x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ൽ യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ

വെബ് ഡെസ്ക്
Published: July 4, 2026 12:07 AM IST | Updated: July 4, 2026 12:07 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ൽ യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ. ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മി​ക്ക​പ്പെ​ട്ട ആറ് നോ​മി​നി​ക​ളെ പി​ൻ​വ​ലി​ച്ച് പു​തു​താ​യി ആ​റു​പേ​രെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​യ​മി​ച്ചു. സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.എ​സ്. ശ​ശി​കു​മാ​ർ, ആ​ല​പ്പു​ഴ​യി​ൽ പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ർ​ദ​ന​മേ​റ്റ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ജ​യ് ജൂ​വ​ൽ കു​ര്യാ​ക്കോ​സ് അ​ട​ക്കം ആ​റു പേ​ർ​ക്കാ​ണ് നി​യ​മ​നം.

ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഷി​ജു ഖാ​ൻ അ​ട​ക്കം ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മി​ച്ച ആ​റു​പേ​രെ​യാ​ണ് മാ​റ്റി​യ​ത്. കേ​ര​ള മാ​തൃ​ക​യി​ൽ കാ​ലി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റി​ലും ഉ​ട​ൻ സ​ർ​ക്കാ​ർ നോ​മി​നി​ക​ളെ വ​യ്ക്കും.

Tags : Kerala University UDF Syndicate

Recent News

Corehub Up