x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ത്തീ​റ്റ​യി​ലെ ത​വി​ട് ഉ​പ​യോ​ഗി​ച്ചു; ബി​സ്ക​റ്റ് ക​മ്പ​നി​ക്കെ​തി​രേ ന​ട​പ​ടി

വെബ്ഡെസ്ക്
Published: October 17, 2026 10:07 PM IST | Updated: October 17, 2026 10:07 PM IST

എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​മു​​​ഖ ഭ​​​ക്ഷ്യ​​​ബ്രാ​​​ൻ​​​ഡാ​​​യ പ്രി​​​​യ ​ഗോ​​​​ൾ​​​​ഡ് ബി​​​​സ്ക​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ സൂ​​​​ര്യ ഫു​​​​ഡ് ആ​​​​ൻ​​​​ഡ് അ​​​​ഗ്രോ ക​​​​മ്പ​​​​നി​​​​ക്കെ​​​​തി​​​​രേ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ അ​​​​ഥോ​​​​റി​​​​റ്റി (എ​​​​ഫ്എ​​​​സ്എ​​​​സ്എ​​​​ഐ) നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു.

മ​​​നു​​​ഷ്യ​​​ർ​​​ക്കു ക​​​ഴി​​​ക്കാ​​​ൻ യോ​​​ഗ്യ​​​മ​​​ല്ലാ​​​ത്ത കാ​​​ലി​​​ത്തീ​​​റ്റ​​​യി​​​ലെ ത​​​വി​​​ട് ബി​​​സ്‌​​​ക​​​റ്റ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ഗു​​​രു​​​ത​​​ര​​​മാ​​​യ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഒ​​​രു ഉ​​​പ​​​ഭോ​​​ക്താ​​​വ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​മ്പ​​​നി​​​യു​​​ടെ പ്ലാ​​​ന്‍റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.
ബി​​​സ്‌​​​ക​​​റ്റി​​​ൽ ഫൈ​​​ബ​​​റി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​മാ​​​യി കാ​​​ലി​​​ത്തീ​​​റ്റ​​​യ്ക്കു​​​ള്ള ത​​​വി​​​ടാ​​​ണു ക​​​മ്പ​​​നി ചേ​​​ർ​​​ത്തി​​​രു​​​ന്ന​​​ത്. ഈ ​​​ത​​​വി​​​ട് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ചാ​​​ക്കു​​​ക​​​ളി​​​ൽ ഇ​​​ത് മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​താ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന അ​​​ട​​​യാ​​​ള​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

കൂ​​​ടാ​​​തെ ഫാ​​​ക്‌​​​ട​​​റി​​​യി​​​ലെ ശു​​​ചി​​​ത്വം, കീ​​​ട നി​​​യ​​​ന്ത്ര​​​ണം, അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ സം​​​ഭ​​​ര​​​ണം, തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ശു​​​ചി​​​ത്വം എ​​​ന്നി​​​വ​​​യി​​​ലെ​​​ല്ലാം ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ക​​​മ്പ​​​നി​​​യു​​​ടെ ലൈ​​​സ​​​ൻ​​​സ് സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്ത​​​തി​​​നു പു​​​റ​​​മെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്തു.

മ​​​റ്റു ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി

ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ കാ​​​റ്റി​​​ൽ​​​പ്പ​​​റ​​​ത്തി​​​യ​​​തി​​​ന് സൂ​​​ര്യ ഫു​​​ഡ്‌​​​സി​​​നു പു​​​റ​​​മെ ദൊ​​​ഡ്‌​​​ല ഡെ​​​യ​​​റി, യു​​​ഇ​​​ഐ​​​ആ​​​ർ ഓ​​​ർ​​​ഗാ​​​നി​​​ക് ഫു​​​ഡ്സ് എ​​​ന്നീ ര​​​ണ്ട് മു​​​ൻ​​​നി​​​ര ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ അ​​​​ഥോ​​​​റി​​​​റ്റി പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ദൊ​​​ഡ്‌​​​ല ഡെ​​​യ​​​റി​​​യു​​​ടെ പ്ലാ​​​ന്‍റി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച ഫു​​​ൾ ക്രീം ​​​പാ​​​ൽ സാ​​​മ്പി​​​ൾ ലാ​​​ബ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി. പാ​​​ലി​​​ൽ ഡി​​​റ്റ​​​ർ​​​ജ​​​ന്‍റോ കാ​​​സ്റ്റി​​​ക് സോ​​​ഡ​​​യോ അ​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും നി​​​ശ്ചി​​​ത അ​​​ള​​​വി​​​ലും താ​​​ഴെ​​​യാ​​​ണ് കൊ​​​ഴു​​​പ്പെ​​​ന്നും സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 2006 ലെ ​​​ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​രം ഇ​​​ത് ഗു​​​രു​​​ത​​​ര കു​​​റ്റ​​​മാ​​​ണ്.

യു​​​ഇ​​​ഐ​​​ആ​​​ർ ഓ​​​ർ​​​ഗാ​​​നി​​​ക് ഫു​​​ഡ്സ് ക​​​മ്പ​​​നി വി​​​ൽ​​​പ​​​ന ന​​​ട​​​ത്തി​​​യ മ​​​ഞ്ഞ ഉ​​​ണ​​​ക്ക​​​മു​​​ന്തി​​​രി​​​യി​​​ൽ കീ​​​ട​​​നാ​​​ശി​​​നി​​​യു​​​ടെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ യാ​​​തൊ​​​രു വി​​​ട്ട​​​വീ​​​ഴ്ച​​​യു​​​മി​​​ല്ലെ​​​ന്നും ച​​​ട്ട​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രു​​​മെ​​​ന്നും ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ അ​​​​ഥോ​​​​റി​​​​റ്റി അ​​​റി​​​യി​​​ച്ചു.

Tags : ActionTaken BiscuitCompany CattleFeedBran Business FSSAI

Recent News

Corehub Up