Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MDICU

ഇഖ്‌റ ആശുപത്രിയിൽ എംഡിഐസിയു ഉദ്ഘാടനം ചെയ്തു

കോ​​ഴി​​ക്കോ​​ട്: ഇ​​ഖ്‌​​റ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഹോ​​സ്പി​​റ്റ​​ൽ ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ൽ പു​​തു​​താ​​യി സ​​ജ്ജീ​​ക​​രി​​ച്ച മ​​ൾ​​ട്ടി​​ ഡി​​സി​​പ്ലി​​ന​​റി ഇ​​ന്‍റ​​ൻ​​സീ​​വ് കെ​​യ​​ർ യൂ​​ണി​​റ്റി​​ന്‍റെ (എം​​ഡി​​ഐ​​സി​​യു) ഉ​​ദ്ഘാ​​ട​​നം മ​​ല​​ബാ​​ർ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ എം.​​പി. അ​​ഹ​​മ്മ​​ദ് നി​​ർ​​വ​​ഹി​​ച്ചു.

പു​​തു​​താ​​യി പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച ഇ​​ഖ്‌​​റ ലി​​വ​​ർ സെ​​ന്‍റ​​ർ ബ്ലോ​​ക്കി​​ന്‍റെ നാ​​ലാം നി​​ല​​യി​​ൽ 10,000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ർ​​ണ​​ത്തി​​ലാ​​ണ് എം​​ഡി​​ഐ​​സി​​യു ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഈ​​സ്റ്റേ​​ൺ ഗ്രൂ​​പ്പ് ഓ​​ഫ് ക​​മ്പ​​നീ​​സ് സം​​ഭാ​​വ​​ന​​യാ​​യി ന​​ൽ​​കി​​യ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് എം​​ഡി​​ഐ​​സി​​യു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ഐ​​സി​​യു​​വി​​ന്‍റെ ഇ​​ന്‍റീ​​രി​​യ​​ർ, അ​​ത്യാ​​ധു​​നി​​ക മെ​​ഡി​​ക്ക​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കാ​​യി മൂ​​ന്ന് കോ​​ടി രൂ​​പ​​യോ​​ള​​മാ​​ണ് ഇ​​ഖ്‌​​റ ചെ​​ല​​വ​​ഴി​​ച്ച​​ത്.

വെ​​ന്‍റി​​ലേ​​റ്റ​​റു​​ക​​ൾ, മ​​ൾ​​ട്ടി പാ​​രാ​​മീ​​റ്റ​​ർ പേ​​ഷ്യ​​ന്‍റ് മോ​​ണി​​റ്റ​​റു​​ക​​ൾ, ഇ​​ൻ​​ഫ്യൂ​​ഷ​​ൻ പ​​മ്പു​​ക​​ൾ, സി​​റി​​ഞ്ച് പ​​മ്പു​​ക​​ൾ തു​​ട​​ങ്ങി​​യ ആ​​ധു​​നി​​ക ജീ​​വ​​ൻ​​ര​​ക്ഷാ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എം​​ഡി​​ഐ​​സി​​യു​​വി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

മ​​ല​​ബാ​​ർ ​ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് മാ​​നേ​​ജിം​​​ഗ് ഡ​​യ​​റ​​ക്ട​​ർ- ഇ​​ന്ത്യ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് ഒ. ​​അ​​ഷ​​ർ, ഇ​​ഖ്‌​​റ ഹോ​​സ്പി​​റ്റ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീവ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​പി.​​സി. അ​​ന്‍വ​​ര്‍, സെ​​ക്ര​​ട്ട​​റി സി.​​എ. ഹാ​​രി​​ഫ്, ഇ​​ഖ്‌​​റ ഹോ​​സ്പി​​റ്റ​​ല്‍ ഡെ​​പ്യൂ​​ട്ടി എ​​ക്‌​​സി​​ക്യൂ​​ട്ടീവ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​വി. ഇ​​ദ്‌​​രീ​​സ്, ജെ​​ഡി​​ടി ഇ​​സ്‌​​ലാം എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി അം​​ഗം എ​​ന്‍.​​കെ. മു​​ഹ​​മ്മ​​ദ് അ​​ലി, ഇ​​ഖ്‌​​റ ഹോ​​സ്പി​​റ്റ​​ല്‍ ക്രി​​ട്ടി​​ക്ക​​ല്‍ കെ​​യ​​ര്‍ മെ​​ഡി​​സി​​ന്‍ വി​​ഭാ​​ഗം ഫി​​സി​​ഷ്യ​​ന്‍ ഡോ. ​​പി. ശി​​ഹാ​​ബു​​ദ്ദീ​​ന്‍, ക്രി​​ട്ടി​​ക്ക​​ല്‍ കെ​​യ​​ര്‍ വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​കെ.​​എ​​ന്‍. ഫാ​​രി​​സ് ഹു​​സൈ​​ന്‍, ഇ​​ഖ്‌​​റ ഹോ​​സ്പി​​റ്റ​​ല്‍ ഗ്രൂ​​പ്പ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ എ​​ന്‍. മു​​ഹ​​മ്മ​​ദ് ജ​​സീ​​ല്‍ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Latest News

Corehub Up