ജോസ് കെ. മാണി എംപി
കോട്ടയം: കെ.എം. മാണി എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് 2026ന്റെ സംസ്ഥാനതല ഉദ്ഘാടനം ആറിനു രാവിലെ പത്തിന് ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിൽ നടക്കും.
കേരള കോൺഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി ഉദ്ഘാടനം നിർവഹിക്കും. യൂത്ത് ഫ്രണ്ട്- എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും.
യൂത്ത്ഫ്രണ്ട്- എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. എല്ലാ വിഷയങ്ങളിലും 100 ശതമാനം മാർക്ക് വാങ്ങുകയോ കുറഞ്ഞപക്ഷം ഏതെങ്കിലും ഒരുവിഷയത്തിനെങ്കിലും 100 ശതമാനം മാർക്ക് വാങ്ങുകയോ ചെയ്തിട്ടുള്ള വിദ്യാർഥികൾക്കും എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് വാങ്ങിയിട്ടുള്ള വിദ്യാർഥികൾക്കും സംഘടനയുടെ പ്രാദേശിക ഘടകങ്ങൾ വഴിയോ തപാൽ വഴിയോ 15ന് മുന്പ് സമ്മാനങ്ങൾ എത്തിച്ചുനൽകും.
രജിസ്ട്രേഷൻ നടത്തുന്നതിന് https://awards.kyfm.co.in എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. ഈ വർഷം പത്താം ക്ലാസിലും പ്ലസ്ടുവിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുള്ള വിദ്യാർഥികൾക്കും സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ 90 ശതമാനമോ അതിനുമുകളിലോ മാർക്ക് നേടിയിട്ടുള്ള മുഴുവൻ വിദ്യാർഥികൾക്കും അവാർഡിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9496409001.
Tags :