x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിസിയുടെ ശവസംസ്‌കാരമല്ല, ആ നാടകം ഇന്ന് വീണ്ടും അവതരിപ്പിക്കും; കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍

കൊച്ചി ബ്യൂറോ
Published: November 3, 2026 11:44 AM IST | Updated: November 3, 2026 11:44 AM IST

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തി എന്നു ആരോപിക്കപ്പെടുന്ന നാടകം ഇന്ന് വീണ്ടും അവതരിപ്പിക്കുമെന്ന് വിദ്യാര്‍ഥികള്‍. ഇന്ന് വൈകുന്നേരം സര്‍വകലാശാലയില്‍ നാടകം വീണ്ടും അവതരിപ്പിക്കുമെന്നും അത് കണ്ടിട്ട് വിസിയുടെ ശവദാഹമാണോ എന്ന് പറയണമെന്ന് സമരം തുടരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ് യോഗം കൂടിയപ്പോഴും ഞങ്ങള്‍ ചെയ്ത തെറ്റായി കണ്ടെത്തിയത് വിസിയുടെ ശവദാഹം നടത്തി എന്നതാണ്. പക്ഷെ അത് അങ്ങനെയല്ല. ആദ്യം മുതലേ പറയുന്നതാണ് അതൊരു വ്യാജ വാര്‍ത്തയാണ്. ഞങ്ങള്‍ ഒരു നാടകം ചെയ്തതാണ്.

തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ അപര്യാപ്തതകള്‍ ഞങ്ങളുടെ റിക്വയര്‍മെന്‍സുകള്‍ ഒന്നും സര്‍വകലാശാല പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്‍റിലെ പ്രശ്‌നം എന്താണെന്ന് പുറലോകത്തോട് വിളിച്ചു പറയാനായിട്ട് ഉപയോഗിച്ച ഒരു മാധ്യമാണ് ആ സിംബോളിക് നാടകം. ആ നാടകത്തിനെ കുറിച്ച് കേട്ട് അത് വ്യാജ വാര്‍ത്തയാണെന്ന് അറിഞ്ഞിട്ടും മന്ത്രി വരെ പറയുകയുണ്ടായി അതൊരു അപരിഷ്‌കൃത നാടകമാണെന്ന്.

ഇന്നലെ സിന്‍ഡിക്കേറ്റിലെ ആളുകള്‍ മുഴുവനും അതിനെ അപരിഷ്‌കൃതം എന്നാണ് വിളിച്ചത്. ഞങ്ങള്‍ ഇന്ന് വൈകുന്നേരം ആ നാടകം ഇവിടെ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. ആ നാടകം കാണാന്‍ എല്ലാ ജനങ്ങളെയും ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നു. എന്നിട്ട് അത് കണ്ടിട്ട് പറയൂ അത് അപരിഷ്‌കൃതമാണോ എന്ന്, അത് വിസിയുടെ ശവദാഹമാണോ എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതേ നാടകം സെക്രട്ടറിയേറ്റിലും അവതരിപ്പിക്കുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

അതേസമയം, ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച വിദ്യാര്‍ഥികളുടെ നിരാഹാര സമരം ഇന്നും തുടരുകയാണ്. സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്കും പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ സിസ തോമസും നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും. ഇതിന് ശേഷമാകും വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കുക.

Tags : KaladyUniversity VC funeral SFI

Recent News

Corehub Up