Kerala
തിരുവനന്തപുരം: ഇറാനിലെ കേരളീയർക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
സഹായം ആവശ്യമുള്ള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ ഹെൽപ് ഡെസ്ക് നന്പറുകളിൽ 18004253939 (ടോൾ ഫ്രീ നന്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാം.
അടിയന്തര സാഹചര്യത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നന്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇമെയിലിലോ [email protected] ബന്ധപ്പെടാം. റസിഡന്റ് വീസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം.
Leader Page
എന്താണു ഭാഷ എന്ന ചോദ്യത്തിനു ദീർഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരം "ആശയവിനിമയത്തിനുള്ള ഉപാധി' എന്നതാണ്. നിശ്ചിതമായ അർഥത്തിൽ അതു ശരിയുമാണ്. അതിനപ്പുറം ഭാഷ എന്താണ് എന്നും എന്തിനാണ് എന്നുമുള്ള ആലോചനകൾ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ലോകവ്യവസ്ഥയിലേക്കു തുറന്നുകിടക്കുന്ന ചിന്തയുടെ വിസ്തൃതമായ വാതിലാണു ഭാഷ” എന്നാണു ചോംസ്കി വിലയിരുത്തിയത്. വ്യക്തി ലോകത്തെ അറിയുന്നതും ലോകം വ്യക്തിയെ അറിയുന്നതും ഭാഷയിലൂടെയാണ്. പ്രപഞ്ചംപോലെ അനന്തസാധ്യങ്ങളായ ഘടനകളാൽ നിർമിതമാണ് ഭാഷാവ്യവസ്ഥ. ഓരോ ഭാഷയ്ക്കുള്ളിലുമുണ്ട് അപാരമായ ചിന്താപ്പെരുക്കങ്ങൾ.
ലോകഭാഷകളിൽ മലയാളത്തിന്റെ പദവി ഒട്ടും പിറകിലല്ലെന്ന് നമുക്കറിയാം. ഇതര ഭാഷകളുമായുള്ള ബഹുവിധ സന്പർക്കങ്ങളിലൂടെ മലയാളത്തിനു കൈവന്ന സൗഭാഗ്യങ്ങൾ അനവധിയാണ്. വൈദേശിക വാണിജ്യബന്ധങ്ങളും നന്പൂതിരിമാരുടെ കുടിയേറ്റവും കൊളോണിയൽ ഭരണവും മൈസൂരിന്റെ ആധിപത്യവും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളും നവോത്ഥാന സമരങ്ങളും ഒക്കെക്കൂടി രൂപപ്പെടുത്തിയ മലയാളത്തിന് കേരള സംസ്ഥാന രൂപീകരണാനന്തരം വഴിമുട്ടി.മറ്റു ഭാഷകളൊന്നുമല്ല വഴിമുട്ടിച്ചത്; മലയാളികളുടെ ഭാഷാസൂത്രണത്തിലെ പിഴവും ഭാഷാ മനോഭാവവുമാണ് കാരണം.
സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും ജ്ഞാനപരിചരണരീതിയെ സ്വാംശീകരിച്ചു വളരേണ്ട മലയാളം സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും വിധേയത്വത്തിൽ വളരാൻ നിർബന്ധിതമായപ്പോഴാണ് മലയാളത്തിന്റെ അറിവുലോകം ചുരുങ്ങിപ്പോയത്. എണ്പതുകളിൽ ശക്തിപ്പെട്ടുതുടങ്ങിയ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം സകലതിനെയും ഇംഗ്ലീഷധിഷ്ഠിതമായി കാണാൻ നിർബന്ധിച്ചു. മുമ്പെങ്ങുമില്ലാതിരുന്ന ഈ ഇംഗ്ലീഷഭിനിവേശം മലയാളത്തിന്റെ വൈജ്ഞാനികശേഷിയെ ദോഷകരമായി ബാധിച്ചു.
