x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പെ​യി​നി​ൽ ഫൗ​ണ്ട​ൻ ത​ക​ർ​ന്ന് 13 വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 10:16 AM IST | Updated: July 21, 2026 10:16 AM IST

ലോ​ക​ക​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ഫൗ​ണ്ട​നി​ൽ ക​യ​റി നിൽക്കുന്ന ആ​രാ​ധ​കർ

മാ​ഡ്രി​ഡ്: ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് ജ​യം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ സ്പെ​യി​നി​ൽ ഫൗ​ണ്ട​ൻ ത​ക​ർ​ന്ന് 13 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. സി​യു​ഡാ​ഡ് റോ​ഡ്രി​ഗോ​യി​ലാ​ണ് സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഫൗ​ണ്ട​ൻ ത​ക​ർ​ന്ന് നി​ര​വ​ധി പേ​രു​ടെ മേ​ൽ വീ​ണു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ലോ​ക​ക​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ധാ​രാ​ളം ആ​രാ​ധ​ക​രാ​ണ് ഫൗ​ണ്ട​നി​ൽ ക​യ​റി നി​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ഫൗ​ണ്ട​ൻ ത​ക​ർ​ന്നു വീ​ണ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Die FountainCollapse

Recent News

Corehub Up