മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കിയാവും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ മാപ്പ് അന്തിമമായി പ്രസിദ്ധീകരിക്കുകയെന്ന് മന്ത്രി സണ്ണി ജോസഫ്.
സനീഷ്കുമാര് ജോസഫിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തോട്ടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, ഒറ്റപ്പെട്ട വനപ്രദേശങ്ങള്‍ എന്നിവ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റെത്തു, വരന്തരപ്പിള്ളി, കോടശേരി എന്നിവയിലെ പ്രദേശങ്ങള്‍ മാപ്പിംഗിലെ സാങ്കേതിക പിഴവു മൂലം പരിസ്ഥിതി വില്ലേജ് എന്ന് തെറ്റായി ഉള്‍പ്പെട്ടു. ഈ പിഴവ് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : SunnyJoseph Map Excluding InhabitedAreas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash