NRI
ന്യൂജഴ്സി: അന്തരിച്ച റവ.ഫാ. തോമസ് എബ്രഹാം ളാഹയിലിന്റെ (76) സംസ്കാരം ശനിയാഴ്ച ന്യൂജഴ്സിയിൽ നടത്തും. മലങ്കര സിറിയക്ക് ക്നാനായ ആർച്ച് ഡയോസിസിന്റെ മെത്രാപ്പോലീത്ത ഡോ. അയൂബ് മാർ സിൽവാനോസ് മുഖ്യകാർമികത്വം വഹിക്കും.
ഈ മാസം 16, 17 തീയതികളിൽ രാത്രി ഏഴിന്: സംസ്കാര സർവീസ് പ്രാർഥനകൾ: സെന്റ് തോമസ് ക്നാനയ ചർച്ച്, 186 തേർഡ് സ്ട്രീറ്റ്, ക്ലിഫ്ടൺ, ന്യൂജഴ്സി.
18ന് നാല് മുതൽ ഒമ്പത് വരെ വെയ്ക്ക് സർവീസ്. 19ന് രാവിലെ 6.30 ഒൻപതാം ദിന കുർബാന, എട്ടിന് സംസ്കാരശുശ്രൂഷകൾ.
നോർത്ത് അമേരിക്കൻ ക്നാനായ സമുദായത്തിന്റെ ആദ്യകാല സംഘാടകനും പ്രമുഖ വൈദികനുമാണ്. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധയെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന അദ്ദേഹം 11നാണ് അന്തരിച്ചത്.
നോർത്ത് അമേരിക്കൻ ക്നാനായ കമ്യൂണിറ്റിയുടെ (NAKC) രൂപീകരണത്തിനും വളർച്ചയ്ക്കുമായി സജീവമായി പ്രവർത്തിച്ച അദ്ദേഹം NAKCയുടെ ആദ്യ ജനറൽ സെക്രട്ടറിയായി നിയമിതനായി.
1992 ജൂലൈ 26-ന് പൗരോഹിത്യം സ്വീകരിച്ച ളാഹയിലച്ചൻ, അതേ വർഷം ഡിസംബറിൽ യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയിൽ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് യോങ്കേഴ്സ്, ക്ലിഫ്റ്റൺ, ഫിലാഡൽഫിയ തുടങ്ങിയ ട്രൈ-സ്റ്റേറ്റ് മേഖലകളിലെ വിവിധ ഇടവകകളിൽ വികാരിയായും പുതിയ ദേവാലയങ്ങളും വസ്തുവകകളും സഭയ്ക്കായി കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
വൈക്കം പള്ളിയിലെ ളാഹയിലച്ചൻ എഡ്യൂക്കേഷൻ എൻഡോവ്മെന്റ് ഫണ്ട്, കെഎംഎസ് ക്ലർജി എഡ്യൂക്കേഷൻ ഫണ്ട്, ന്യൂജഴ്സി വുമൺസ് അസോസിയേഷൻ ചാരിറ്റി ഫണ്ട് ഉൾപ്പെടെയുള്ള ജീവകാരുണ്യ പദ്ധതികളുടെ തുടക്കക്കാരനുമായിരുന്നു അദ്ദേഹം.
ഭാര്യ ലീലാമ്മ എബ്രഹാമും മക്കളായ ടോംലി, ടീന, മരുമകൻ അനുപ് പാറയിൽ എന്നിവരുമടങ്ങുന്നതാണ് കുടുംബം.
NRI
കുവെെറ്റ് സിറ്റി: കുവൈറ്റില് അന്തരിച്ച ചെങ്ങന്നൂര് കൊച്ചുപുരയ്ക്കല് ഷൈനി തോമസിന്റെ (54) സംസ്കാരം ശനിയാഴ്ച നടക്കും.
ഭർത്താവ്: മനോജ്. മക്കള്: ഷൈന്, ഷോണ് (ഓസ്ട്രേലിയ). രാവിലെ 11ന് ഇടുക്കി വെള്ളിയാമറ്റം സെന്റ് ജോര്ജ് പള്ളിയിലാണ് സംസ്കാരം നടക്കുന്നത്.
മൃതദേഹം വെള്ളിയാഴ്ച രാത്രി ഏഴിന് വെള്ളിയാമറ്റത്തുള്ള സഹോദരന് ഇല്ലിമൂട്ടില് മത്തച്ചന്റെ ഭവനത്തില് കൊണ്ടുവരും.
NRI
ഹൂസ്റ്റൺ: ഏലിയാമ്മ ജോർജ് (88) ഹൂസ്റ്റണിലെ മിസോറി സിറ്റിയിൽ അന്തരിച്ചു. ദീർഘകാലം ന്യൂയോർക്കിൽ ആരോഗ്യ രംഗത്തെ സേവനത്തിനുശേഷം ഭർത്താവ് സി.സി. ജോർജിനൊപ്പം ടെക്സസിലെ മിസോറി സിറ്റിയിൽ ആയിരുന്നു താമസം.
മല്ലപ്പള്ളി താമരശേരിൽ കുടുംബാംഗമാണ്. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മക്കൾ: ജേക്കബ് ജോർജ് (റോണി), സണ്ണി ജോർജ്. മരുമക്കൾ: ലീന ജേക്കബ്, ജോയ്സി ജോർജ്.
പൊതുദർശനം വെള്ളിയാഴ്ച 5. 30 മുതൽ 8. 30 വരെ. സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഒമ്പത് മുതൽ 11 വരെ St. Mary's Malankara Orthodox Church, 9915 Belknap Rd, Sugar Land, TX 77498ൽ.
സംസ്കാരം ശനിയാഴ്ച 12 മുതൽ South Park Funeral Home & Cemetery 1310 North Main St, Pearland, TX 77581ൽ.
District News
കോട്ടയം: പബ്ലിക് ലൈബ്രറി പ്രസിഡന്റും കുട്ടികളുടെ ലൈബ്രറി ചെയര്മാനുമായ അന്തരിച്ച ചക്കാലയില് ഏബ്രഹാം ഇട്ടിച്ചെറിയ (88)യുടെ സംസ്കാരം മൂന്നിനു നടക്കും.
നാളെ ഉച്ചകഴിഞ്ഞു മൂന്നു മുതല് അഞ്ചു വരെ കോട്ടയം പബ്ലിക് ലൈബ്രറിയില് പൊതുദര്ശനത്തിനു വെക്കും. മൂന്നിനു രാവിലെ 10നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ജെറുശലേം മാര്ത്തോമ്മാ പള്ളിയില് സംസ്കാരം നടക്കും.
അരനൂറ്റാണ്ട് ലൈബ്രറിയെ നയിച്ച അദ്ദേഹം വ്യവസായി, സംഘാടകന്, പ്രഭാഷകന്, എഴുത്തുകാരന് എന്നി നിലകളിലും മികവു തെളിയിച്ചു. ഏബ്രഹാം ഇട്ടിച്ചെറിയുടെ ഗ്രന്ഥശാലാ പ്രവര്ത്തനങ്ങളുടെ 50-ാം വാര്ഷികം അടുത്തമാസം ആഘോഷിക്കാനിരിക്കെയാണു അപ്രതീക്ഷിത വിയോഗം.
NRI
സ്പ്രിംഗ്ഫീൽഡ്: മൂന്ന് പതിറ്റാണ്ടോളം ഗൾഫ് മണ്ണിലെ ആയിരക്കണക്കിന് പ്രവാസി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും താങ്ങും തണലുമായിരുന്ന പ്രശസ്ത മലയാളി സ്ത്രീരോഗ വിദഗ്ധ ഡോ. മേരി ജോൺ (81) അന്തരിച്ചു.
ഓഗസ്റ്റ് 21ന് അമേരിക്കയിലെ ഇല്ലിനോയിയിലായിരുന്നു അന്ത്യം. ദുബായിയിലെ മെഡിക്കൽ രംഗവും പ്രവാസി സമൂഹവും കണ്ണീരോടെയാണ് പ്രിയ ഡോക്ടർക്ക് വിട നൽകുന്നത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്ന ഡോ. മേരി ജോൺ ‘ഗേളി’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഒരു ഡോക്ടർ എന്നതിനപ്പുറം സ്നേഹവും കരുതലും നിറഞ്ഞ വ്യക്തിത്വമായാണ് അവർ ഓർമിക്കപ്പെടുന്നത്.
ദുബായിയിൽ മൂന്ന് പതിറ്റാണ്ടിന്റെ സേവനം
1987ൽ ദുബായി ആശുപത്രിയിലൂടെയാണ് ഡോ. മേരി ജോൺ യുഎഇയിലെ സേവനജീവിതം ആരംഭിച്ചത്. 1992ൽ ലത്തീഫ ആശുപത്രിയിലേക്ക് (പഴയ അൽ വാസൽ ആശുപത്രി) മാറി. 1996 മുതൽ 2006 വരെ അവിടുത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു.
പിന്നീട് ദുബായിയിലെ വന്ധ്യതാ ചികിത്സാരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയ ദുബായി ഗൈനക്കോളജി ആൻഡ് ഫെർട്ടിലിറ്റി സെന്ററിന്റെ (DGFC) മേധാവിയായി 2013ൽ ചുമതലയേറ്റു. 2016ൽ വിരമിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.
ഏകദേശം ആറായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് ഡോ. മേരി ജോൺ വൈദ്യപരിചരണം നൽകിയതായാണ് വിവരം. ഡിജിഎഫ്സിയിലൂടെ മാത്രം മൂവായിരത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് അവർ കാവലാളായി.
അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതിന് മുമ്പുതന്നെ ലാപറോസ്കോപ്പിയും മിനിമലി ഇൻവേസീവ് സർജറിയും ദുബായിയിൽ പ്രയോഗത്തിൽ കൊണ്ടുവരുന്നതിൽ അവർ നിർണായക പങ്കുവഹിച്ചു.
വന്ധ്യതാ ചികിത്സയിലും സങ്കീർണ പ്രസവപരിചരണത്തിലും രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാരീതികൾ യുഎഇയിൽ വളർത്തിയെടുക്കുന്നതിലും അവരുടെ സംഭാവന ശ്രദ്ധേയമായിരുന്നു.
തലമുറകളുടെ ഗുരുനാഥ
ദുബായി മെഡിക്കൽ കോളജിന്റെ അക്കാദമിക് മേധാവിയായും പ്രവർത്തിച്ച ഡോ. മേരി ജോൺ നിരവധി ഡോക്ടർമാരുടെ ഗുരുനാഥയായിരുന്നു. അവരുടെ കീഴിൽ പരിശീലനം നേടിയ പലരും പിന്നീട് ദുബായിയിലെ ആരോഗ്യരംഗത്ത് ഉന്നത സ്ഥാനങ്ങളിലെത്തി.
സഹപ്രവർത്തകരും ശിഷ്യരും ഡോ. മേരി ജോണിനെ ഒരു അധ്യാപിക എന്നതിലുപരി സ്വന്തം അമ്മയായാണ് ഓർക്കുന്നത്. രോഗികളോടുള്ള സഹാനുഭൂതിയും ഏതു സമയത്തും സഹായത്തിനായി ഓടിയെത്താനുള്ള മനസുമായിരുന്നു അവരുടെ പ്രത്യേകതയെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
വിശ്രമജീവിതം അമേരിക്കയിൽ
1945 ജൂൺ 17ന് കേരളത്തിൽ ജനിച്ച ഡോ. മേരി ജോൺ അമേരിക്കയിലെ ന്യൂയോർക്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎഇയിലെ ദീർഘകാല സേവനത്തിൽ നിന്ന് വിരമിച്ച ശേഷം മക്കളായ ആശിഷ്, അനീഷ്, മരുമക്കളായ ടീന, കിരൺ, നാല് കൊച്ചുമക്കൾ എന്നിവർക്കൊപ്പം അമേരിക്കയിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഡോ. മേരി ജോണിന്റെ ഓർമയ്ക്കായി പൂക്കൾ അർപ്പിക്കുന്നതിന് പകരം അമേരിക്കൻ കാൻസർ സൊസൈറ്റിയിലേക്ക് സംഭാവന നൽകണമെന്ന് കുടുംബം അഭ്യർഥിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ ആറിന് സ്പ്രിംഗ്ഫീൽഡ് മാർത്തോമ്മ പള്ളിയിൽ നടക്കും. ദുബായി മാർത്തോമ്മ ഇടവകയും ഡോ. മേരി ജോണിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പുതുജീവന്റെ സന്തോഷം സമ്മാനിച്ച ഡോ. മേരി ജോണിന്റെ സേവനവും കരുണയും യുഎഇയിലെ മലയാളി പ്രവാസ സമൂഹത്തിന്റെയും ദുബായിയുടെ ആരോഗ്യരംഗത്തിന്റെയും ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും.
NRI
ബാസിൽഡൺ: ഓഗസ്റ്റ് ഒന്നിന് അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ പബ്ലിക് വ്യൂയിംഗും സംസ്കാര ശുശ്രൂഷയും തിങ്കളാഴ്ച നടക്കും.
ക്രൈസ്റ്റ്വേ ചർച്ചിന്റെ നേതൃത്വത്തിൽ ബാസിൽഡണിലെ Basildon Sport & Leisure Clubൽ ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ഏഞ്ചൽ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും അവരുടെ സ്മരണകൾ പങ്കുവയ്ക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും.
യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
District News
ഹരിപ്പാട്: മക്കൾക്കായി പണിയുന്ന വീടിന്റെ ഓരത്ത് ആ അച്ഛന് ചിതയൊരുങ്ങി. കൗമാരസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട കരുവാറ്റയിലെ ശിവൻകുട്ടി ചെട്ടിയാർക്ക് നാടാകെ ഒന്നിച്ചാണ് അന്ത്യയാത്ര നൽകിയത്.
മകളുടെ പ്രസവത്തിനായി ഭാര്യയും കുടുംബവും ആശുപത്രിയിലായിരുന്നപ്പോഴായിരുന്നു കരുവാറ്റയെ നടുക്കിയ കൊലപാതകം.
അച്ഛൻ ക്രൂരമായി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ മകൾ ഒരു കുഞ്ഞിന് ജന്മം നൽകി. മകൾക്ക് ജനിച്ച കുരുന്നിനെ നെഞ്ചോടു ചേർക്കാനോ ഒരുനോക്ക് കാണാനോ ആ പിതാവിന് ഭാഗ്യമുണ്ടായില്ല.
മക്കൾ വാങ്ങിയ സ്ഥലത്ത് അവർക്കായി രണ്ട് വീടുകളുടെ നിർമാണമാണ് ഓരേ സമയം നടന്നിരുന്നത്. ഒന്നിന്റെ തേപ്പ് ജോലികളും മറ്റൊന്നിന്റെ ഫൗണ്ടേഷൻ ജോലികളുമാണ് പുരോഗമിച്ചിരുന്നത്. ദിവസവും വീടുപണികൾക്ക് മേൽനോട്ടം വഹിക്കാൻ ശിവൻകുട്ടി എത്തിയിരുന്നു. ഒടുവിൽ തറകെട്ടിയിട്ടിരുന്ന ആ വീടിന്റെ മുന്നിൽത്തന്നെ അദ്ദേഹത്തിന് ചിതയൊരുക്കി. വിദേശത്തുള്ള മകൾ എത്തുന്നതുവരെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായി രുന്നു.
NRI
ഒക്ലഹോമ: കോട്ടയം സ്വദേശിയും ഒക്ലഹോമ മലയാളി പെന്തെക്കോസ്ത് സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന പി.സി. എബ്രഹാം (64) ഒക്ലഹോമയിൽ അന്തരിച്ചു. പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകനാണ്.
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറിന് ശാരോൻ ഫെലോഷിപ്പ് ചർച്ച് (1101 S 1st Street, Yukon, OK 73099) സഭാമന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അനുസ്മരണ ശുശ്രൂഷ നടക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ഇതേ ആരാധനാലയത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4.30ന് യൂക്കോൺ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
1962 ഫെബ്രുവരി 26ന് ജനിച്ച പി.സി. എബ്രഹാം ദീർഘകാലമായി ഒക്കലഹോമയിലെ ഐപിഎ ചർച്ച് അംഗമായിരുന്നു. കോട്ടയം കഞ്ഞിക്കുഴി ഐപിസി ഫിലഡൽഫിയ സഭാംഗവുമായിരുന്നു.
ഡാളസ് ഫിലഡൽഫിയ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബിന്റെ സഹോദരനാണ് പരേതൻ. ഭാര്യ: ഏൽസി എബ്രഹാം (ശാന്തി) - തോട്ടയ്ക്കാട് തണംഗപതിക്കൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ ബ്രയൻ എബ്രഹാം, ബെൻ എബ്രഹാം. സഹോദരങ്ങൾ: സാറാമ്മ മാഗ്നാസ്കോട് (സ്വീഡൻ), പാസ്റ്റർ പി. സി. ചാണ്ടി (ഫിലഡൽഫിയ), പാസ്റ്റർ പി. സി. വർഗീസ് (ഒക്ലഹോമ), പാസ്റ്റർ പി. സി. മാത്യു (ഒക്ലഹോമ).
Kerala
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയില് പ്രതിഷേധ സമരത്തിനിടെ വിസി സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന വാര്ത്ത വ്യാജ പ്രചാരണമെന്ന് എസ്എഫ്ഐ. ലൈറ്റുകള് മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകമാണ് ചെയ്തതെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.
തിയേറ്റര് ഡിപ്പാര്ട്ട്മെന്റിലെ വിദ്യാര്ഥികളുടെ ബുദ്ധിമുട്ടുകള് അറിയിക്കുകയാണ് ചെയ്തത്. ലൈറ്റുകള് അടക്കം തകരാറിലാണെന്ന് പറഞ്ഞ് നാടകം ചെയ്യുകയാണ് ഉണ്ടായത്. ലൈറ്റുകള് മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകം ചെയ്തതാണ്. എന്നാല് അത് വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന് ചിത്രീകരിക്കുകയാണ് എന്നാണ് വിശദീകരണം.
അതേസമയം, വിവിധ ആവശ്യങ്ങള് ഉന്നയിച്ചുള്ള വിദ്യാര്ഥികളുടെ സമരം 25-ാം ദിവസത്തിലേക്ക് കടന്നു. സര്ട്ടിഫിക്കറ്റ് വിതരണം പൂര്ത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങള് ഉന്നയിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തില് സമരം നടത്തുന്നത്.
NRI
ഒട്ടാവ: കട്ടപ്പന വെള്ളയാംകുടി കുളത്തുങ്കൽ ജോസഫൈൻ ജോർജ് (72, റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജെറോംസ് എൽപിഎസ് വെള്ളയാംകുടി) കാനഡയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച കാനഡയിൽ.
പരേത മേരികുളം പടവിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.എം. ജോസഫ്. മക്കൾ: നെവിൻ കെ. ജോസ്, മരിയ ജോബിൻ.
മരുമക്കൾ: സിമി കുരിശുംമൂട്ടിൽ (മാട്ടുക്കട്ട), ജോബിൻ ചരളേൽ (മുണ്ടക്കയം).
NRI
കാരോൾട്ടൻ: അന്നമ്മ ഇട്ടിയുടെ (79) സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ സെന്റ് തോമസ് ക്നാനായ പള്ളി, ഇർവിംഗ് ടെക്സസിൽ വച്ചും സംസ്കാരം ഉച്ചയ്ക്ക് 12.30ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വച്ചും നടക്കും.
ഡാളസിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്സസ് ഇർവിംഗിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു.
പത്തനംതിട്ട കൂറ്റൂർ സ്വദേശിയായ പരേത, വിശ്വാസജീവിതത്തിലും സമൂഹസേവനത്തിലും മാതൃകാപരമായ ജീവിതമാണ് നയിച്ചതെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിക്കുന്നു.
