പ്രതീകാത്മക ചിത്രം
കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം. ദുരന്ത സാധ്യത മേഖലകളിലെ ഹോംസ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു.
ക്വാറികൾക്കും മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്കും നിയന്ത്രണമേർപ്പെടുത്തി. ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
Tags : OrangeAlert TouristCenters Wayanad Weather WeatherUpdate