Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fans

ധ​നു​ഷും രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക്‍? ആരാധകർക്ക് നൽകിയ ഉ​​​​പ​​​​ഹാ​​​​ര​​​​ത്തി​​​​ൽ താ​​​​മ​​​​ര ചി​​​​ഹ്നം

ചെ​​​​ന്നൈ: വ​​​​നി​​​​താ ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ കൂ​​​​ട്ടാ​​​​യ്മ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​മി​​​​ഴ്ന​​​​ട​​​​ൻ ധ​​​​നു​​​​ഷി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വേ​​​​ശ​​​​നം വീ​​​​ണ്ടും ച​​​​ർ​​​​ച്ച​​​​യി​​​​ലേ​​​​ക്ക്. ആ​​​​രാ​​​​ധ​​​​ക സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ പേ​​​​രു​​​​മാ​​​​റ്റ​​​​വും പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന​​​​യു​​​​മാ​​​​ണു പു​​​​തി​​​​യ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബി​​​​ജെ​​​​പി​​​​യു​​​​ടെ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഡി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണു ധ​​​​നു​​​​ഷി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ പ്ര​​​​വേ​​​​ശ​​​​ന നീ​​ക്ക​​​​മെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

ചെ​​​​ന്നൈ​​​​യി​​​​ലെ തൊ​​​​രൈ​​​​പ്പാ​​​​ക്ക​​​​ത്തെ സ്വ​​​​കാ​​​​ര്യ കോ​​​​ള​​​​ജി​​​​ൽ ധ​​​​നു​​​​ഷ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വ​​​​നി​​​​താ ആ​​​​രാ​​​​ധ​​​​ക​​​​കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വ​​​​നി​​​​താ സ​​​​ന്ന​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു ധ​​​​നു​​​​ഷ് ന​​​​ൽ​​​​കി​​​​യ ഉ​​​​പ​​​​ഹാ​​​​ര​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ താ​​​​മ​​​​ര ചി​​​​ഹ്നം ആ​​​​ലേ​​​​ഖ​​​​നം​​​​ചെ​​​​യ്ത​​​​തും വി​​​​വാ​​​​ദ​​​​ത്തി​​​​നു ആ​​​​ക്കം കൂ​​​​ട്ടി. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കൊ​​​​പ്പം ഫോ​​​​ട്ടോ​​​​യെ​​​​ടു​​​​ത്താ​​​​ണ് അ​​​​ദ്ദേ​​​​ഹം മ​​​​ട​​​​ങ്ങി​​​​യ​​​​ത്. രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പ്ര​​​​വേ​​​​ശ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ധ​​​​നു​​​​ഷ് ത​​​​ന്‍റെ ആ​​​​രാ​​​​ധ​​​​ക​​​​സം​​​​ഘ​​​​ട​​​​ന​​​​യെ ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യി മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

‘ത​​​​മി​​​​ഴ​​​​ക എ​​​​ഴു​​​​ച്ചി ക​​​​ഴ​​​​കം’ എ​​​​ന്ന പേ​​​​രി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ക​​​​ക്ഷി​​​​യാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ​​​​ചെ​​​​യ്തി​​​​ട്ടു​​​​മു​​​​ണ്ട്.

‘വി​​​​ജ​​​​യ് മ​​​​ക്ക​​​​ൾ ഇ​​​​യ​​​​ക്കം’ വ​​​​ഴി വി​​​​ജ​​​​യ് ന​​​​ട​​​​ത്തി​​​​വ​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​ണു ജീ​​​​വ​​​​കാ​​​​രു​​​​ണ്യ​​​​സം​​​​ഘ​​​​ട​​​​ന വ​​​​ഴി ധ​​​​നു​​​​ഷ് ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വ​​​​മാ​​​​ണു ധ​​​​നു​​​​ഷി​​​​നെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ടി​​​​വി​​​​കെ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​ധ​​വ് അ​​​​ർ​​​​ജു​​​​ന ആ​​​​രോ​​​​പി​​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ്ക്ക് വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കാ​​​​ൻ ധ​​​​നു​​​​ഷി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ടി​​​​വി​​​​കെ നേ​​​​താ​​​​വ് എ​​​​ൻ. മേ​​​​രി വി​​​​ൽ​​​​സ​​​​ൺ പ​​​​റ​​​​ഞ്ഞു.

Sports

സാംബ താളം നിലച്ചു: കണ്ണീരിൽ നനഞ്ഞ് മഞ്ഞക്കുപ്പായങ്ങൾ; കാനറികൾ മടങ്ങുന്നു

ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു.

