x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള യു​വ​ജ​ന ദി​നാ​ഘോ​ഷം: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: October 23, 2026 03:07 AM IST | Updated: October 23, 2026 03:07 AM IST

ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ (ഫയൽ ചിത്രം)

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ സി​​​​യൂ​​​​ൾ അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന 17-ാമ​​​​ത് ആ​​​​ഗോ​​​​ള ക​​​​ത്തോ​​​​ലി​​​​ക്ക യു​​​​വ​​​​ജ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ച്ചു. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ ഈ ​​​​പ്രാ​​​​ർ​​​​ഥ​​​​നാ​​​​യാ​​​​ത്ര​​​​യി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച് ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ വീ​​​​ഡി​​​​യോ​​​സ​​​​ന്ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

വി​​​​വി​​​​ധ സം​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും ഭാ​​​​ഷ​​​​ക​​​​ളും സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള യു​​​വ​​​തീ-​​​യു​​​​വാ​​​​ക്ക​​​​ൾ സി​​​​യൂ​​​​ളി​​​​ൽ ഒ​​​​ന്നി​​​​ച്ചു​​​​ചേ​​​​രു​​​​മ്പോ​​​​ൾ, ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യി​​​​ൽ ഒ​​​​ന്നാ​​​​കു​​​​ന്ന വ​​​​ലി​​​​യൊ​​​​രു കൂ​​​​ട്ടാ​​​​യ്മ അ​​​​നു​​​​ഭ​​​​വി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

വി​​​​ശു​​​​ദ്ധ ജോ​​​​ൺ പോ​​​​ൾ ര​​​​ണ്ടാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ തി​​​​രു​​​​നാ​​​​ൾ ദി​​​​ന​​​​ത്തി​​​​ൽ പു​​​​റ​​​​ത്തു​​​​വി​​​​ട്ട സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ, അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ഖ്യാ​​​​ത​​​​മാ​​​​യ ‘ഭ​​​​യ​​​​പ്പെ​​​​ടേ​​​​ണ്ട, ക്രി​​​​സ്തു​​​​വി​​​​നാ​​​​യി വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ടു​​​​ക’ എ​​​​ന്ന വാ​​​​ച​​​​ക​​​​വും ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ സ്മ​​​​രി​​​​ച്ചു.

വെ​​​​റു​​​​മൊ​​​​രു വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​മോ കേ​​​​വ​​​​ലം ഒ​​​​രു പു​​​​തി​​​​യ ന​​​​ഗ​​​​രം കാ​​​​ണാ​​​​നു​​​​ള്ള ക്ഷ​​​​ണ​​​​മോ അ​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ച് വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും സൗ​​​​ഹൃ​​​​ദ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ​​​​യും തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​മാ​​​​ണെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും സ്വ​​​​പ്ന​​​​ങ്ങ​​​​ളും മാ​​​​ത്ര​​​​മ​​​​ല്ല, ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലെ മു​​​​റി​​​​വു​​​​ക​​​​ളും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും ദൈ​​​​വ​​​​ത്തി​​​​നു മു​​​​ന്പി​​​​ലേ​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ യു​​​​വ​​​തീ-​​​​യു​​​​വാ​​​​ക്ക​​​​ളോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഈ ​​​​വ​​​​ലി​​​​യ കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ അ​​​​വി​​​​സ്മ​​​​ര​​​​ണീ​​​​യ​​​​മാ​​​​യ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും ആ​​​​യു​​​​ഷ്കാ​​​​ലം മു​​​​ഴു​​​​വ​​​​ൻ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ളും പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും സാ​​​​ധി​​​​ക്ക​​​​ട്ടേ​​​​യെ​​​​ന്ന് ആ​​​​ശം​​​​സി​​​​ച്ചാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ സ​​​​ന്ദേ​​​​ശം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

2027 ഓ​​​​ഗ​​​​സ്റ്റ് മൂ​​​​ന്നു​​​​മു​​​​ത​​​​ൽ എ​​​​ട്ടു​​​​വ​​​​രെ​​​​യാ​​​​ണു സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വി​​​​ശു​​​​ദ്ധ യോ​​​​ഹ​​​​ന്നാ​​​​ന്‍റെ സു​​​​വി​​​​ശേ​​​​ഷ​​​​ത്തി​​​​ലെ ‘ധൈ​​​​ര്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​വി​​​​ൻ; ഞാ​​​​ൻ ലോ​​​​ക​​​​ത്തെ ജ​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു’ (യോ​​​​ഹ​​​​ന്നാ​​​​ൻ 16:33) എ​​​​ന്ന​​​​താ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​പ്ത​​​​വാ​​​​ക്യം.

Tags : Celebration Registration Begun GlobalYouthDay Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Pope LeoXIV

Recent News

Corehub Up