x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മെ​ഡ​ൽ വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ എ​ൻ​ജി​നീ​യ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

വെബ് ഡെസ്ക്
Published: November 3, 2026 01:36 PM IST | Updated: November 3, 2026 01:36 PM IST

കോ​മ്മി​നേ​നി ഗോ​പി

ഹൈ​ദ​രാ​ബാ​ദ്: മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മെ​ഡ​ൽ വാ​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം എ​ൻ​ജി​നീ​യ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ ഗ​ച്ചി​ബൗ​ളി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ കോ​മ്മി​നേ​നി ഗോ​പി​യാ​ണ് (36) കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

എ​ട്ടാ​മ​ത് ഹൈ​ദ​രാ​ബാ​ദ് ഹൈ​ടെ​ക് ഫു​ൾ മാ​ര​ത്ത​ണി​ലാ​ണ് ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. 42.2 കി​ലോ​മീ​റ്റ​ർ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി അ​ദ്ദേ​ഹം ഫി​നി​ഷ​ർ മെ​ഡ​ൽ കൈ​പ്പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ സം​ഘാ​ട​ക​ർ കോ​മ്മി​നേ​നി ഗോ​പി​ക്ക് സി​പി​ആ​ർ ന​ൽ​കി​യ ശേ​ഷം അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ‍​യ​ച്ചു.

തെ​ലു​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ലെ ര​വി​നു​ത​ല സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ​യും മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം ഹൈ​ദ​രാ​ബാ​ദി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു അദ്ദേഹം.

Tags : Collapse Engineer Die Marathon

Recent News

Corehub Up