പ്രീ​ക്വാ​ർ​ട്ട​റി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മ​ത്സ​ര​ത്തി​ന്‍റെ 79, 90 മി​നി​ട്ടു​ക​ളി​ൽ സൂ​പ്പ​ർ​താ​രം എ​ർ​ലി​ൻ‌ ഹാ​ള​ണ്ട് ആ​ണ് നോ​ർ​വേ​യ്ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സൂ​പ്പ​ർ​താ​രം നെ​യ്മ​ർ ആ​ണ് ബ്ര​സീ​ലി​നാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

ബ്രസീലിന്‍റെ പരാജയം വെറുമൊരു ടീമിന്‍റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്.

കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ, ഓരോ ആരാധകന്‍റെയും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടുന്നു. എങ്കിലും, അവർ പറയുന്നു, ഈ തോൽവിയിലും ഞങ്ങൾ നിങ്ങളെ കൈവിടില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്. ഇനിയും ഞങ്ങൾക്ക് വേണം, സാംബ നൃത്തത്തിന്‍റെ താളത്തിൽ കളിക്കളത്തിൽ വിരിയുന്ന ആ മാന്ത്രികച്ചുവടുകൾ.

ഈ കണ്ണീർ താത്കാലികം മാത്രമാണ്. തോൽവികളിൽ തളരാത്ത, വീഴ്ചകളിൽ നിന്ന് കൂടുതൽ കരുത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു ചരിത്രമുണ്ട് ബ്രസീലിന്. രാജാക്കന്മാർക്ക് കിരീടം താത്കാലികമായി നഷ്ടപ്പെടാം, പക്ഷേ അവരുടെ സിംഹാസനം എന്നും സുരക്ഷിതമായിരിക്കും. വീണ്ടും ആ മഞ്ഞക്കടൽ ഇരമ്പിയാർക്കുക തന്നെ ചെയ്യും!

2002നു ശേഷം ബ്രസീലിനെ വീഴ്ത്തി യൂറോപ്യൻ ടീമുകൾ

2002-ൽ തങ്ങളുടെ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം, ബ്രസീലിന് പിന്നീട് നടന്ന ഒരു ലോകകപ്പിലും ഫൈനലിൽ പോലും എത്താൻ സാധിച്ചിട്ടില്ല. അതിനുശേഷം നടന്ന എല്ലാ ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്.

2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ വരെയെത്തിയ ബ്രസീലിനെ സിനദീൻ സിദാന്‍റെ ഫ്രാൻസ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വീഴ്ത്തിയത്.

പിന്നാലെ, 2010ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് നെതർലൻഡ്സിനോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി.

2014 ലോകകപ്പിലെ തോൽവി ആർക്കും മറക്കാനാവില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ നടന്ന സെമി ഫൈനലിൽ ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ജർമനിയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തേക്ക്. ലൂസേഴ്സ് ഫൈനലിൽ നെതർലൻഡ്സിനോടും തോറ്റ് ബ്രസീൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മികച്ച ഫോമിലായിരുന്ന ബ്രസീലിനെ ബെൽജിയത്തിന്‍റെ "സുവർണ തലമുറ' കടുത്ത പോരാട്ടത്തിനൊടുവിൽ 2-1ന് വീഴ്ത്തി.

2022 ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ അടിയറവ് പറയേണ്ടി വന്നു. ഒടുവിൽ ഇന്ന് എർലിംഗ് ഹാളണ്ടിന്‍റെ ഇരട്ട ഗോൾ ബ്രസീലിനു പുറത്തേക്കുള്ള വഴി തുറന്നു.

Sports

നെ​​യ്മ​​റി​​നു കൂ​​വ​​ല്‍

ബ്ര​​സീ​​ലി​​യ: ബ്ര​​സീ​​ല്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ നെ​​യ്മ​​റി​​നെ കൂ​​വി​​ക്ക​​ളി​​യാ​​ക്കി സ്വ​​ന്തം ക്ല​​ബ്ബാ​​യ സാ​​ന്‍റോ​​സ് എ​​ഫ്‌​​സി​​യു​​ടെ ആ​​രാ​​ധ​​ക​​ര്‍.

ബ്ര​​സീ​​ല്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ സാ​​ന്‍റോ​​സ് 2-3നു ​​ഫ്‌​​ളു​​മി​​നെ​​ന്‍​സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​താ​​ണ് ആ​​രാ​​ധ​​ക​​രെ പ്ര​​കോ​​പി​​പ്പി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും ക​​ളി​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന നെ​​യ്മ​​റി​​നു ഗോ​​ള്‍ നേ​​ടാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

അ​​തേ​​സ​​മ​​യം, ര​​ണ്ട് ചെ​​വി​​ക്കു​​ള്ളി​​ലേ​​ക്കും ചൂ​​ണ്ടു​​വി​​ര​​ല്‍ തി​​രി​​കി​​യാ​​ണ് നെ​​യ്മ​​ര്‍ ആ​​രാ​​ധ​​ക​​രു​​ടെ കൂ​​വ​​ലി​​നോ​​ട് പ്ര​​തി​​ക​​രി​​ച്ച​​ത്.

Movies

അ​ടി​സ്ഥാ​ന പൗ​ര സ്വ​ഭാ​വം അ​റി​യാ​ത്ത ജ​ന​ക്കൂ​ട്ടം; ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തി​നെ​തി​രെ ചി​ൻ​മ​യ ശ്രീ​പ​ദ

ജ​ന​ക്കൂ​ട്ട​ത്തി​നും ആ​രാ​ധ​ക​ർ​ക്കും ഇ​ട​യി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ന്ന താ​ര​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ഹൈ​ദ​ര​ബാ​ദി​ൽ നി​ധി അ​ഗ​ർ​വാ​ൾ നേ​രി​ട്ട ആ​രാ​ധ​ക​അ​തി​ക്ര​മ​ത്തി​ന് പി​ന്നാ​ലെ സ​മാ​ന​രീ​തി​യി​ൽ ന​ടി സ​മാ​ന്ത​യ്ക്കും ദു​ര​നു​ഭ​വം നേ​രി​ട്ടു. പി​ന്നാ​ലെ​യാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഗാ​യി​ക ചി​ൻ​മ​യ ശ്രീ​പ​ദ രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ശം ആ​സൂ​ത്ര​ണ​വും അ​ടി​സ്ഥാ​ന പൗ​ര മ​ര്യാ​ദ​യി​ല്ലാ​യ്മ​യു​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഗാ​യി​ക വി​മ​ർ​ശി​ച്ചു.

''സാ​മ​ന്ത​യു​ടെ ടീം ​അം​ഗം ആ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ, മു​ഴു​വ​ൻ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് അ​വ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റി​രി​ക്കാം. അ​ടി​സ്ഥാ​ന പൗ​ര സ്വ​ഭാ​വം അ​റി​യാ​ത്ത ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഒ​രു ന​ടി​യു​ടെ ജോ​ലി​യ​ല്ല," ചി​ന്മ​യി കു​റി​ച്ചു.

ഒ​രു വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കും​വ​ഴി​യാ​ണ് സാ​മ​ന്ത​യ്ക്ക് ആ​രാ​ധ​ക​രി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ‘ദ ​രാ​ജാ​സാ​ബി​ന്‍റെ’ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​ണ് ‌നാ​യി​ക നി​ധി അ​ഗ​ർ​വാ​ളി​ന് നേ​രെ ആ​രാ​ധ​ക​രു​ടെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ പോ​ലും ത​ള്ളി​മാ​റ്റി​യാ​ണ് ആ​ൾ​ക്കൂ​ട്ടം ന​ടി​ക്ക് നേ​രെ എ​ത്തി​യ​ത്. ന​ടി​യെ തൊ​ടാ​നും വ​സ്ത്രം പി​ടി​ച്ച് വ​ലി​ക്കാ​നു​മെ​ല്ലാം ശ്ര​മ​ങ്ങ​ൾ ന​ട​ന്നു.

National

സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും മ​ട​ങ്ങി മെ​സി; നി​രാ​ശ​രാ​യി ആ​രാ​ധ​ക​ർ, ക​സേ​ര​യും കു​പ്പി​യും വ​ലി​ച്ചെ​റി​ഞ്ഞു

കോ​ൽ​ക്ക​ത്ത: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി എ​ത്തി​യ​തി​ന് പി​ന്നാ​ലെ കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ർ​ഷം. മെ​സി സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും പെ​ട്ട​ന്ന് മ​ട​ങ്ങി​യ​താ​ണ് ആ​രാ​ധ​ക​രെ കു​പി​ത​രാ​ക്കി​യ​ത്. രോ​ഷാ​കു​ല​രാ​യ ആ​രാ​ധ​ക​ർ ക​സേ​ര​ക​ൾ മു​ത​ൽ കു​പ്പി​ക​ൾ വ​രെ സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു.

സ്റ്റേ​ഡി​യ​ത്തി​ലെ​ത്തു​ന്ന മെ​സി ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തേ സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ മെ​സി ഏ​താ​നും നി​മി​ഷ​ങ്ങ​ൾ മാ​ത്രം ചെ​ല​വ​ഴി​ച്ച് മ​ട​ങ്ങി​പ്പോ​യ​ത് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചു.

