Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MathewKuzhalnadan

മാ​സ​പ്പ​ടി കേ​സ്; ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

ഇ​ടു​ക്കി: മാ​സ​പ്പ​ടി കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. വി​ധി സ​ർ​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്നും സി​പി​എം ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ ദു​ർ​ബ​ല​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ട​പ്പോ​ഴും കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​ടു​ങ്ങു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

കേ​സി​ൽ സ​ർ​ക്കാ​രി​ന് തു​റ​ന്ന നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു. സി​എം​ആ​ർ​എ​ൽ-​എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നു​മെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഇ​ഡി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ അ​ന്വേ​ഷ​ണം വൈ​കു​ന്ന​തി​നെ​തി​രെ കെ.​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് എ.​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. അ​തേ​സ​മ​യം കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടു​മെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി പ​റ​ഞ്ഞു. കോ​ട​തി എ​ല്ലാം പ​രി​ശോ​ധി​ക്ക​ണം. ഷോ​ൺ ജോ​ർ​ജ് പു​റ​ത്തു​വി​ട്ട ലി​സ്റ്റി​ൽ ബി​ജെ​പി​യു​ടെ ത​ല തൊ​ട്ട​പ്പ​ന്മാ​രും ഉ​ണ്ട്. അ​പ്പോ​ൾ അ​തെ​ല്ലാം കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

മാ​സ​പ്പ​ടി കേ​സ്; പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​ത് കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള​യെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ത്തി​ന്‍റെ ത​ണ​ലി​ൽ എ​ന്തും ചെ​യ്യാ​മെ​ന്ന് ധ​രി​ച്ച​വ​ർ​ക്കു​ള്ള ശ​ക്ത​മാ​യ പാ​ഠ​മാ​യി​രി​ക്കും മാ​സ​പ്പ​ടി കേ​സെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. അ​ഴി​മ​തി​പ്പ​ണം ക​ട​ത്താ​നും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് പു​റ​ത്തു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യും കൊ​ള്ള​യു​മാ​ണ് മാ​സ​പ്പ​ടി കേ​സി​ൽ പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​വും ജ​ന​ങ്ങ​ളും ആ​ഗ്ര​ഹി​ക്കു​ന്ന ഏ​റ്റ​വും ന​ല്ല തീ​രു​മാ​നം ഈ ​വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വ്യ​ക്ത​മാ​ക്കി.

അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യി​ല്ല. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും പ​രി​ശോ​ധി​ക്കാ​നും പാ​ർ​ട്ടി​ക്കും കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന ഭ​യ​മു​ണ്ടെ​ങ്കി​ൽ താ​ൻ ഇ​തു​വ​രെ രാ​ഷ്ട്രീ​യ​ത്തി​ൽ ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മൂവാറ്റുപുഴ ജില്ല രൂപീകരണം: യുഡിഎഫില്‍ തര്‍ക്കം, നിലപാടിൽ ഉറച്ച് മാത്യു കുഴൽനാടൻ

കൊച്ചി: മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം. ജില്ലാ രൂപീകരണത്തിന് രാഷ്ട്രീയമായി അനുകൂല സാഹചര്യമെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറയുമ്പോള്‍ എതിര്‍പ്പ് അറിയിക്കാനാണ് ഒരു വിഭാഗത്തിന്‍റെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എതിര്‍പ്പ് അറിയിച്ചേക്കും.

ദീര്‍ഘകാലമായി മൂവാറ്റുപുഴ ജില്ല എന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കാറുണ്ടെങ്കിലും മാത്യു കുഴല്‍നാടന്‍ ഇതുവരെ പൊതുവേദിയില്‍ ഉന്നയിച്ചിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയില്‍ എത്തിയപ്പോഴാണ് മാത്യു കുഴല്‍നാടന്‍ തന്‍റെ നിലപാട് പരസ്യമായി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ മറുപടിയും അനുകൂലമായതോടെ ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎല്‍എ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത്, സംസ്ഥാനത്ത് അടുത്തൊരു ജില്ല ഉണ്ടാകുകയാണെങ്കില്‍ അത് മൂവാറ്റുപുഴ ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.

അതിനാല്‍ തന്നെ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി മൂവാറ്റുപുഴയിലെത്തി ജില്ലാ രൂപീകരണം സംബന്ധിച്ച് പരസ്യമായി ഉറപ്പു നല്‍കിയത് പ്രദേശവാസികളില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

Latest News

Corehub Up