x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആയത്തുള്ള അലി ഖമനയ്‌യുടെ സംസ്കാരച്ചടങ്ങുകൾക്കു തുടക്കം

വെബ്ഡെസ്ക്
Published: July 3, 2026 11:58 PM IST | Updated: July 3, 2026 11:59 PM IST

ജ​ന​റ​ൽ അ​ഹ​മ്മ​ദ് വാ​ഹി​ദി ഖ​മ​ന​യ്‌​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്തി​മോ​പചാ​രം അ​ർ​പ്പി​ക്കു​ന്നു

ടെ​​​​ഹ്‌​​​​റാ​​​​ൻ: ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വായിരുന്ന ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​​ടെ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന സം​​​​സ്‌​​​​കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കാ​​​​യി ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​ര​​​​മാ​​​​യ ടെ​​​​ഹ്‌​​​​റാ​​​​ൻ ഒ​​​​രു​​​​ങ്ങി. ഇ​​​തി​​​​നി​​​​ടെ, മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി അ​​​​ജ്ഞാ​​​​ത​​​​വാ​​​​സ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന ഇ​​​​റാ​​​​ന്‍റെ പാ​​​​രാ​​​​മി​​​​ലി​​​​ട്ട​​​​റി റെ​​​​വ​​​ലൂ​​​​ഷ​​​​ണ​​​​റി ഗാ​​​​ർ​​​​ഡ് ത​​​​ല​​​​വ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് വാ​​​​ഹി​​​​ദി പൊ​​​​തു​​​​വേ​​​​ദി​​​​യി​​​​ലെ​​​​ത്തി.

ഖ​​​മ​​​ന​​​യ്‌​​​​യു​​​​ടെ സം​​​​സ്‌​​​​കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട യോ​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന​​​​റ​​​​ൽ അ​​​​ഹ​​​​മ്മ​​​​ദ് വാ​​​​ഹി​​​​ദി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ചി​​​​ത്ര​​​​ങ്ങ​​​​ൾ ഇ​​​​റാ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക മാ​​​​ധ്യ​​​​മ​​​​മാ​​​​ണ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി മ​​​​ധ്യ​​​​ടെ​​​​ഹ്‌​​​​റാ​​​​നി​​​​ലെ ഖ​​​മ​​​ന​​​യ്‌​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​ക്ക് സ​​​​മീ​​​​പം ന​​​​ട​​​​ന്ന പ്രാ​​​​ർ​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങി​​​​ൽ വാ​​​​ഹി​​​​ദി പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ളും പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ഇ​​​​റാ​​​​ന്‍റെ ക​​​​ർ​​​​ശ​​​​ന​​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക വ​​​​ഹി​​​​ക്കു​​​​ന്ന വ്യ​​​​ക്തി​​​​യാ​​​​ണ് വാ​​​​ഹി​​​​ദ്. ഇ​​​​റാ​​​​ന്‍റെ പു​​​​തി​​​​യ പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള മു​​​​ജ്ത​​​​ബ ഖ​​​​മേ​​​​ന​​യ്​​​​യു​​​​മാ​​​​യി അ​​​​ടു​​​​ത്ത​​​​ബ​​​​ന്ധ​​​​മു​​​​ള്ള നേ​​​​താ​​​​വാ​​​​ണ് വാ​​​​ഹി​​​​ദി. ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന് ശേ​​​​ഷം വാ​​​​ഹി​​​​ദി​​​​യെ പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ ക​​​​ണ്ടി​​​​രു​​​​ന്നി​​​​ല്ല.

ഖ​​​മ​​​ന​​​യുടെ സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശ​​​​നി​​​​യാ​​​​ഴ്ച മു​​​​ത​​​​ൽ ഇ​​​​റാ​​​​ന്‍റെ വി​​​​വി​​​​ധ​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​മാ​​​​യ ഇ​​​​റാ​​​ക്കി​​​ലും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ നീ​​​​ളു​​​​ന്ന വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​ക​​​​ൾ ന​​​​ട​​​​ക്കും.

ടെ​​​​ഹ്‌​​​​റാ​​​​നി​​​​ലെ ഗ്രാ​​​​ൻ​​​​ഡ് മൊ​​​​സ​​​​ല്ല​​​​യി​​​​ൽ​​​നി​​​​ന്നാ​​​​ണ് ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ടെ​​​​ഹ്‌​​​​റാ​​​​നി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ൾ അ​​​​ട​​​​ച്ചി​​​​ടാ​​​​നും തെ​​​​രു​​​​വു​​​​ക​​​​ളി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നും അ​​​​ധി​​​​കൃ​​​​ത​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : Ayatollah Ali Khamenei begin Funeral ceremonies

Recent News

Corehub Up