ഭർത്താവ്: ചാക്കോ ഇട്ടി (കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ സെക്രട്ടറി). മക്കളും മരുമക്കളും: ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ ജോയ്സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ).
District News
നിരണം: ദിവസങ്ങളായി പ്രളയദുരിതം അനുഭവിക്കുന്ന പടിഞ്ഞാറൻ മേഖലയിൽ മരണപ്പെടുന്നവരുടെ മൃതദേഹം യഥാവിധി സംസ്കരിക്കാനാകുന്നില്ല. വീടും പരിസരങ്ങളും വെള്ളക്കെട്ടിലായതോടെ പ്രിയപ്പെട്ടവർക്ക് മെച്ചപ്പെട്ട അന്ത്യയാത്ര നൽകാൻ പോലും ബന്ധുക്കൾക്കാകുന്നില്ല.
വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ട നിലയിലായിരുന്ന നിരണം രവി ഭവനത്തിൽ കെ.എൻ. ഭവാനിയമ്മ (98) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ചെങ്കിലും വീടും പരിസരവും വെള്ളക്കെട്ടിലായിരുന്നതിനാൽ ആശുപത്രിയിൽ എത്തിക്കാനായില്ല.
ഗ്രാമപഞ്ചായത്തംഗം ബിന്ദു ജെ. വൈക്കത്തുശേരി അറിയിച്ചതിനുസരിച്ച് എൻഡിആർഎഫ് സംഘം എത്തി പരുമലയിലെ ആശുപത്രിയിലേക്ക് മൃതദേഹം നീക്കുകയായിരുന്നു. പടിഞ്ഞാറൻ മേഖലയിലെ ദേവാലയങ്ങളും സെമിത്തേരികളും വെള്ളക്കെട്ടിലാണ്. ഈ ദിവസങ്ങളിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ മോർച്ചറികളും നിറഞ്ഞു.
NRI
ഡാളസ്: പ്ലേനോ ടെക്സസിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച ബേബികുട്ടി വിൽസൺ ഫിലിപ്പിന്റെ (66) മെമ്മോറിയൽ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ Sharon Fellowship Church of Dallas, 940 Barnes Bridge Rd, Mesquite, TX 75150-ൽ നടക്കും.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 11.45 വരെ ഇതേ സഭാ മന്ദിരത്തിൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 12:30 വരെ New Hope Funeral Home, 500 US-80, Sunnyvale, TX 75182-ൽ സംസ്കാര ചടങ്ങുകൾ നടക്കും.
എടത്വ പരുത്തിമൂട്ടിൽ വിൽസൺ ഫിലിപ്പിന്റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യു സാറിന്റെ മകളുമായ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് ഡാളസ് വിഎ ഹോസ്പിറ്റൽ നഴ്സിംഗ് എഡ്യൂക്കേറ്റർ ആയിരുന്നു.
ഭർത്താവ്: വിൽസൺ ഫിലിപ്പ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന (എല്ലാവരും ഡാളസ്).
Kerala
പടിഞ്ഞാറത്തറ: കൃഷിയിടത്തിലെ മീന്കുളത്തിന് സമീപം വീണനിലയില് കണ്ടെത്തിയ കര്ഷകന് മരിച്ചു. മഞ്ഞൂറ മാങ്കോട്ട് ബെന്നിയാണ്(57)മരിച്ചത്. സംസ്കാരം പിന്നീട്.
ഇന്നു രാവിലെ ഏഴോടെ കുളത്തിനടുത്തേക്കുപോയ ബെന്നി കുറച്ചുനേരംകഴിഞ്ഞും തിരിച്ചെത്തിയില്ല. ഇതേത്തുടര്ന്ന് ഭാര്യ മോളി അന്വേഷിച്ചെത്തിയപ്പോഴാണ് വീണനിലയില് കണ്ടത്. ഉടന് കല്പ്പറ്റ ഫാത്തിമ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേവസ്യ-പരേതയായ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ കല്ലോടി പറമറ്റത്തില് കുടുംബാംഗമാണ്. യുകെയിലുള്ള ആല്ബിനും മെല്ബിനുമാണ് മക്കള്. മരുമകള്: ഹണി ആല്ബിന്(യുകെ). സഹോദരങ്ങള്: ഡെയ്സി പാലക്കത്തടത്തില്, സിബി സെബാസ്റ്റ്യന്(ഏരിയ മാനേജര്, ദീപിക, കല്പ്പറ്റ), ഷിന കളത്തിപറമ്പില്.
NRI
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇടുക്കി കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ ജിൻസൺ കുര്യന്റെ (31) സംസ്കാരം വെള്ളിയാഴ്ച നടക്കും.
രാവിലെ എട്ടിന് ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.30ന് ആറാം മൈൽ ഐപിസി ഹെബ്രോൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഫ്രാങ്ക്ഫർട്ടിലെ സംഘടനാ പ്രവർത്തകനായ കോശി മാത്യുവിന്റെ നേതൃത്വത്തിലാണ് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്.
ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വഭവനത്തിൽ കൊണ്ടുവരും.
ഐടി എൻജിനിയറായ ഭാര്യ റോണ ഡേവിസ് തൃശൂർ അരീക്കാട്ട് കുടുംബാംഗമാണ്. ഫ്രാങ്ക്ഫർട്ടിൽ ഐടി എൻജിനിയറായിരുന്ന ജിൻസൺ കുര്യൻ, കുമിളി അട്ടപ്പള്ളം കുന്നത്തുപതിയിൽ കെ. ജെ. കുര്യന്റെയും ജാൻസി കുര്യന്റെയും മകനാണ്. സഹോദരങ്ങൾ: ജെയ്സൺ കുര്യൻ (ജർമനി), ജെയ്സി കുര്യൻ (ഖത്തർ).
ഫ്രാങ്ക്ഫർട്ട് ബെഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തു സഭയിലെ സജീവ അംഗമായിരുന്ന ജിൻസണ്, ജർമനിയിലെ ഒട്ടനവധി സഭാംഗങ്ങളും സുഹൃത്തുക്കളും ബുധനാഴ്ച ഫ്രാങ്ക്ഫർട്ടിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Kerala
തലശേരി: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന് (73) ഇന്നു നാട് വിടചൊല്ലും. ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച ഫാ. തോമസിന്റെ സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ പത്തിന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
ഫാ. തോമസിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹവും പൊതുസമൂഹത്തിന്റെ അഭ്യർഥനയും പരിഗണിച്ചാണ് സംസ്കാരം വിളക്കന്നൂർ പള്ളിയിൽ നടത്താൻ അതിരൂപത തീരുമാനിച്ചത്. ഫാ. തോമസ് വിളക്കന്നൂർ ഇടവകയിൽ വികാരിയായിരിക്കെ 2013 നവംബർ 13ന് രാവിലെ വിശുദ്ധ കുർബാനയർപ്പിക്കുന്പോഴാണ് ഈശോയുടെ തിരുമുഖം തിരുവോസ്തിയിൽ തെളിഞ്ഞത്.
ഭൗതികദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് കിളിയന്തറയിലെ സ്വഭവനത്തിലും രാത്രിയോടെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും പൊതുദർശനത്തിനു വച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗവും വിശുദ്ധ കുർബാനയും ഇന്നു രാവിലെ ആറിന് കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ നടക്കും. തുടർന്ന് ഭൗതികദേഹം വിളക്കന്നൂർ പള്ളിയിലേക്ക് കൊണ്ടുപോകും. രാവിലെ എട്ടുമുതൽ അവിടെ പൊതുദർശന സൗകര്യമുണ്ടാകും. തുടർന്ന് പത്തിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും.
District News
കൂരോപ്പട: കൂരോപ്പടയില് വിഷം ഉള്ളില്ച്ചെന്നു ചികിത്സയിലിരിക്കെ മരിച്ച നാലംഗ കുടുംബത്തിന്റെ സംസ്കാരം ഇന്നു നടക്കും. മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന തോമസ് (43), മക്കളായ മരിയ തെരേസ തോമസ് (17), അലന് തോമസ് (12) എന്നിവരാണു മരിച്ചത്.
13നു രാത്രി ഏഴിനാണ് വിഷം ഉള്ളില്ച്ചെന്ന് അവശനിലയില് വീട്ടില് ഇവരെ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ ജോസ്നയും മകള് മരിയയും ശനിയാഴ്ച മരിച്ചു. തോമസ് ഞായറാഴ്ചയും അലന് ചൊവ്വാഴ്ചയും മരണപ്പെട്ടു. ഇന്നു രാവിലെ 11നു ചേപ്പുംപാറ മര്ത്ത്മറിയം പള്ളിയിലാണ് സംസ്കാരം. മരണകാരണത്തെക്കുറിച്ചു ജില്ലാ പോലീസ് അന്വേഷണം തുടങ്ങി.
ചാണ്ടി ഉമ്മന് എംഎല്എയുടെയും വിവിധ രാഷ്ട്രീയ പാര്ട്ടികളുടെയും പരാതി ലഭിച്ചതോടെയാണ് അന്വേഷണം. വീട്ടില്നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പില് ഒരാളുടെ പേരു രേഖപ്പെടുത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സാമ്പത്തിക ഇടപാടുകളാണ് ജീവനൊടുക്കിയതിന്റെ കാരണമെന്നും പോലീസിനു സൂചന ലഭിച്ചു. സംഭവത്തില് ദുരൂഹത മാറ്റണമെന്നു ചാണ്ടി ഉമ്മന് എംഎല്എ ആവശ്യപ്പെട്ടു. നാലുപേരുടെയും മൃതദേഹം പള്ളി ഓഡിറ്റോറിയത്തില് പൊതുദര്ശനത്തിന് വയ്ക്കും.
International
കയ്റോ: ഗാസയിൽ മൃതസംസ്കാരച്ചടങ്ങിനു നേർക്കുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച സെൻട്രൽ ഗാസയിലെ നുസെയ്റത്തിലായിരുന്നു സംഭവം. നേരത്തേയുണ്ടായ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ സംസ്കാച്ചടങ്ങ് നടക്കുന്നതിനിടെ വീണ്ടും ആക്രമണം ഉണ്ടാവുകയായിരുന്നു.
ഇസ്ലാമിക് ജിഹാദ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു.
NRI
കൊളോൺ: ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ(72) സംസ്കാരം നടത്തി. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 8:30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹോൺഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കൊളോൺ ഹോൾവൈഡെ സെമിത്തേരിയിൽ സംസ്കരിച്ചു. സിഎംഐ സഭാംഗം ഫാ. ടിജോ താന്നിയത്ത് വി. കുർബാനയ്ക്കും ശുശ്രൂഷകൾക്കും കാർമികത്വം വഹിച്ചു.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജിയുടെ ഭാര്യയാണ് സാറാമ്മ. പരേത റാന്നി കാഞ്ഞിക്കാവില് കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
NRI
കൊളോൺ: കഴിഞ്ഞ ദിവസം ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ (72) സംസ്കാരം വ്യാഴാഴ്ച നടക്കും.
രാവിലെ 8.30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹ്യോൻഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ (Am Rosenmaar 1, 51061 Köln Höhenhaus) വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും.
തുടർന്ന് 10ന് കൊളോണിലെ ഹോൾവൈഡെ സെമിത്തേരിയിൽ (Burgwiesenstrasse, 51067 Köln Holweide) സംസ്കരിക്കും.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജി ആണ് ഭർത്താവ്. പരേത റാന്നി കാഞ്ഞിക്കാവിൽ കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
ജർമനിയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ സാറാമ്മ, 45 വർഷത്തോളം നഴ്സായി സേവനമനുഷ്ഠിച്ചതിനു ശേഷം വിശ്രമജീവിതത്തിലായിരുന്നു. ജർമൻ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം:
ലിങ്ക്: https://youtube.com/live/EK3E4MoTBcs?feature=share
ലിങ്ക്: https://youtube.com/live/iHwOozyx_eY?feature=share.
National
മൈസൂരു: പതിറ്റാണ്ടുകളോളം തെന്നിന്ത്യൻ സിനിമാ സംഗീതത്തെ തന്റെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയ എസ്. ജാനകിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.
മൈസൂരു മഹാരാജ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം, കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പേരക്കുട്ടി അപ്സര അന്ത്യകർമങ്ങൾ നിർവഹിച്ചു. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാരം. രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
International
വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇറാന്റെ ശേഷിക്കുന്ന നേതൃത്വത്തെ ഇല്ലാതാക്കാൻ ഒരൊറ്റ ആക്രമണം കൊണ്ട് സാധിക്കുമെന്ന് ട്രംപ് പറഞ്ഞു.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇറാന്റെ ഉന്നത നേതൃത്വവും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ഒന്നിച്ചുകൂടിയ വേളയിലാണ് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ഇപ്പോൾ എല്ലാവരും ഒത്തുചേർന്നിരിക്കുകയാണ്. അവരെയെല്ലാം ഇല്ലാതാക്കാൻ ഒരൊറ്റ ഷോട്ട് മാത്രം മതി. പക്ഷേ ഞങ്ങൾ അത് ചെയ്യില്ല.
കാരണം അങ്ങനെ ചെയ്താൽ പിന്നീട് ഞങ്ങളുമായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു. സംസ്കാര ചടങ്ങിൽ നേതാക്കൾ വികാരാധീനരായതിനെയും ട്രംപ് പരിഹസിച്ചു. അവർ കരയുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആളുകൾ ഖമേനിയെ വെറുക്കുന്നുവെന്നും ഒരു പക്ഷെ അത് വ്യാജ കണ്ണീരായിരിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതൊന്നും നിങ്ങൾക്ക് മനസിലാകില്ലെന്ന് ഇറാൻ പ്രതികരിച്ചു.
International
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾക്കിടെ ഏവരുടെയും ഹൃദയം തകർക്കുന്നൊരു കാഴ്ചയാണ് ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ കണ്ടത്. ഖമനയ്യുടെ ഭൗതികശരീരത്തിനൊപ്പം അദ്ദേഹത്തിന്റെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അന്ത്യയാത്രയ്ക്കായി വെച്ചിരുന്നു.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ്യുടെ കുടുംബത്തിലെ നിരവധി അംഗങ്ങൾ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ തന്നെയാണ് 14 മാസം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദിയും കൊല്ലപ്പെട്ടത്. ഖമനയ്യുടെ മകൾ, മരുമകൻ, നിലവിലെ ഇറാൻ പരമോന്നത നേതാവായ മൊജ്തബ ഖമനയ്യുടെ ഭാര്യ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഖമനയ്യുടെ പതാക പുതപ്പിച്ച ശവപേടകത്തോടൊപ്പം അദ്ദേഹത്തിന്റെ കൊച്ചുമകളുടേതും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ പേടകങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. ഇറേനിയൻ സൈനികരും ജനപ്രതിനിധികളും മതനേതാക്കളും വിദേശ നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.
International
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയ്യുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സംസ്കാരചടങ്ങുകൾക്കായി തലസ്ഥാനനഗരമായ ടെഹ്റാൻ ഒരുങ്ങി. ഇതിനിടെ, മാസങ്ങളായി അജ്ഞാതവാസത്തിലായിരുന്ന ഇറാന്റെ പാരാമിലിട്ടറി റെവലൂഷണറി ഗാർഡ് തലവൻ ജനറൽ അഹമ്മദ് വാഹിദി പൊതുവേദിയിലെത്തി.
ഖമനയ്യുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട യോഗത്തിൽ ജനറൽ അഹമ്മദ് വാഹിദി പങ്കെടുക്കുന്ന ചിത്രങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമമാണ് പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രി മധ്യടെഹ്റാനിലെ ഖമനയ്യുടെ ഔദ്യോഗിക വസതിക്ക് സമീപം നടന്ന പ്രാർഥനാചടങ്ങിൽ വാഹിദി പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇറാന്റെ കർശനനിലപാടുകൾ രൂപവത്കരിക്കുന്നതിൽ നിർണായക വഹിക്കുന്ന വ്യക്തിയാണ് വാഹിദ്. ഇറാന്റെ പുതിയ പരമോന്നതനേതാവ് ആയത്തുള്ള മുജ്തബ ഖമേനയ്യുമായി അടുത്തബന്ധമുള്ള നേതാവാണ് വാഹിദി. ഫെബ്രുവരി എട്ടിന് ശേഷം വാഹിദിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല.
ഖമനയുടെ സംസ്കാരത്തിന്റെ ഭാഗമായി ശനിയാഴ്ച മുതൽ ഇറാന്റെ വിവിധനഗരങ്ങളിലും അയൽരാജ്യമായ ഇറാക്കിലും ദിവസങ്ങൾ നീളുന്ന വിലാപയാത്രകൾ നടക്കും.
ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽനിന്നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. വിലാപയാത്രയുടെ ഭാഗമായി ടെഹ്റാനിലെ വിമാനത്താവളങ്ങൾ അടച്ചിടാനും തെരുവുകളിൽ നിയന്ത്രണം ഏർപ്പെടുത്താനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
International
ഇസ്ലാമാബാദ്: അമേരിക്ക-ഇറാൻ സമാധാനക്കരാർ ചർച്ചയിൽ നിർണായക പുരോഗതി. ദോഹയിൽ പാക്, ഖത്തർ മധ്യസ്ഥർ യുഎസ്, ഇറാൻ പ്രതിനിധികളുമായി വെവ്വേറെ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണാപത്രത്തിന്റെ വിവിധ വശങ്ങളിൽ പുരോഗതിയുണ്ടായതായാണ് റിപ്പോർട്ട്.
ഖത്തർ, പാക്കിസ്ഥാൻ മധ്യസ്ഥർ ഇന്നലെ ദോഹയിൽ യുഎസ്, ഇറേനിയൻ പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ധാരണാപത്രത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ മികച്ച പുരോഗതിയുണ്ടായതായി പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇനിയുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം നടക്കും. ചർച്ചകൾ തുടരാൻ ഇരു കക്ഷികളും സമ്മതിച്ചിട്ടുണ്ട്.
ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കു ശേഷം അടുത്ത യോഗം തീരുമാനിക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും ഇതേ പ്രസ്താവന സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചർച്ചകളിൽ പുരോഗതിയുണ്ടായെങ്കിലും ചില തർക്കവിഷയങ്ങളിൽ ഇരുവിഭാഗവും അവരുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. അമേരിക്ക മരവിപ്പിച്ച ഇറാന്റെ ഫണ്ടുകളുടെ ആദ്യഗഡു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയസ്’റിപ്പോർട്ട് ചെയ്തു.
International
ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വിയോഗത്തെത്തുടർന്ന് രാജ്യത്തു നാളെ ആരംഭിക്കുന്ന ഔദ്യോഗിക സംസ്കാരച്ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയ് നേരിട്ടു പങ്കെടുത്തേക്കില്ലെന്നു റിപ്പോർട്ട്.
നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി അദ്ദേഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്നാണു സൂചന.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രേലി സംയുക്ത ആക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. രാജ്യത്തു വൻ ജനപങ്കാളിത്തത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപയാത്രകൾക്കും സംസ്കാരച്ചടങ്ങുകൾക്കുമാണ് ഇറാൻ ഒരുങ്ങുന്നത്.
നാളെയും ഞായറാഴ്ചയും ടെഹ്റാനിലെ ‘ഇമാം ഖൊമേനി മുസല്ല’യിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. തിങ്കളാഴ്ച ടെഹ്റാനിൽ ഔദ്യോഗിക വിലാപയാത്ര നടക്കും.ചൊവ്വാഴ്ച പവിത്ര നഗരമായ ഖോമിലും വിലാപയാത്രയുണ്ടാകും.
ഇറാക്കിലും അനുസ്മരണ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച ഖമനയ്യുടെ ജന്മനാടായ മഷാദിലെ പ്രശസ്തമായ ‘ഇമാം റെസ’ പുണ്യഭൂമിയിൽ അന്തിമ സംസ്കാരച്ചടങ്ങുകൾ നടക്കും.
സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് പെസഷ്കിയാൻ ക്ഷണിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ബിഹാർ ഗവർണർ സയ്യിദ് അത്നാ ഹസ്നെയിൻ, വിദേശകാര്യ സഹമന്ത്രി പ്രബിത മർഗരിത്ത എന്നിവരായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക.
കോൺഗ്രസ് പാർട്ടിക്കുവേണ്ടി സൽമാൻ ഖുർഷിദ് ടെഹ്റാനിലേക്ക് തിരിക്കും. മല്ലികാർജുൻ ഖാർഗെയുടെ അനുശോചനക്കത്ത് അദ്ദേഹം ഇറാൻ അധികൃതർക്ക് കൈമാറും. ഷിയാ പാരമ്പര്യപ്രകാരം രക്തസാക്ഷികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന ആദരവുകളോടെയാണ് രാജ്യം ഖമനയ്ക്ക് വിട നൽകുന്നത്.
NRI
കോഴിക്കോട്: ഖത്തർ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം സംസ്കരിച്ചു.
അപകടം നടന്ന പ്ലാന്റിലെ സൂപ്പർവൈസർ ആയിരുന്നു അർജുൻ. ഒരു വർഷം മുന്പായിരുന്നു അർജുന്റെ വിവാഹം. വിവാഹത്തിനായി നാട്ടിൽ എത്തിയ ശേഷം ആറ് മാസം മുന്പാണ് അർജുൻ തിരികെ ഖത്തറിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാരടക്കം 13 പേരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം.
National
ന്യൂഡൽഹി: അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ ഔദ്യോഗിക സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി ക്ഷണിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ജൂലൈ അഞ്ച് മുതൽ ഒന്പത് വരെ ടെഹ്റാൻ, കോം, മഷാദ് എന്നീ നഗരങ്ങളിലായി നടക്കുന്ന വിപുലമായ ചടങ്ങുകളിലേക്കാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ ക്ഷണത്തോട് കേന്ദ്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, പാകിസ്ഥാൻ തങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനയ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി മോദി നേരിട്ടോ അതോ ഏതെങ്കിലും കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമോ ചടങ്ങിൽ പങ്കെടുക്കുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
കടുത്ത യുദ്ധ സാഹചര്യം മാറി ഇറാനും അമേരിക്കയും തമ്മിൽ സ്വിറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇന്ത്യ ഉടൻ തന്നെ തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് സൂചന.
National
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ.
ജൂലൈ അഞ്ചു മുതൽ ഒന്പതു വരെയാണ് സംസ്കാരച്ചടങ്ങുകൾ. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ ആക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്.
NRI
ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല - 78) ഹൂസ്റ്റണിൽ അന്തരിച്ചു.
പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ്. മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (എല്ലാവരും ഹൂസ്റ്റൺ).
പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും: ബുധനാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒമ്പത് വരെ
ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് 5810 Almeda Genoa Road, Houston, TX 77048 നടക്കും.
സംസ്കാര ശുശ്രൂഷകൾ: വ്യാഴാഴ്ച രാവിലെ 11ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
ബുധനാഴ്ച Wake: https://youtube.com/live/IdUVSVkYNfU?feature=share.
വ്യാഴാഴ്ച Funeral: https://youtube.com/live/SOE9ufS2gKw?feature=share.
കൂടുതൽ വിവരങ്ങക്ക് - ആൽവിൻ തോമസ്: 832 330 7136.
Kerala
കോട്ടയം: വിന്സെന്ഷ്യന് സമൂഹം സെന്റ് ജോസഫ് പ്രൊവിന്സ് അംഗവും വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവര്ത്തകനുമായിരുന്ന അന്തരിച്ച ഫാ. മൈക്കിള് പനച്ചിക്കല് വിസി (77)യുടെ സംസ്കാരം ഇന്നു നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിനു കോതമംഗലം ബിഷപ് മാര്ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്മികത്വത്തില് ശുശ്രൂഷകള് ആരംഭിക്കും. ചങ്ങനാശേരി ആര്ച്ച് ബിഷപ് മാര് തോമസ് തറയില് സംസ്കാര ശുശ്രൂഷകള്ക്ക് മുഖ്യകാര്മികത്വം വഹിക്കും. മൃതദേഹം ഇന്നു രാവിലെ 8.30നു അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തില് എത്തിക്കും.
NRI
ഡാളസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാളസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടക്കും.
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.
ഭാര്യ: പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മ. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ മക്കളും ഡരിൽ, ജയ്മി, നിക്ക് എന്നിവർ മരുമക്കളും ആണ്.
1970-ൽ ദൈവശാസ്ത്ര പഠനത്തിനായി അമേരിക്കയിലെത്തിയ ബിഷപ് സിമ്മി മാത്യൂസ് അധ്യാപകൻ, പ്രസംഗകൻ, പര്യവേക്ഷകൻ, എഴുത്തുകാരൻ, ആജീവനാന്ത അന്വേഷകൻ എന്നീ നിലകളിൽ പ്രശോഭിച്ച വ്യക്തിത്വമായിരുന്നു.
സംസ്കാര ചടങ്ങുകൾ www.keral.tv എന്ന വെബ് സൈറ്റിൽ കാണാവുന്നതാണ്.
NRI
ഡാളസ്: ടെക്സസിലെ ഫ്രിസ്കോയിൽ അന്തരിച്ച ഇരിഞാലക്കുട മുല്ലക്കരി ജോസ് ആന്റണിയുടെ (55) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഇന്ന് നടക്കും.
പരേതരായ ആന്റണി ജോണിന്റെയും ബേബി ആന്റണിയുടെയും മകനാണ്. ഭാര്യ: ഉഷ ജോസ്. മക്കൾ: റിതു, റിയ. സഹോദരങ്ങൾ: ജോർജ് ആന്റണി, അലക്സ് ആന്റണി.
ദീർഘകാലമായി യുഎസിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം എന്റർപ്രൈസ് ടെക്നോളജി മേഖലയിൽ പ്രിൻസിപ്പൾ ആർക്കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും:
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഫ്രിസ്കോയിലുള്ള ടറന്റെെൻ ജാക്സൺ മോറോ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home - Berkshire Chapel, 9073 Berkshire Drive, Frisco, TX 75033) പൊതുദർശനം ആരംഭിക്കും.
തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രിസ്കോ സെന്റ് ഫ്രാൻസിസ് ഓഫ് അസീസി കാത്തലിക് ചർച്ചിൽ (Saint Francis of Assisi Catholic Church, Frisco) സംസ്കാര ശുശ്രൂഷകൾ നടക്കും.
NRI
റിയാദ്: റിയാദിലെ മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്ദുൽ റഷീദിന്റെ മകൻ ഷുഹൈബിന്റെ (33) മൃതദേഹം മുസാഹ്മിയയിലെ പൊതുശ്മശാനത്തിൽ കബറടക്കി.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അൽ-ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബായിരുന്നു വാഹനമോടിച്ചിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കബറടക്കത്തിനും അനുബന്ധ നടപടിക്രമങ്ങൾക്കും കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
ഷുഹൈബിന് ഭാര്യയും നാലുവയസുള്ള ഒരു കുട്ടിയുമുണ്ട്.
District News
ഹരിപ്പാട്: കനത്ത മഴയെത്തുടർന്ന് മുറ്റത്ത് രൂപപ്പെട്ട കടുത്ത വെള്ളക്കെട്ടിനൊടുവിൽ, ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ച് വീട്ടമ്മയ്ക്ക് ചിതയൊരുക്കി. ഹരിപ്പാട് നഗരസഭ പന്ത്രണ്ടാം വാർഡിൽ വെട്ടുവേനി കഴുകി കോതേരിൽ പുത്തൻ വീട്ടിൽ ശ്യാമള(62)യുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ വെള്ളം പമ്പ് ചെയ്തു കളഞ്ഞശേഷം സംസ്കരിച്ചത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്യാമള ഞായറാഴ്ച വൈകിട്ടാണ് അന്തരിച്ചത്. എന്നാൽ, കനത്ത മഴയെതുടർന്ന് പ്രദേശത്തെ റോഡിലും വീട്ടുമുറ്റത്തും വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ സാധിച്ചില്ല. തുടർന്ന് ഹരിപ്പാട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ ഡീസൽ മോട്ടോർ പമ്പ് ഉപയോഗിച്ച് മുറ്റത്തെ വെള്ളം പൂർണമായും വറ്റിച്ചശേഷമാണ് വീട്ടുകാർക്ക് സംസ്കാര ചടങ്ങുകൾ തുടങ്ങാനായത്. ചിതയൊരുക്കേണ്ട ഭാഗത്ത് ക്വാറി വേസ്റ്റിറക്കി ഉയരം കൂട്ടിയശേഷം ദഹനപ്പെട്ടി സ്ഥാപിച്ചാണ് ഒടുവിൽ മൃതദേഹം സംസ്കരിച്ചത്.
കാട്ടിൽ ജംഗ്ഷൻ - കോതേരിൽ ലക്ഷം വീട് റോഡിന്റെ ഓരത്താണ് ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്നത്.
കേവലം 500 മീറ്റർ മാത്രം നീളമുള്ള ഈ റോഡിന്റെ നൂറ് മീറ്ററോളം ഭാഗത്ത് കനത്ത മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് പതിവാണ്. പ്രദേശത്ത് മുൻപുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് തോടുകൾ സ്വകാര്യവ്യക്തികൾ കൈയേറി നികത്തിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇതോടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെയുള്ള അമ്പതോളം കുടുംബങ്ങളാണ് നിത്യദുരിതത്തിൽ കഴിയുന്നത്.
Movies
സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ തള്ളിക്കയറിയ യുട്യൂബേഴ്സിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രജീഷ വിജയൻ.
കാഴ്ചക്കാരെയും ടിആർപിയും കൂട്ടാനുള്ള തിരക്കിൽ മനുഷ്യത്വം നഷ്ടപ്പെട്ടെന്നാണ് രജീഷ പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘ഒരു ഇതിഹാസത്തിന്റെ നഷ്ടത്തിൽ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും കാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതൽ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആർ.പി.യും കൂട്ടാനുള്ള തിരക്കിൽ, യഥാർത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു,’ രജീഷ കുറിച്ചു.
സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയിൽ നിന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്ന ചടങ്ങിനിടെയാണ് ഔചിത്യമില്ലാതെ ചില യുട്യൂബ് ചാനലുകൾ പെരുമാറിയത്.
മൊബൈൽ ക്യാമറകളുമായി നിന്നവരോട് പിന്നോട്ട് അൽപം മാറി നിൽക്കാൻ ചന്തു സലിംകുമാർ ആവശ്യപ്പെട്ടു. എന്നാൽ, അതു ഗൗനിക്കാതെ മൊബൈൽ ക്യാമറ സംഘം ദൃശ്യങ്ങൾ പകർത്തുന്നത് തുടർന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയായിരുന്നു.
NRI
ഹൂസ്റ്റൺ: മലയാള സാഹിത്യ ചരിത്രകാരനും പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ. സംസ്കാരം പിന്നീട്.
അമേരിക്കൻ മലയാള സാഹിത്യ ചരിത്രം എന്ന ഗ്രന്ഥത്തിനു പുറമേ, നോവൽ, ചെറുകഥ, ലേഖന സമാഹാരം ഒക്കെയായി നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
നിലവിൽ ജോർജ് മണ്ണിക്കരോട്ട് മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് കൂടിയാണ്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റായിട്ടും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറ്റ് മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഭാരവാഹികളും പ്രവർത്തകരും അതുപോലെ കേരള ലിറ്റററി ഫോം യുഎസ്എ പ്രവർത്തകരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Movies
കൊച്ചി: നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, നവ്യനായർ എന്നിവരെല്ലാം സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ പറവൂരിലെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. മൃതദേഹം അദ്ദേഹത്തിന്റെ വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ നടനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്.
Kerala
കൊച്ചി: നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ, ഹൈബി ഈഡൻ എംപി, രമേശ് പിഷാരടി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്കാര ചടങ്ങുകൾ നടന്നത്. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, നവ്യനായർ എന്നിവരെല്ലാം സലിം കുമാറിന് അന്തിമോപചാരമർപ്പിക്കാൻ പറവൂരിലെ ടൗൺ ഹാളിലെത്തി. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് ഭൗതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. മൃതദേഹം അദ്ദേഹത്തിന്റെ വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചപ്പോഴും പ്രിയ നടനെ ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്.
NRI
പിറവം: ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ മാസങ്ങളോളം ചികിത്സയിലിരുന്നശേഷം മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പിറവം വെള്ളാപ്പിള്ളിൽ അലക്സിന്റെ മകൻ അമലാണു(39) മരിച്ചത്.
റോമിലെ ഒരു വീട്ടിൽ കെയർടെക്കറായി ജോലി ചെയ്തു വന്നിരുന്ന അമലിനെ നാലു മാസം മുമ്പാണ് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിനെ ബാധിച്ച അസുഖം മൂലം കോമ സ്റ്റേജിലായ യുവാവ് വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മാസം 18 നാണു മരിച്ചത്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. അമ്മ: റെജി. സഹോദരി: ചിന്നു ജോമിസ്.
District News
തൃശൂർ: ഫാ. ഡേവിസ് കുറ്റിക്കാട് സിഎംഐ(89)യുടെ സംസ്കാരശ്രുശ്രൂഷകൾ ഇന്ന്. രാവിലെ ഏഴുമുതൽ എട്ടുവരെ മണ്ണുത്തി സിഎംഐ പ്രേക്ഷിതാരാമം ആശ്രമത്തിലെ പൊതുദർശനത്തിനുശേഷം പാലക്കാട് ഭാരതമാത ആശ്രമത്തിൽ പത്തിനു സംസ്കരിക്കും.
1937 നവംബർ 21നു കുറ്റിക്കാട്ട് പൗലോസ്-മറിയം ദന്പതികളുടെ മകനായി മാപ്രാണത്ത് ജനനം. തുടർന്ന് ഒല്ലൂർ ഇടവകയിൽ താമസമായി. പനംകുറ്റിച്ചിറ ഗവ. എൽപി സ്കൂളിൽ നാലുവരെ പഠിച്ചു. സെന്റ് ജോസഫ് യൂണിയൻ ഓട്ടുകന്പനിയിൽ ജീവനക്കാരനായി.
വൈദികനാകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസക്കുറവ് തടസമായി. ഫാ. ജെനേസിയൂസ് സിഎംഐയുടെ നേതൃത്വത്തിൽ സിഎൽഎ തൊഴിലാളിപ്രസ്ഥാനത്തിൽ (കെ എൽഎം) അംഗമായി. 1959ലെ വിമോചനസമരത്തിൽ ഫാ. ജോസഫ് വടക്കനു പിന്നിൽ അണിനിരന്നു.
തെറ്റയിൽ ദേവസിയുടെ ട്യൂട്ടോറിയൽ കോളജിൽനിന്ന് 31-ാം വയസിൽ എസ്എസ്എൽസി പൂർത്തിയാക്കി. വരന്തരപ്പിള്ളി ആസ്പിരൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അന്പഴക്കാട് ആശ്രമത്തിൽ വൈദികപരിശീലനം ആരംഭിച്ചു. തുടർന്ന് ബംഗളുരു ധർമാരാം കോളജിൽ പഠനം. 1978 മേയ് 18ന് കോയന്പത്തൂർ പ്രോവിൻസിൽ അംഗമായി. 1979 ഏപ്രിൽ 22ന് പടവരാട് ഇടവകയിലെ പ്രഥമ വൈദികനായി മാർ കുണ്ടുകുളത്തിൽനിന്നു വൈദികപട്ടം സ്വീകരിച്ചു.
പാലക്കാട് സിഎംഐ ഭവൻ, കൊഴിഞ്ഞാന്പാറ ആശ്രമം, കരിന്പ ലിസ്യു ഹോം, പെരിന്തൽമണ്ണ ആശ്രമം, ഷൊർണൂർ സെന്റ് ജോസഫ് ആശ്രമം, അട്ടപ്പാടി സെന്റ് ജോസഫ് ആശ്രമം, മണ്ണുത്തി പ്രേക്ഷിതാരം, ഈറോഡ് ചെന്നിമല, വേലന്താവളം, അരുൾഇല്ലം തുടങ്ങിയ സ്ഥാപനങ്ങളിൽ റെക്ടർ, സുപ്പീരിയർ, സോഷ്യൽഫോറം ഡയറക്ടർ, കാർഷിക-പരിസ്ഥിതി പ്രവർത്തകൻ, ഭിന്നശേഷിക്കാരുടെ പുനരധിവാസ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 80-ാം ജൻമദിനത്തോടനുബന്ധിച്ചു തൃശൂർ ജീവകാരുണ്യ ട്രസ്റ്റ് രൂപീകരിച്ചു.
സഹോദരങ്ങൾ: കൊച്ചമ്മു, കൊച്ചപ്പൻ, അന്ത്രയോസ്, അമ്മിണി, യാക്കോബ്, കൊച്ചന്നം, റപ്പായി, റോസി.
International
ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
NRI
ബെർലിൻ: ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മരിച്ച കല്ലാട്ട് മരിയ ജോർജിന്റെ സംസ്കാരം ഇന്ന് നടക്കും. മരിയയുടെ മൃതദേഹം ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വെള്ളിയാഴ്ച കൊച്ചിയിൽ എത്തിച്ച് അവിടെ നിന്നും വീട്ടുകാർ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചിരുന്നു.
ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10ന് ഇടുക്കി മഞ്ഞപ്പാറയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും. ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന ഭർത്താവ് ഇടുക്കി മണിപ്പാറ (കരിമ്പൻ) പാരേക്കുടിയിൽ അജിത്ത് തങ്കച്ചന്റെ ഭാര്യയാണ് മരിയ.
ഇടുക്കി മഞ്ഞപ്പാറ കല്ലാറ്റ് വീട്ടിൽ കെ.ജെ. ജോർജ് - നെസിയമ്മ പോൾ ദമ്പതികളുടെ മകളാണ് മരിയ. കാൻസർ ചികിത്സയിലിരിക്കെ ഈ മാസം 13-നാണ് മരിയ മരണത്തിനു കീഴടങ്ങുന്നത്. 26 വയസായിരുന്നു.
വിവാഹം കഴിഞ്ഞ് നാലാം മാസം ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ജർമനിയിലെത്തിയപ്പോഴാണ് മരിയയെ മരണം കവർന്നത്.
രോഗബാധയും ധീരമായ പോരാട്ടവും:
തുടക്കം കേരളത്തിൽ: 2025-ൽ കേരളത്തിലായിരുന്നപ്പോഴാണ് മരിയയ്ക്ക് ആദ്യമായി സ്തനാർബുദം (Breast Cancer) സ്ഥിരീകരിക്കുന്നത്. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ച് വിദഗ്ധ ചികിത്സകൾക്കും തെറാപ്പികൾക്കും മരിയ വിധേയയായിരുന്നു.
വിവാഹവും ജർമനിയിലേക്കുള്ള യാത്രയും: രോഗാവസ്ഥയിലും തളരാതെ ജീവിതത്തിലേക്ക് ചുവടുവച്ച മരിയയും ഇടുക്കി മണിപ്പാറ സ്വദേശിയായ അജിത്ത് തങ്കച്ചനും 2026 ജനുവരി 18നായിരുന്നു വിവാഹിതരായത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ഒന്നിച്ചു ജർമനിയിൽ എത്തിയത്.
