മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മാസപ്പടി കേസിൽ പി.എ.മുഹമ്മദ് റിയാസിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി കിട്ടാൻ വേണ്ടി പറയുന്നത് പോലെയാണെന്ന് മുഹമ്മദ് റിയാസിന്റെ ആരോപണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
റിയാസിന്റെ ഇന്നത്തെ പ്രതികരണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വീണാ വിജയൻ യാതൊരുവിധ സേവനവും നൽകിയിട്ടില്ലെന്ന ശശി ഭൂഷൺ കർത്തയുടെ മൊഴി പരിശോധിക്കാൻ താൻ തയാറാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
പ്രതിഷേധങ്ങൾക്കും ചോദ്യങ്ങൾക്കുമിടയിലും ഈ വിഷയത്തിൽ ഉയരുന്ന ഏറ്റവും നിർണായകമായ ചോദ്യങ്ങൾക്ക് റിയാസ് ഇനിയും മറുപടി നൽകിയിട്ടില്ലെന്ന് കുഴൽനാടൻ ആരോപിച്ചു. വീണ കോടിക്കണക്കിന് രൂപ മറ്റാർക്കെങ്കിലും കൈമാറുകയോ വിദേശത്തേക്ക് കടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അദ്ദേഹം തയാറാകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
Tags : PAMuhammadRiyas MathewKuzhalnadan CPM Congress VeenaVijayan NewsUpdate Headlines