മുഖ്യമന്ത്രി സി.ജോസഫ് വിജയ്.
കരൂര്‍: കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 41 പേരുടെയും ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്.
2025 സെപ്റ്റംബര്‍ 27 ന് തമിഴക വെട്രി കഴകം (ടിവികെ)യുടെ പ്രചാരണത്തിനായി വിജയ് സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് 41 പേര് കൊല്ലപ്പെട്ടത്.
അടുത്ത വ്യാഴം, വെള്ളി ദിവസങ്ങളില്‍ കരൂരില്‍ തുടരുന്ന മുഖ്യമന്ത്രി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്.
അതിനിടെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പൊതു പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ നേതാക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നേതൃത്വം സുപ്രീംകോടതിയെ സമീപിച്ചു.
കേസിൽ പ്രതിസ്ഥാനത്തുള്ള പലരും ഇപ്പോൾ മന്ത്രിമാരാണെന്നും ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ ഹർജിയിൽ പറയുന്നു.
Tags : Karur tragedy dependents Jobs