രോഗം വീണ്ടും വില്ലനായി: ജർമനിയിൽ എത്തിയതിന് തൊട്ടുപിന്നാലെ മാർച്ച് മാസത്തിൽ മരിയയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചു. ഫോർസ്ഹൈമിലെ ആശുപത്രിയിൽ വച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
എന്നാൽ തൊട്ടടുത്ത മാസങ്ങളിൽ രോഗം മസ്തിഷ്കത്തിലേക്ക് പടരുകയായിരുന്നു. സ്റ്റുട്ട്ഗാർട്ട് കാതറിനൻ ഹോസ്പിറ്റലിൽ വച്ച് ഒന്നിലധികം തലച്ചോറിലെ ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും നില അതീവ ഗുരുതരമാവുകയും ഈ മാസം 13ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
അവസാന നിമിഷം വരെ കടുത്ത വേദനകളോടും രോഗത്തോടും ധീരമായാണ് മരിയ പോരാടിയത്. ചെറുപ്രായത്തിൽ തന്നെ മരിയയെ കവർന്ന രോഗത്തിന്റെ ദാരുണാവസ്ഥ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് ജർമനിയിലെ മലയാളി സമൂഹം.
വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോൾ ഭാര്യയെ നഷ്ടപ്പെട്ട അജിത്തിന്റെയും മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന മാതാപിതാക്കളുടെയും ദുഃഖത്തിൽ ജർമനിയിലെ പ്രവാസി മലയാളി സമൂഹവും വിവിധ മലയാളി അസോസിയേഷനുകളും അനുശോചനം രേഖപ്പെടുത്തി.
NRI
ചെറുതോണി: ജർമനിയിൽ അന്തരിച്ച ആന്റോപുരം പാറേക്കുടിയിൽ മരിയ ജോർജിന്റെ (26) സംസ്കാരം ശനിയാഴ്ച 10ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടക്കും.
പരേത തടിയമ്പാട് മഞ്ഞപ്പാറ കല്ലാട്ട് കുടുംബാംഗം. ഭർത്താവ്: അജിത് തങ്കച്ചൻ. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം കല്ലാട്ട് വീട്ടിലെത്തിക്കും.
National
ലക്നോ: ഉത്തർപ്രദേശിൽ സരയൂ നദിക്കരയിൽ കുളിക്കുന്നതിനിടെ യുവാവിനെ മുതല ആക്രമിച്ചു നദിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഗ്രേറ്റർ നോയിഡ സ്വദേശിയായ ദീപക് ശർമയെയാണ് കാണാതായത്.
ദീപക് ശർമ, ഭാര്യാമാതാവായ ഊർമിള ദേവിയുടെ മരണത്തെത്തുടർന്ന് ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിലേക്കു പോയിരുന്നു.
ചിതയൊരുക്കാൻ നദീതീരത്തു കുഴിയെടുക്കാൻ സഹായിച്ച ശേഷം ദീപക് ശർമ കുളിക്കാനായി നദിയിലിറങ്ങി. ഈ സമയം വെള്ളത്തിനടിയിൽനിന്നു പെട്ടെന്ന് ഉയർന്നുവന്ന ഒരു മുതല അദ്ദേഹത്തിന്റെ തലയിൽ കടിച്ച് വെള്ളത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു.
ചിതയൊരുക്കാൻ എത്തിയവർ ദീപക് ശർമയോടു നദിയിലിറങ്ങരുതെന്ന് ഉപദേശിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് അവഗണിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ രാജേഷ് ശുക്ല മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സമീപത്തുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഗ്രാമീണരും പ്രാദേശിക തോണിക്കാരും തെരച്ചിൽ നടത്തിയെങ്കിലും ദീപക് ശർമയെ കണ്ടെത്താനായില്ല. അപകടവിവരമറിഞ്ഞ് പോലീസും ജില്ലാ ഉദ്യോഗസ്ഥരും ഉടൻതന്നെ സ്ഥലത്തെത്തി. റവന്യൂ വകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തെരച്ചിലിനായി ലക്നോവിൽ നിന്നും സംസ്ഥാന ദുരന്ത നിവാരണ സേനയെ സ്ഥലത്തേക്കു വിളിച്ചുവരുത്തിയിട്ടുണ്ട്.
NRI
ഹൂസ്റ്റൺ: ടെക്സസിലെ ഹൂസ്റ്റണിൽ അന്തരിച്ച ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗം കെ. കെ. കുര്യന്റെ (ബേബി - 76, കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം) പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച നടക്കും.
ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ 2002-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.
ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്. മക്കളും മരുമക്കളും : ബിജു & ക്രിസ്റ്റീന, ബിനു & ജിൻസി, ബിബു & മെർലിൻ (എല്ലാവരും ഹൂസ്റ്റൺ). സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഓമന ജെയിംസ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 10.30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പെയർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
ശുശ്രൂഷകൾ: True Light Christian Assembly 5115 FM 521 Rd, Rosharon, TX 77583.
സംസ്കാരം: South Park Funeral Home & Cemetery 1310 N Main St, Pearland, TX 77581.
കൂടുതൽ വിവരങ്ങൾക്ക്: ബിബു - 281 745 3995, ബിജു - 520 223 3396, ബിനു - 832 310 3317.
NRI
മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദിന്റെ (മമ്മുക്ക) മൃതദ്ദേഹം മക്കയിൽ കബറടക്കി. മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥത കാരണം ത്വാഇഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്നു തുടർചികിത്സയ്ക്ക് വേണ്ടി മക്ക കിംഗ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുവന്നു.
അവടെ വച്ചാണ് മരണം സംഭവിച്ചത്. ത്വാഇഫിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐസിഎഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. 14 പേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി.
ബാക്കിയുള്ള എട്ടുപേരുടെ മൃതദേഹം വിരുദുനഗർ മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ധനസഹായം ഇവരുടെ ബന്ധുക്കൾ അംഗീകരിച്ചാൽ ബാക്കിയുള്ളവരുടെ സംസ്കാരവും ഇന്ന് നടക്കും.
അതേസമയം, വനജ ഫയർ വർക്സിന്റെ ഉടമകളായ ഈശ്വരിക്കും ഭർത്താവ് മുത്തുമാണിക്യത്തിനെയും കണ്ടെത്താനുള്ള തെരച്ചിൽ പ്രത്യേകം അന്വേഷണ സംഘം തുടരുകയാണ്.
Kerala
മാനത്തൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിലെ വസതിയിൽ എത്തിക്കുന്നതാണ്.
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും.
മക്കൾ: അഡ്വ. ടോമി കല്ലാനി (കെപിസിസി ജനറൽ സെക്രട്ടറി, വത്സ തോമസ് (വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്).
മരുമക്കൾ: ജെയ്നി പുളിക്കൽ (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസ സാജു മോനിപ്പള്ളിൽ (ഇടമറുക്).
National
മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ആശാ ഭോസ്ലേയ്ക്ക് (92) രാജ്യം കണ്ണീരോടെ വിടചൊല്ലി. മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ പതാക പുതപ്പിച്ച ഭൗതികശരീരം വിലാപയാത്രയായി ശിവാജി പാർക്കിൽ എത്തിച്ചു. മഹാരാഷ്ട്ര പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം മകൻ ആനന്ദ് ഭോസ്ലേ ചിതയ്ക്ക് തീ കൊളുത്തി. ലോവർ പരേലിലെ 'കാസ ഗ്രാൻഡെ' വസതിയിൽ രാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ആരാധകരും പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സച്ചിൻ ടെണ്ടുൽക്കർ, എ.ആർ റഹ്മാൻ, അമീർ ഖാൻ, രൺവീർ സിംഗ്, ജാക്കി ഷ്രോഫ് തുടങ്ങി രാഷ്ട്രീയ-സിനിമ-കായിക മേഖലയിലെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ 12,000-ലധികം പാട്ടുകൾ പാടിയ ആശാ ഭോസ്ലേ, വൈവിധ്യമാർന്ന ശൈലികളിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് പ്രിയങ്കരിയായിരുന്നു.
NRI
ഡാളസ്: ഡാളസിൽ അന്തരിച്ച പരേതരായ സാമുവൽ മത്തായിയുടെയും ശോശാമ്മ സാമുവലിന്റെയും മകനും ബിസിനസുകാരനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സ്റ്റീവൻസ് മാത്യു സാമുവലിന്റെ (46) പൊതുദർശനം ഇന്ന് 1979 നവംബർ 12ന് ന്യൂയോർക്കിലെ ക്വീൻസിലായിരുന്നു ജനനം.
മെസ്ക്വിറ്റ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ടെക്സസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. സാമ്പത്തിക-മോർട്ട്ഗേജ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ടെക്സാസ് ഷീൽഡ് റൂഫിംഗ് എന്ന സ്ഥാപനത്തിലൂടെ സംരംഭകനായും തിളങ്ങി. വിശ്വാസപരമായ കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
സംസ്കാര ചടങ്ങുകൾ:
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം ആറ് മുതൽ ഒമ്പത് വരെ മെസ്ക്വിറ്റിലെ ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, TX 75150). സംസ്കാര ശുശ്രൂഷ: ബുധനാഴ്ച രാവിലെ 11ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.
തുടർന്ന് 1.30ന് സണ്ണി വെയിലിലെ ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ (New Hope Memorial Gardens, Sunnyvale) സംസ്കാരം നടക്കും. സംസ്കാര ചടങ്ങുകൾ തത്സമയം - provisiontvlive.com.
NRI
ഡാളസ്: ഇന്ത്യാനയിൽ അന്തരിച്ച ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൾ ഡോ. എ.സി. ജോർജിന്റെ (90) സംസ്കാര ശുശ്രൂഷകൾ ഡാളസ് സയോൺ എജി ചർച്ചിന്റെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു.
ശുശ്രൂഷാ സമയവിവരങ്ങൾ: പൊതുദർശനവും അനുസ്മരണ സമ്മേളനവും
തിയതി: വെള്ളിയാഴ്ച. സമയം: വൈകുന്നേരം 6:30. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച് (4309 Main Street, Rowlett, Texas, 75088).