മിഥ്യാഭിമാനത്തിന്റെ കണക്കൊപ്പിക്കാനുള്ള അളവുകോലായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്നതിലായിരുന്നു സാന്പ്രദായിക ഫലാന്വേഷികൾക്കു താത്പര്യം. നിലവാരപ്പെടുത്തൽ പ്രക്രിയ സാർവത്രികമായപ്പോൾ ഇംഗ്ലീഷ് അകത്താകുകയും മലയാളം പുറത്താകുകയും ചെയ്തു. അറിയിപ്പുകൾ, നോട്ടീസുകൾ ഉത്തരവുകൾ, അധ്യയന മാധ്യമം, പരീക്ഷകൾ, ഭരണപരമായ കത്തിടപാടുകൾ തുടങ്ങി അനേകം ഇടങ്ങളിൽ ഇംഗ്ലീഷിന്റെ സ്ഥാനം ഉറപ്പാക്കാനാണ് അധികാരികൾ ശ്രദ്ധിച്ചത്.
ഇംഗ്ലീഷ് എന്ന ഭാഷയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാകേണ്ടതിനു പകരം ഇംഗ്ലീഷിലൂടെയാകാം എന്തും എന്ന മനോഭാവം ശക്തമായി. ഏറെക്കുറെ നാല്പതു വർഷങ്ങൾകൊണ്ട് ഭാഷാസാഹിത്യ അധ്യാപകരുടെ ഉപജീവനമാർഗവും സാഹിത്യകാരന്മാരുടെ സർഗാത്മകവ്യാപാരത്തിന്റെ മാധ്യമവും ആയി മലയാളഭാഷ. ഈ നില മാറിയാൽ പിന്നെ എന്താണു ബാക്കിയുള്ളത് എന്ന് ഓരോ മലയാളിക്കും അന്വേഷിക്കാവുന്നതാണ്.
കേരള നിവാസികൾ നൂറ്റാണ്ടുകൾക്കു മുന്പുമുതൽ ഇന്നുവരെ അവരുടെ ദൈനംദിന വ്യവഹാരങ്ങളിൽ പേർത്തും പേർത്തും പ്രയോഗിച്ചിട്ടും ഭാഷയ്ക്ക് എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകളുണ്ട് എന്നാണ് മലയാളിയുടെ തോന്നൽ. ഭാഷ മരിക്കുന്നു എന്ന കരച്ചിലിനു കാരണമതാണ്. ഭാഷയെ വൈജ്ഞാനികമായും സാന്പത്തികമായും രാഷ്ട്രീയമായും പരിപുഷ്ടിയുള്ളതാക്കാൻ പോന്ന പരിശ്രമങ്ങൾ ഉണ്ടായില്ല എന്നതാണു യാഥാർഥ്യം. ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കാനുള്ള അടവാണു കരച്ചിൽ.
നാഷണൽ എഡ്യുക്കേഷൻ പോളിസി 2020 ഇന്ത്യൻ ഭാഷകളുടെയും ഇന്ത്യൻ അറിവുവ്യവസ്ഥയുടെയും കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ കൂടുതൽ പ്രതീക്ഷ നൽകുന്നു. ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ അറിവുമണ്ഡലങ്ങളെയാകെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ ഭാഷകൾ സജീവമാണെന്നും ഇന്ത്യൻ ഭാഷകളിലെ സാങ്കേതിക പദാവലികളെ ഏകീകരിക്കേണ്ടതുണ്ടെന്നുമുള്ള നിർദേശങ്ങൾ വന്നുകഴിഞ്ഞു.
അപ്പോഴാണ് മലയാളത്തിന്റെ വൈജ്ഞാനികശേഷി പുനഃപരിശോധനയ്ക്കു വിധേയമാകുന്നത്. ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷ ശത്രുവല്ല. ഭാഷകരുടെ ദുർവാശിയും മനോഭാവവുമാണ് ഭാഷയുടെ യഥാർഥ ശത്രു.