മെ​സി​ക്ക് പു​റ​മേ ബോ​ളി​വു​ഡ് താ​ര​വും കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് (കെ​കെ​ആ​ർ) ഉ​ട​മ​യു​മാ​യ ഷാ​റു​ഖ് ഖാ​നും ഗ്രൗ​ണ്ടി​ലെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വ​ന്നി​ല്ല. ഇ​തോ​ടെ പ്ര​കോ​പി​ത​രാ​യാ​ണ് ആ​രാ​ധ​ക​ർ ഗ്രൗ​ണ്ടി​ലേ​ക്ക് കു​പ്പി​ക​ളും ക​സേ​ര​ക​ളും മ​റ്റും വ​ലി​ച്ചെ​റി​ഞ്ഞ​തും ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ച്ച​തും.

5,000 മു​ത​ൽ 25,000 രൂ​പ വ​രെ മു​ട​ക്കി​യാ​ണ് ആ​രാ​ധ​ക​ർ ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ത്ര​യേ​റ പ​ണം ചി​ല​വാ​ക്കി​യി​ട്ടും ത​ങ്ങ​ളു​ടെ ഇ​ഷ്ട​താ​ര​ത്തെ ശ​രി​ക്ക് കാ​ണാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ ആ​രാ​ധ​ക​ർ പ്ര​കോ​പി​ത​രാ​കു​ക​യാ​യി​രു​ന്നു.

മ​ന്ത്രി​മാ​ർ​ക്കും അ​വ​രു​ടെ മ​ക്ക​ൾ​ക്കും മാ​ത്ര​മാ​ണ് മെ​സി​യെ കാ​ണാ​ൻ പ​റ്റി​യ​തെ​ന്നും ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ കോ​ൽ​ക്ക​ത്തി​യി​ലേ​ക്ക് ഒ​ഴു​കി​യ ആ​രാ​ധ​ക​രെ​ല്ലാം നി​രാ​ശ​രാ​ണെ​ന്നും ഒ​രാ​ൾ പ​റ​ഞ്ഞു. പ​ണ​വും പോ​യി സ​മ​യ​വും പോ​യി, നി​രാ​ശ​യാ​ണ് ഫ​ല​മെ​ന്നാ​ണ് മ​റ്റൊ​രാ​ൾ പ്ര​തി​ക​രി​ച്ചു.

മൂ​ന്ന് ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മെ​സി എ​ത്തി​യ​ത്. കോ​ൽ​ക്ക​ത്ത, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​സി വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്‍റ​ർ മ​യാ​മി​യി​ലെ മെ​സി​യു​ടെ സ​ഹ​താ​ര​ങ്ങ​ളാ​യ സു​വാ​ര​സും റോ​ഡ്രി​ഗോ ഡി ​പോ​ളും മെ​സി​ക്കൊ​പ്പ​മു​ണ്ട്

 

 

Kerala

ദിലീപിന് ആശ്വാസം; കോടതിവളപ്പിൽ ആഹ്ലാദവും ആരവവുമായി ആരാധകർ

കൊച്ചി: നടി ആക്രമണ കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധി വന്നതോടെ ആരാധകർക്ക് ആഹ്ലാദം. വിധിയറിഞ്ഞയുടൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുറ്റത്തും പുറത്തുമായി കാത്തിരുന്ന ആരാധകർ ആർപ്പുവിളികളുയർത്തി.

ഒരുകൂട്ടം ദിലീപ് ആരാധകർ ലഡു വിതരണം ചെയ്തു. ദിലീപിന്‍റെ ആലുവയിലെ വീടിന്‍റെ പരിസരത്തും ആരാധകരും സിനിമാ പ്രവർത്തകരും ആഹ്ലാദം പങ്കിട്ടു.

ദിലീപ് കുറ്റക്കാരനല്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാകുമെന്നും ഉറപ്പിച്ച് കോടതി പരിസരത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. വിധി പ്രസ്താവനത്തിനു ശേഷം ദിലീപ് കോടതിയുടെ പടികളിറങ്ങി വരുന്പോൾ ആരാധകർ ആർപ്പുവിളികളുമായി തടിച്ചുകൂടി.

സെൽഫിയെടുക്കാനെത്തിയവരെയും അദ്ദേഹം നിരാശപ്പെടുത്തി‍യില്ല. ആരാധകർക്കു നേരെ കൈവീശിക്കാണിച്ച് ദിലീപും സന്തോഷം അറിയിച്ചു.

സഹോദരൻ അനൂപും അഭിഭാഷകനുമൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്.

 

Latest News

Corehub Up