പിറവത്ത് ആരംഭിച്ച ചാവറ മാട്രിമണിയുടെ 33-ാമത് ബ്രാഞ്ച് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.
പിറവം: സമൂഹത്തിൽ നന്മയും മൂല്യബോധവുമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണി വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ചാവറ മാട്രിമണിയുടെ 33മത് ബ്രാഞ്ച് പിറവത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിറവം നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന പിറവം വള്ളംകളിയുടെ ജേതാക്കൾക്കുള്ള സമ്മാനത്തുകയുടെ ചെക്ക് ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് മന്ത്രിക്കു കൈമാറി.
പിറവം ഹോളി കിംഗ്സ് ഫൊറോന പള്ളി വികാരി ഫാ. സിറിയക് മറ്റത്തിൽ പുതിയ ഓഫിസിന്റെ ആശീർവാദകർമം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. പ്രദീപ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത്, ചാവറ മാട്രിമണി ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, അസി. ഡയറക്ടർ ഫാ. എമിൽ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ജനറൽ മാനേജർ ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു. പിറവം പാണ്ടിയാലിൽ ആർക്കേഡിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.
റോക്കറ്റ് ബോൾ താരങ്ങളായ അൽഫോൻസ ജോണിന്റെയും ആൻസി മേരിയുടെയും കായികസ്വപ്നങ്ങൾക്കു പ്രതീക്ഷയുടെ പുതിയ ചിറകുകൾ.
ബാങ്കോക്കിൽ നടക്കുന്ന ഒമ്പതാമത് വേൾഡ് റോക്കറ്റ് ബോൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങളായ ഇരുവരുടെയും യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുകളും ചാവറ മാട്രിമണി വഹിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം അറിയിച്ചു.
ഇതിന്റെ ഭാഗമായി മൂന്നു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി അനൂപ്ജേക്കബ് കൈമാറി. മാട്രിമണിയുടെ പിറവം ബ്രാഞ്ചിന്റെ ഉദ്ഘാടനച്ചടങ്ങിൽ താരങ്ങളെ ചാവറ മാട്രിമണി അനുമോദിച്ചു.