ധനുഷ്
ചെന്നൈ: വനിതാ ആരാധകരുടെ കൂട്ടായ്മ സംഘടിപ്പിച്ചതിനു പിന്നാലെ തമിഴ്നടൻ ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയിലേക്ക്. ആരാധക സംഘടനയുടെ പേരുമാറ്റവും പുനഃസംഘടനയുമാണു പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.
ബിജെപിയുടെ ഓപ്പറേഷൻ ഡിയുടെ ഭാഗമാണു ധനുഷിന്റെ രാഷ്ട്രീയ പ്രവേശന നീക്കമെന്നു കോൺഗ്രസ് ആരോപിച്ചു.
ചെന്നൈയിലെ തൊരൈപ്പാക്കത്തെ സ്വകാര്യ കോളജിൽ ധനുഷ് സംഘടിപ്പിച്ച വനിതാ ആരാധകകൂട്ടായ്മയുടെ യോഗത്തിൽ ആയിരക്കണക്കിനാളുകളാണു പങ്കെടുത്തത്.
സമ്മേളനത്തിൽ വനിതാ സന്നദ്ധപ്രവർത്തകർക്കു ധനുഷ് നൽകിയ ഉപഹാരത്തിൽ ബിജെപിയുടെ താമര ചിഹ്നം ആലേഖനംചെയ്തതും വിവാദത്തിനു ആക്കം കൂട്ടി. പ്രവർത്തകർക്കൊപ്പം ഫോട്ടോയെടുത്താണ് അദ്ദേഹം മടങ്ങിയത്. രാഷ്ട്രീയപ്രവേശത്തിനു മുന്നോടിയായി ധനുഷ് തന്റെ ആരാധകസംഘടനയെ ജീവകാരുണ്യ സംഘടനയായി മാറ്റിയിരുന്നു.
‘തമിഴക എഴുച്ചി കഴകം’ എന്ന പേരിൽ രാഷ്ട്രീയകക്ഷിയായി രജിസ്റ്റർചെയ്തിട്ടുമുണ്ട്.
‘വിജയ് മക്കൾ ഇയക്കം’ വഴി വിജയ് നടത്തിവന്ന പ്രവർത്തനങ്ങൾക്കു സമാനമാണു ജീവകാരുണ്യസംഘടന വഴി ധനുഷ് നടത്തുന്ന പ്രവർത്തനങ്ങൾ. ഡൽഹിയിലെ ഉന്നത നേതൃത്വമാണു ധനുഷിനെ രംഗത്തിറക്കിയതെന്ന് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുന ആരോപിച്ചു.
മുഖ്യമന്ത്രി വിജയ്ക്ക് വെല്ലുവിളിയാകാൻ ധനുഷിന് ഒരിക്കലും കഴിയില്ലെന്ന് ടിവികെ നേതാവ് എൻ. മേരി വിൽസൺ പറഞ്ഞു.
Tags : LotusSymbol BJP Gift Fans Politics WomensFans Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash TamilPolitics