x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ​ത്തിൽ വി​യോ​ജി​പ്പു​ക​ൾ സ്വാ​ഭാ​വി​കം; ര​മ്യ ഹ​രി​ദാ​സി​ന് പി​ന്തു​ണ‍​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ

വെബ് ഡെസ്‌ക്
Published: October 17, 2026 09:44 PM IST | Updated: October 17, 2026 09:44 PM IST

ചാണ്ടി ഉമ്മൻ

കോ​ട്ട​യം: ര​മ്യാ ഹ​രി​ദാ​സ് എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ രം​ഗ​ത്ത്. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​യോ​ജി​പ്പു​ക​ൾ സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ അ​തെ​ല്ലാം വ്യ​ക്തി​ഹ​ത്യ​യി​ലേ​ക്കോ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലേ​ക്കോ വ​ഴി​മാ​റ​രു​തെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

‌വി​മ​ർ​ശ​ന​ങ്ങ​ളെ പ്ര​മേ​യ​ത്തി​ലൂ​ടെ നേ​രി​ടു​ന്ന​തി​ന് പ​ക​രം സം​വാ​ദ​ത്തി​ലൂ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​യോ​ജി​പ്പു​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ വി​യോ​ജി​പ്പു​ക​ളെ വ്യ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ആ​യു​ധ​മാ​ക്കി മാ​റ്റു​ന്ന​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ളു​ടെ അ​ന്ത​സി​ന് നി​ര​ക്കു​ന്ന​ത​ല്ല. ര​മ്യ ഹ​രി​ദാ​സി​ന്‍റെ നി​ല​പാ​ടു​ക​ളോ​ട് ആ​ർ​ക്കും വി​യോ​ജി​ക്കാം; അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി വി​ല​യി​രു​ത്തു​ക​യും ചെ​യ്യാം. എ​ന്നാ​ൽ അ​തെ​ല്ലാം വ്യ​ക്തി​ഹ​ത്യ​യി​ലേ​ക്കോ ഒ​റ്റ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലേ​ക്കോ വ​ഴി​മാ​റ​രു​ത്.

വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​നും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ സം​വ​ദി​ക്കാ​നു​മു​ള്ള വി​ശാ​ല​മ​ന​സാ​ണ് ഒ​രു ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ ക​രു​ത്ത്. വി​മ​ർ​ശ​ന​ങ്ങ​ളെ​യും വി​യോ​ജി​പ്പു​ക​ളെ​യും പ്ര​മേ​യ​ങ്ങ​ളി​ലൂ​ടെ നേ​രി​ടു​ന്ന​തി​നു​പ​ക​രം, സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് വേ​ണ്ട​ത്.

വി​യോ​ജി​പ്പു​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യ​ല്ല, കേ​ൾ​ക്കു​ക​യും സം​വ​ദി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ഹ​ത്വം എ​ന്നും വി​ശ്വ​സി​ക്കു​ന്നു. 

Tags : ChandyOommen RamyaHaridas Congress UDF NewsUpdate Headlines

Recent News

Corehub Up