ലാസ: ടിബറ്റിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാത്രി 8.30നാണുണ്ടായത്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഭൂചലനത്തിൽ മുന്നൂറിലധികം വീടുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. നാശനഷ്ടങ്ങൾ സംബന്ധിച്ച വിലയിരുത്തലുകൾ തുടരുകയാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായും ടിബറ്റൻ തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റർ വടക്കുകിഴക്കായും പർവതമേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.
Tags : Earthquake , Tibet dead injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews