പ്രതീകാത്മക ചിത്രം
കോട്ടയം: സാങ്കേതികവിദ്യയുടെയും കാരുണ്യത്തിന്റെയും പുതിയ ചിറകുകള് നല്കി, മനുഷ്യജീവിതങ്ങളെ വീണ്ടും തിരികെ നടത്താന് സഹായിക്കുന്ന സ്ഥാപനമാണ് കോട്ടയം അമ്മഞ്ചേരിയില് പ്രവര്ത്തിക്കുന്ന സിപിഒ (Center for Prosthetics and Orthotics).
പ്രോസ്തെറ്റിക്സ് ആന്ഡ് ഓര്ത്തോട്ടിക്സ് മേഖലയില് ഉന്നത പഠനവും വൈദഗ്ധ്യവും നേടിയ അമല് രമണനാണ് ജന്മനാലോ അപകടം മൂലമോ വൈകല്യം സംഭവിച്ചവര്ക്ക് കൈതാങ്ങായി മാറുന്നത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അമല്, ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷനില് നിന്നാണ് ബാച്ചിലേഴ്സ് ഓഫ് പ്രോസ്തറ്റിക്സ് ആന്ഡ് ഓര്ത്തോട്ടിക്സ് (ബിപിഒ) ബിരുദം പൂര്ത്തിയാക്കിയത്.
പ്രധാന സേവനങ്ങള്
പ്രോസ്തറ്റിക്സ് (Prosthetics): അപകടങ്ങള് മൂലമോ, പ്രമേഹം മൂലമോ കാല്/കൈ നീക്കം ചെയ്യേണ്ടിവന്ന രോഗികള്ക്കോ, ജന്മനാ വെകല്യമുള്ളവര്ക്കോ വേണ്ടി അത്യന്താധുനിക രീതിയിലുള്ള കൃത്രിമ കൈകാലുകളും അവയവങ്ങളും ലഭ്യമാക്കുന്നു.
ഓര്ത്തോട്ടിക്സ് (Orthotics): ശരീരത്തിലെ വൈകല്യങ്ങള്ക്കും അസ്ഥിസംബന്ധമായ പ്രശ്നങ്ങള്ക്കും പരിഹാരമായി സഹായ ഉപകരണങ്ങൾ ഘടിപ്പിച്ച് ചികിത്സ നല്കുന്നു. ഓര്ത്തോട്ടിക്സ് ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ വൈകല്യം ഇല്ലാതാക്കാന് സാധിക്കും.
സ്കോളിയോസിസ് ചികിത്സ: കൗമാരക്കാരായ കുട്ടികളില് (പ്രത്യേകിച്ച് പെണ്കുട്ടികളില്) നട്ടെല്ലിനുണ്ടാകുന്ന വളവുകള് (Scoliosis) സര്ജറി കൂടാതെ തന്നെ സ്പൈനല് ബ്രേസുകള് ഉപയോഗിച്ച് സാധാരണ നിലയിലാക്കാന് സഹായിക്കുന്നു.
ഡയബറ്റിക് പാദരക്ഷകളും ഇന്സോളുകളും: പ്രമേഹരോഗികള്ക്ക് അനുയോജ്യമായ പ്രത്യേക പാദരക്ഷകളും, ഉപ്പുറ്റി വേദന, ഫ്ളാറ്റ് ഫൂട്ട് തുടങ്ങിയ പ്രശ്നങ്ങള്ക്കുള്ള ഇന്സോളുകളും ഇവിടെ കസ്റ്റമൈസ് ചെയ്തു നിര്മിച്ചു നല്കുന്നു.
രോഗികേന്ദ്രീകൃത ചികിത്സ
സിപിഒയുടെ ഏറ്റവും വലിയ സവിശേഷത അവര് നല്കുന്ന രോഗികേന്ദ്രീകൃത പരിചരണമാണ്. ഓരോ രോഗിയുടെയും പ്രായം, സാമ്പത്തിക പശ്ചാത്തലം, മസിലുകളുടെ അവസ്ഥ, ദൈനംദിന ജീവിതരീതി എന്നിവ കൃത്യമായി പരിശോധിച്ചശേഷമാണ് അനുയോജ്യമായ സാമഗ്രികള് നിര്ദേശിക്കുന്നത്. കൃത്രിമ കാല് വയ്ക്കുന്നതിന് മുമ്പ് ട്രയല് ലിമ്പ് നല്കി, നടക്കാനുള്ള കൃത്യമായ പരിശീലനം നല്കുന്നു.
ദീര്ഘനാള് നടക്കാതിരുന്നതിനാല് മസ്തിഷ്കത്തിനുണ്ടാകുന്ന മാറ്റങ്ങളെ തിരികെ കൊണ്ടുവരാന് ഒരു ആഴ്ചയോളം സൗജന്യ ട്രെയിനിംഗും നല്കുന്നു. ലോകത്തിലെ പ്രധാന ബയോമെഡിക്കല് കമ്പനികളായ ഓട്ടോബോക്ക്, ഓഷൂര് തുടങ്ങിയ ബ്രാന്ഡുകളുടെ സാങ്കേതികവിദ്യ ഇവിടെ ലഭ്യമാണ്. കൂടാതെ രണ്ടു മുതല് 10 വര്ഷം വരെ വാറണ്ടിയുള്ള ഉത്പന്നങ്ങളും തുടര്സേവനങ്ങളും കിട്ടും.
പ്ലാസ്റ്റിക്, ഗ്ലാസ് ഫൈബര്, കാര്ബണ് ഫൈബര് തുടങ്ങിയ മെറ്റീരിയലുകള് ഉപയോഗിച്ചാണ് ഉത്പന്നങ്ങള് നിര്മിക്കുന്നത്. വിരലുകള് ചലിപ്പിക്കാനും കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും വാഹനം ഓടിക്കാനും സഹായിക്കുന്ന മയോ ഇലക്ട്രിക് (Myoelectric) / എക്സ്റ്റേണലി പവേര്ഡ് പ്രോസ്റ്റസിസ് വരെയുള്ള നൂതന സാങ്കേതികവിദ്യകള് രോഗിയുടെ ആവശ്യമനുസരിച്ച് സിപിഒ വഴി ലഭ്യമാക്കുന്നുണ്ട്.
ഫോണ്: 9372214707.
Tags : CPO Revolution Field ArtificialLimbs Business