സംസ്കാര ശുശ്രൂഷ: ശനിയാഴ്ച,സമയം: രാവിലെ 9:00. സ്ഥലം: ഡാളസ് റെസ്റ്ററേഷൻ ചർച്ച്, റോയ്ലറ്റ്.
ശുശ്രൂഷകൾക്ക് ശേഷം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ (2343 Lake Road, Lavon, Texas 75166) മൃതദേഹം സംസ്കരിക്കും.
NRI
ഹൂസ്റ്റൺ: തിരുവനന്തപുരം കുമാരപുരം ഷാരോൺ ഹൗസിൽ പരേതരായ പി.പി. മാമ്മൻ - സാറാമ്മ മാമ്മൻ ദമ്പതികളുടെ മകൻ ബ്രദർ റോയ് വി. മാമ്മൻ (68) ഹൂസ്റ്റണിൽ അന്തരിച്ചു.
തിരുവനന്തപുരം കുന്നുകുഴി ബ്രദറൺ അസംബ്ലി മുൻ അംഗമാണ്. ഭാര്യ: സിസ്റ്റർ ജോളി മാമ്മൻ (കുമ്പനാട് മാങ്കൂട്ടത്തിൽ ഹൗസ് ബ്രദർ പി.എം. മാത്യുവിന്റെ മകൾ).
മക്കൾ: ബെക്കി & നഥാൻ, ലിയ & ആബേൽ. സഹോദരങ്ങൾ: ജോർജി പറയിൽ & വത്സ ജോർജി പറയിൽ (ഹൂസ്റ്റൺ, യുഎസ്എ), സൂസൻ വർഗീസ് & വർഗീസ് ചാക്കോ (കുമാരപുരം, തിരുവനന്തപുരം), വത്സ ജേക്കബ് & എം.കെ. ജേക്കബ്സൺ (പാങ്ങപ്പാറ, തിരുവനന്തപുരം).
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Kerala
തിരുവനന്തപുരം: ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർക്ക് കേരളം വിടചൊല്ലി. സംസ്കാരം നടന്ന തെക്കാട് ശാന്തികവാടത്തിലും കവടിയാറിലെ വീട്ടിലും കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
ഇന്നലെ രാവിലെ പത്തുമുതൽ കവടിയാർ ജവഹർ നഗറിലെ നികുഞ്ജം ഫോർച്യൂണ് അപ്പാർട്ട്മെന്റിൽ നടന്ന പൊതുദർശനത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, എം.ബി. രാജേഷ്, വി.എൻ. വാസവൻ, ആർ. ബിന്ദു, കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ അപ്പാർട്ട്മെന്റിലെത്തി അന്ത്യോപചാരമർപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾ സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി ഡൽഹിയിൽ തുടരുന്നതിനാൽ ഡോ. കെ.എൻ. പണിക്കർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേരാൻ കഴിഞ്ഞില്ല.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ നടന്ന ജെസി ജാക്സണിന്റെ സംസ്കാര ചടങ്ങിൽ മുൻ പ്രസിഡന്റ് ബാരക് ഒബാമ തനിച്ച് പങ്കെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്.
ജോ ബൈഡൻ, ബിൽ ക്ലിന്റൺ എന്നിവർ തങ്ങളുടെ ഭാര്യമാരോടൊപ്പം ചടങ്ങിലെത്തിയപ്പോൾ മിഷേൽ ഒബാമയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. തുടർച്ചയായ ജിമ്മി കാർട്ടറുടെ സംസ്കാര ചടങ്ങിലും ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും മിഷേൽ പങ്കെടുത്തിരുന്നില്ല.
ഇതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. 33 വർഷം നീണ്ട ദാമ്പത്യം പ്രതിസന്ധിയിലാണെന്നും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ തീരുമാനങ്ങളെ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മിഷേൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്ത്രീ സ്വന്തം താത്പര്യപ്രകാരം തീരുമാനങ്ങൾ എടുക്കുന്നു എന്ന് ചിന്തിക്കുന്നതിന് പകരം, വിവാഹമോചനത്തെക്കുറിച്ചാണ് സമൂഹം ചർച്ച ചെയ്യുന്നത് എന്ന് അവർ ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചിരുന്നു.
നിലവിൽ തന്റെ സ്വതന്ത്രമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് മിഷേൽ താത്പര്യപ്പെടുന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
International
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ സ്കൂളുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 170 വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാാൻ വിദ്യാഭ്യാസ മന്ത്രി അലിരേസ കാസെമി. രാജ്യത്തെ ഏകദേശം 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഇറാാനിലെ മിനാബ് നഗരത്തിലുള്ള 'ഷജറേ തയ്യേബ' എന്ന പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണമാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയത്. ഈ ഒരൊറ്റ ആക്രമണത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 165 കടന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7-നും 12-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.
സ്കൂൾ കെട്ടിടം സൈനിക കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്നതാണെന്നും, ഇത് ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണെന്നും ഇറാാൻ ആരോപിക്കുന്നു. അൽ ജസീറ നടത്തിയ അന്വേഷണവും സ്കൂളിന് നേരെ നേരിട്ടാണ് മിസൈൽ പതിച്ചതെന്ന് സ്ഥിരീകരിക്കുന്നു.
NRI
വാഷിംഗ്ടൺ ഡിസി: കവിയൂർ പടിഞ്ഞാറ്റുംശേരി പുതുപ്പറന്പിൽ പി.ജെ. വറുഗീസ് (പൊടിച്ചായൻ-92) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ പരേതയായ ഏലിയാമ്മ നിരേറ്റുപുറം കളത്തിൽ കുടുംബാംഗം. മക്കൾ: സാം, ലില്ലി, രാജൻ, കൊച്ചുമോൾ. മരുമക്കൾ: കുഞ്ഞുമോൾ, കുഞ്ഞ്, ജോളി, സാബു (എല്ലാവരും യുഎസ്എ).
NRI
ചങ്ങനാശേരി: തച്ചങ്കരി പരേതരായ കുട്ടപ്പൻ - ത്രേസ്യാമ്മ ദമ്പതികളുടെ മകൻ ഡോ. ചെറിയാൻ തച്ചങ്കരി (76, റിട്ട. പ്രഫസർ ജോർജിയ യൂണിവേഴ്സിറ്റി, യുഎസ്എ) അന്തരിച്ചു.
ഭാര്യ: പൗളീൻ. പരേതൻ ഹാർവാർഡ് യൂണിവേഴ്സിറ്റി ഉൾപ്പടെ ലോകത്തിലെ നിരവധി യൂണിവേഴ്സിറ്റികളിൽ അധ്യാപകനായിരുന്നു.
NRI
ബെര്ലിന്: ജര്മനിയിലെ ബോണ് ബാഡ്ഹൊന്നഫില് താമസിക്കുന്ന വി.എം.ജോണ് (അനിയന് വട്ടഴിയില് - 72) അന്തരിച്ചു.
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് സ്വഭവനത്തിലെ ശുശ്രൂഷകള്ക്കു ശേഷം തിരുമേനിമാരുടെ മുഖ്യകാർമികത്വത്തിൽ 11.30ന് പത്തനംതിട്ട തോട്ടുപുറം സെന്റ് മേരീസ് ഓര്ത്തഡോക്സ് പള്ളിയിൽ.
പത്തനംതിട്ട പ്രക്കാനം കൊല്ലന്റേത്ത് കുടുംബാംഗമാണ്. ജര്മനിയിലെ കോപ്പനോര് കമ്പനിയില് മാനേജരായിരുന്നു. ഭാര്യ പാട്ടക്കാല പള്ളിക്കൽ പുത്തൻപുരയ്ക്കൽ പരേതയായ ചിന്നമ്മ ജോണ്.
മക്കള്: അനീഷ്,അനില് (ഇരുവരും ജർമനി). മരുമക്കൾ: ലിനി, ഷേർലി(ഇരുവരും ജർമനി). കൊച്ചുമക്കൾ: ലിഡിയ, ലൂയിസ, ലിന്റാ, സാമുവേൽ, ജോയൽ, ലെയ.
ഫാ. ഷൈജു കുര്യൻ സഹോദരപുത്രനാണ്.
National
ബംഗളൂരു: കഴിഞ്ഞദിവസം അന്തരിച്ച ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുന് ഡയറക്ടറും മാനേജ്മെന്റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പില് കോയിപ്പള്ളി ഷെവലിയര് പ്രഫ. ജെ. ഫിലിപ്പിന്റെ (90) സംസ്കാരം ഇന്ന് നാലിന് ബംഗളൂരു 85 ഹൊസൂര് റോഡിലെ സെന്റ് പാട്രിക് സെമിത്തേരിയിൽ നടക്കും.
ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര് തോമസ് തറയില് സംസ്കാര ശുശ്രൂഷകള്ക്ക് മുഖ്യകാര്മികത്വം വഹിക്കും.
ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ സേവ്യര് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്ഡ് എന്റർപ്രണര്ഷിപ് (സൈം) മാനേജ്മെന്റ് സ്കൂളുകള്, കോട്ടയം സൈം ഇന്റർനാഷണല് സ്കൂള് എന്നിവയുടെ സ്ഥാപകനാണ്.
കത്തോലിക്ക സഭയുടെ ഷെവലിയര് പദവി, ദീപിക ബിസിനസ് എക്സലന്സ് അവാര്ഡ്, ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലന്സ് അവാര്ഡ്, രവി ജെ. മത്തായി നാഷണല് ഫെലോ അവാര്ഡ്, എക്സ്എല്ആര്ഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ്, ദ് ഹിന്ദു ഗ്രൂപ്പിന്റെ ദ ഡോയന്സ് - ഗാര്ഡിയന്സ് ഓഫ് നോളജ് അവാര്ഡ് തുടങ്ങി നിരവധി ബഹുമതികള്ക്ക് അര്ഹനായിട്ടുണ്ട്.