മന്ത്രി കെ.എം. ഷാജി
കോഴിക്കോട്: പിഎസ്സി റാങ്ക് പട്ടിക നോക്കുകുത്തിയാക്കി 436 താത്കാലിക ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാനുള്ള തദ്ദേശ വകുപ്പ് തീരുമാനം വിവാദത്തില്‍.
പിഎസ്സി റാങ്ക് പട്ടികയിലെ നിയമനം നിലച്ചതോടെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കാന്‍ തയാറെടുക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.
505 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം ദീര്‍ഘിപ്പിക്കാനുള്ള ശിപാര്‍ശ തദ്ദേശ മന്ത്രി കെ.എം. ഷാജി ഉടന്‍ അംഗീകരിച്ചേക്കും. അടിയന്തര പ്രാധാന്യത്തോടെ അംഗീകാരം നല്‍കണമെന്നു വകുപ്പ് സെക്രട്ടറി ഫയലില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം 505 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ കാലാവധി നീട്ടിനല്‍കാനും നീക്കം നടക്കുന്നുണ്ട്. പിഎസ്സി പട്ടിക പുറത്തുവന്ന് ആറുമാസം പിന്നിടുമ്പോഴും നൂറില്‍ താഴെയാണു നിയമനം.
താത്കാലിക ജീവനക്കാര്‍ക്ക് വീണ്ടും അവസരം നല്‍കാനുള്ള നീക്കം തടയാന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ തയാറെടുക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.
Tags : appoint local government temporary health inspectors under dispute