സ്പെഷല്‍ ട്രെയിൻ
പരവൂര്‍: ബംഗളൂരുവില്‍നിന്നുള്ള മലയാളി യാത്രക്കാര്‍ക്ക് ആശ്വാസമേകി കേരളത്തിലേക്കുള്ള എട്ടു സ്പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി.
നേരത്തേ ജൂലൈ അവസാനം വരെയും ഓഗസ്റ്റ് ആദ്യവാരം വരെയും മാത്രം പ്രഖ്യാപിച്ചിരുന്ന വിവിധ സര്‍വീസുകളാണു യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒരു മാസത്തേക്കു കൂടി നീട്ടി നല്‍കിയിട്ടുള്ളത്.
ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷല്‍ (07313) ഓഗസ്റ്റ് 30 വരെയും, തിങ്കളാഴ്ചകളിലെ മടക്ക സര്‍വീസായ കൊല്ലം-ഹുബ്ബള്ളി സ്പെഷല്‍ (07314) ഓഗസ്റ്റ് 31 വരെയും സര്‍വീസ് നടത്തും.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ (06523) തിങ്കളാഴ്ചകളിലെ ഈ സര്‍വീസ് ഓഗസ്റ്റ് 31 വരെ ഉണ്ടാകും.
തിരുവനന്തപുരം നോര്‍ത്ത് - എസ്എംവിടി ബംഗളൂരു സ്പെഷല്‍ (06524) ചൊവ്വാഴ്ചകളില്‍ ഓടുന്ന ഈ ട്രെയിന്‍ സെപ്റ്റംബര്‍ ഒന്നിനാണ് അവസാന സര്‍വീസ് നടത്തുക.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യല്‍ (06547) ബുധനാഴ്ചകളിലെ ഈ സര്‍വീസ് ഓഗസ്റ്റ് 26 വരെ നീട്ടി.
തിരുവനന്തപുരം നോര്‍ത്ത് - എസ്എംവിടി ബെംഗളൂരു സ്പെഷല്‍ (06548) വ്യാഴാഴ്ചകളിലുള്ള ഈ സര്‍വീസ് ഓഗസ്റ്റ് 27 വരെ തുടരും.
എസ്എംവിടി ബംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് സ്പെഷല്‍ (06555) വെള്ളിയാഴ്ചകളിലെ സര്‍വീസ് ഓഗസ്റ്റ് 28 വരെ നീട്ടിയിട്ടുണ്ട്.
തിരുവനന്തപുരം നോര്‍ത്ത് - എസ്എംവിടി ബംഗളൂരൂ സ്പെഷ്യല്‍ (06556) ഞായറാഴ്ചകളിലെ ഈ മടക്ക സര്‍വീസ് ഓഗസ്റ്റ് 30 വരെ ലഭ്യമായിരിക്കും.
ഈ സ്പെഷല്‍ ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ ടിക്കറ്റ് റിസര്‍വേഷന്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Tags : Bengaluru Malayalis special trains extended