കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല 23ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ കാലിക്കറ്റ് സർവകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നുള്ള അറിയിപ്പ്.
കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസങ്ങളാലാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റിവച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.
Tags : University exams, postponed Mahatma Gandhi Calicut Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash