ ലി​സ്ബ​ണി​ൽ​നി​ന്നും ഐ​റി​ഷ് ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ൽ​നി​ന്നും പു​റ​പ്പെ​ട്ട റ​യാ​ൻ​എ​യ​ർ വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു ഇ​വ.

ഭീ​ഷ​ണി​ക​ളെ​ല്ലാം വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്നും വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നുമാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന.

Tags : BombThreat Europe Passengerplanes Grounded Poland London PolishAirlinesflight Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up