x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് ഇടക്കാല തെര​ഞ്ഞെ​ടു​പ്പ്: ക​നത്ത പോ​രാ​ട്ടമെന്ന് റിപ്പോർട്ട്

ഇന്‍റർനാഷണൽ ഡെസ്‌ക്
Published: November 3, 2026 02:57 PM IST | Updated: November 3, 2026 02:57 PM IST

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

വാ​ഷിംഗ്ടൺ ഡിസി: ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് കോ​ൺ​ഗ്ര​സി​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കാ​ൻ ഡെ​മോ​ക്രാ​റ്റു​ക​ളും റി​പ്പ​ബ്ലി​ക്ക​ന്മാ​രും കടുത്ത പോരാട്ടത്തിൽ. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പിന്‍റെ ഭ​ര​ണ​ത്തിനുള്ള വിധിയെഴുത്തിനാണ് വൈകാതെ തുടക്കമാകുന്നത്.

പ്ര​തി​നി​ധി സ​ഭ​യി​ലെ മു​ഴു​വ​ൻ സീ​റ്റിലേക്കും സെ​ന​റ്റി​ലെ 35 സീ​റ്റു​ക​ളി​ലേ​ക്കുമാണു തെരഞ്ഞെടുപ്പ്. ഭ നി​ല​നി​ർ​ത്താ​ൻ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അ​വ​സാ​ന നി​മി​ഷം വ​രെ ക​ന​ത്ത പ്ര​ചാ​ര​ണ​മാ​ണുകാ​ഴ്ച​വ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ട്രം​പി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭ​ര​ണ​കാ​ല​ത്തെ ന​യ​ങ്ങ​ളെ​യും നി​യ​മ​നി​ർമാ​ണ​ങ്ങ​ളെ​യും നി​ർ​ണാ​യ​ക​മാ​യി സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

‌അമേരിക്കയിലുടനീളമുള്ള പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ർ​ശ​ന സു​ര​ക്ഷ​യും ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ലോ​കം ഉ​റ്റു​നോ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കുമെന്നാണു വിലയിരുത്തൽ.

 

Tags : USPolitics International USElections DonaldTrump

Recent News

Corehub Up