x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി​സ്ഥാ​ന പൗ​ര സ്വ​ഭാ​വം അ​റി​യാ​ത്ത ജ​ന​ക്കൂ​ട്ടം; ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തി​നെ​തി​രെ ചി​ൻ​മ​യ ശ്രീ​പ​ദ


Published: December 24, 2025 09:24 AM IST | Updated: December 24, 2025 09:27 AM IST

ജ​ന​ക്കൂ​ട്ട​ത്തി​നും ആ​രാ​ധ​ക​ർ​ക്കും ഇ​ട​യി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ന്ന താ​ര​ങ്ങ​ളു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ഹൈ​ദ​ര​ബാ​ദി​ൽ നി​ധി അ​ഗ​ർ​വാ​ൾ നേ​രി​ട്ട ആ​രാ​ധ​ക​അ​തി​ക്ര​മ​ത്തി​ന് പി​ന്നാ​ലെ സ​മാ​ന​രീ​തി​യി​ൽ ന​ടി സ​മാ​ന്ത​യ്ക്കും ദു​ര​നു​ഭ​വം നേ​രി​ട്ടു. പി​ന്നാ​ലെ​യാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഗാ​യി​ക ചി​ൻ​മ​യ ശ്രീ​പ​ദ രം​ഗ​ത്തെ​ത്തി​യ​ത്.

മോ​ശം ആ​സൂ​ത്ര​ണ​വും അ​ടി​സ്ഥാ​ന പൗ​ര മ​ര്യാ​ദ​യി​ല്ലാ​യ്മ​യു​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് ഗാ​യി​ക വി​മ​ർ​ശി​ച്ചു.

''സാ​മ​ന്ത​യു​ടെ ടീം ​അം​ഗം ആ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ, മു​ഴു​വ​ൻ ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് അ​വ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റി​രി​ക്കാം. അ​ടി​സ്ഥാ​ന പൗ​ര സ്വ​ഭാ​വം അ​റി​യാ​ത്ത ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഒ​രു ന​ടി​യു​ടെ ജോ​ലി​യ​ല്ല," ചി​ന്മ​യി കു​റി​ച്ചു.

ഒ​രു വ​സ്ത്ര വ്യാ​പാ​ര​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രി​ച്ചു​പോ​കും​വ​ഴി​യാ​ണ് സാ​മ​ന്ത​യ്ക്ക് ആ​രാ​ധ​ക​രി​ൽ​നി​ന്ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ‘ദ ​രാ​ജാ​സാ​ബി​ന്‍റെ’ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​ണ് ‌നാ​യി​ക നി​ധി അ​ഗ​ർ​വാ​ളി​ന് നേ​രെ ആ​രാ​ധ​ക​രു​ടെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ പോ​ലും ത​ള്ളി​മാ​റ്റി​യാ​ണ് ആ​ൾ​ക്കൂ​ട്ടം ന​ടി​ക്ക് നേ​രെ എ​ത്തി​യ​ത്. ന​ടി​യെ തൊ​ടാ​നും വ​സ്ത്രം പി​ടി​ച്ച് വ​ലി​ക്കാ​നു​മെ​ല്ലാം ശ്ര​മ​ങ്ങ​ൾ ന​ട​ന്നു.

Tags : Chinmaya Sripada worshippers fans

Recent News

Corehub Up