ഡൽഹി പൊലിസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം
ന്യൂഡൽഹി: മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പൊലിസുകാർ പ്രതിഷേധിച്ച സംഭവം ഇന്ന് ഡൽഹി ലെഫ്. ഗവർണർ തരൺജിത് സിംഗ് സന്ധു ചർച്ച ചെയ്യും. കിംഗ്സ്വേ കാംപിലുള്ള ഉത്സവ് സദനിൽ ഇന്ന് വൈകുന്നേരം നാലിനാണ് ഗവർണർ പൊലിസുകാരുമായുള്ള യോഗം വിളിച്ചിരിക്കുന്നത്.
പരസ്യ പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസിപി മാനസ്വി വസിഷ്ഠയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് യോഗം.
ലെഫ്. ഗവർണർ നേരത്തെ വിളിച്ചുകൂട്ടിയിരുന്ന യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി പൊലിസിന്‍റെ പ്രതിഷേധമുണ്ടാകുന്നത്. കോൺസ്റ്റബിൾ റാങ്ക് മുതൽ ഇൻസ്പെക്ടർ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരുമായാണ് ഗവർണർ സംവദിക്കാനിരുന്നത്.
എന്നാൽ ഡൽഹി പൊലിസിന്‍റെയുള്ളിൽത്തന്നെയുള്ള പ്രതിഷേധം ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാനിരിക്കുന്ന പൊലിസ് സ്പെഷൽ കമ്മീഷണർമാർ, ജോയിന്‍റ് കമ്മീഷണർമാർ, അഡീഷണൽ കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യാമെന്ന് ഗവർണർ ഇന്നലെ അറിയിച്ചിരുന്നു.
Tags : DelhiPolice Protest NewDelhi LieutenantGovernor Meeting