x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ത്യു കു​ഴ​ൽ​നാ​ട​ന് ഭീ​ഷ​ണി; ‌പൊ​ലി​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി

വെബ് ഡെസ്‌ക്
Published: October 17, 2026 08:17 PM IST | Updated: October 17, 2026 08:17 PM IST

മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പൊ​ലി​സി​ൽ‌ പ​രാ​തി. മൂ​വാ​റ്റു​പു​ഴ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ൺ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

മാ​സ​പ്പ​ടി കേ​സി​ൽ‌ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​ന് പി​ന്നാ​ലെ എം​എ​ൽ​എ​യ്ക്ക് നേ​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും ഇ​ട​തു​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ളു​ണ്ടെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

 

Tags : MathewKuzhalnadan UDF Congress NewsUpdate Headlines

Recent News

Corehub Up