കേരളത്തിന്റെ സാഹചര്യത്തിൽ ഇതു പെട്ടെന്നു മനസിലാകും. ഡിജിറ്റൽ സാങ്കേതികതയുടെ പുതിയ കാലത്ത് ഭാഷകൾ പരസ്പരം കൊണ്ടും കൊടുത്തും ലോകവ്യവസ്ഥയെ സജീവമാക്കുന്നതു നോക്കൂ. ഇനി ഒരു വഴിയേ മലയാളിക്കു മുന്നിലുള്ളൂ; അപകർഷതാബോധമുപേക്ഷിച്ച് ലോകഭാഷകൾക്കൊപ്പം സ്വന്തം ഭാഷയെ ഉറപ്പിച്ചെടുക്കുക.
ഭാഷാദിനത്തിൽ വിളക്കു കത്തിച്ചു ഭാഷാവന്ദനം നടത്തിയതുകൊണ്ടൊന്നും ഭാഷ വളരില്ല. ഭാഷകർ ഭാഷയ്ക്കുള്ളിൽ പ്രവർത്തിക്കുന്പോഴാണ് ഭാഷ വളരുക. വൈജ്ഞാനിക ശേഷിയും രാഷ്ട്രീയാധികാരവും സാന്പത്തികാധികാരവുമുള്ളതാകുന്പോഴേ ഭാഷ ശക്തിയുള്ളതാകുന്നുള്ളൂ. നൂറ്റാണ്ടുകൾ വാമൊഴിയിൽ വിഹരിച്ചതുകൊണ്ടല്ല, കുറച്ചുകാലമെങ്കിലും ചിന്താപരമായി സഞ്ചരിച്ചതുകൊണ്ടാണ് മലയാളത്തിനു കരുത്തുണ്ടായത്.
സകല വൈജ്ഞാനിക മേഖലകളിലെയും അറിവു വിനിമയങ്ങൾക്ക് മലയാളത്തെ പ്രാപ്തിയുള്ളതാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. അക്കാദമിക് രചനകളും വിവർത്തനങ്ങളുംകൊണ്ട് സന്പന്നമാകുന്ന മലയാള ലോകത്തിനുള്ളിൽ ജീവിക്കുന്ന മലയാളികളിൽ ദേശവും ദേശഭാഷയും ദേശസംസ്കാരവും സുരക്ഷിതമായിരിക്കും.
ഇംഗ്ലീഷിലെ സാങ്കേതികപദങ്ങൾക്കു തുല്യമായി മലയാളപദങ്ങൾ രൂപപ്പെടുത്തുന്നതാണ് ഭാഷാക്ഷേമ പ്രവർത്തനമെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. അറിവുമണ്ഡലങ്ങളെ രൂപപ്പെടുത്താനുള്ള ഭാഷാനിഷ്ഠ പ്രയത്നങ്ങളാണ് ആദ്യം വേണ്ടത്. ചിന്തയ്ക്കു വിളയാൻ പാകത്തിൽ, ഭാവനയ്ക്കു വിളങ്ങാൻ പാകത്തിൽ ഒരു ജ്ഞാനസംസ്കാരം ഭാഷയിലുണ്ടാവണം. അവിടെയാണ് പദങ്ങളും സങ്കല്പനങ്ങളും സങ്കല്പനമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സാങ്കേതിക പദങ്ങളും ജനിക്കേണ്ടത്.
District News
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബർ ഒന്നു മുതൽ നടൻ മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈ ദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസർ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു... മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തി ൽ തുടർന്ന് അഭിനയിക്കാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരു ന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇട വേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബല ത്തിൽ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർ ക്കും ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇ താണ് ആന്റോ ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആൻ്റോ ജോസഫ് തന്നെയാണ് സമൂഹമാ ധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണൻ്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധി യെടുത്ത് ചികിത്സയ്ക്കു പോയത്. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തു ന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.