ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ മൾട്ടിഡി സിപ്ലിനറി ഇന്റൻസീവ് കെയർ യൂണിറ്റിന്റെ (എംഡിഐസിയു) ഉദ്ഘാ
കോഴിക്കോട്: ഇഖ്റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പുതുതായി സജ്ജീകരിച്ച മൾട്ടി ഡിസിപ്ലിനറി ഇന്റൻസീവ് കെയർ യൂണിറ്റിന്റെ (എംഡിഐസിയു) ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു.
പുതുതായി പ്രവർത്തനമാരംഭിച്ച ഇഖ്റ ലിവർ സെന്റർ ബ്ലോക്കിന്റെ നാലാം നിലയിൽ 10,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് എംഡിഐസിയു ഒരുക്കിയിരിക്കുന്നത്. ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഭാവനയായി നൽകിയ കെട്ടിടത്തിലാണ് എംഡിഐസിയു പ്രവർത്തിക്കുന്നത്. ഐസിയുവിന്റെ ഇന്റീരിയർ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്കായി മൂന്ന് കോടി രൂപയോളമാണ് ഇഖ്റ ചെലവഴിച്ചത്.
വെന്റിലേറ്ററുകൾ, മൾട്ടി പാരാമീറ്റർ പേഷ്യന്റ് മോണിറ്ററുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, സിറിഞ്ച് പമ്പുകൾ തുടങ്ങിയ ആധുനിക ജീവൻരക്ഷാ ഉപകരണങ്ങൾ എംഡിഐസിയുവിൽ ഒരുക്കിയിട്ടുണ്ട്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടർ- ഇന്ത്യ ഓപ്പറേഷൻസ് ഒ. അഷർ, ഇഖ്റ ഹോസ്പിറ്റല് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി. അന്വര്, സെക്രട്ടറി സി.എ. ഹാരിഫ്, ഇഖ്റ ഹോസ്പിറ്റല് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി. ഇദ്രീസ്, ജെഡിടി ഇസ്ലാം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്.കെ. മുഹമ്മദ് അലി, ഇഖ്റ ഹോസ്പിറ്റല് ക്രിട്ടിക്കല് കെയര് മെഡിസിന് വിഭാഗം ഫിസിഷ്യന് ഡോ. പി. ശിഹാബുദ്ദീന്, ക്രിട്ടിക്കല് കെയര് വിഭാഗം മേധാവി ഡോ. കെ.എന്. ഫാരിസ് ഹുസൈന്, ഇഖ്റ ഹോസ്പിറ്റല് ഗ്രൂപ്പ് ജനറല് മാനേജര് എന്. മുഹമ്മദ് ജസീല് എന്നിവർ പങ്കെടുത്തു.
Tags : MDICU IqraaHospital Inaugurated Business