District News
ചെമ്മലമറ്റം: എകെസിസി പാലാ രൂപത നേതൃത്വം നൽകുന്ന സീറോമലബാർ സഭാ ദിനാഘോഷം ജൂലൈ മൂന്നിന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടക്കും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിൽനിന്നു നിരവധി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.
മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്യും.
രൂപതാ പ്രസിഡന്റ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിക്കും രൂപതാ ഡയറ്ക്ടർ ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, രൂപതാ മേഖലാ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും. സീറോമലബാർ സഭാ ദിനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് ചെമ്മലമറ്റത്ത് നടക്കുന്നത്.
NRI
ചെന്നൈ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങൾ ആഘോഷിച്ച് ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ സംഘടിപ്പിച്ച അമേരിക്കൻ ദേശീയ ദിന പരിപാടിയിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റും ഡൽഹിയിലെ അമേരിക്കൻ എംബസിയും അമേരിക്കൻ സർക്കാരിനു വേണ്ടി ഇവിടെ ജോലി ചെയ്യുന്ന ഓരോ അമേരിക്കക്കാരനും ഇവിടെയുള്ള ഓരോ വ്യക്തിയോടും ഇന്ത്യയെമ്പാടുമുള്ളവരോടും ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണ്.
നമ്മുടെ എംബസി പ്രവർത്തനസജ്ജമാണ്. നിങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഈ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അംബാസഡർ ഗോർ പറഞ്ഞു.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും ഞായറാഴ്ച വൈകുന്നേരം നാലിന് എൽമോണ്ടിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.
2026-27 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ നിർവഹിക്കും. വിശിഷ്ഠാതിഥി ബിഷപ് ഡോ. ജോൺസി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.
വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തിൽ ഗാനശുശ്രുഷയ്ക്ക് വിവിധ ഇടവകകളിലെ ഗായകസംഘാംങ്ങൾ നേതൃത്വം നൽകുന്നതാണ്.
റവ.ഫാ. ജോൺ തോമസ് (പ്രസിഡന്റ്), റവ. ബിജു പി. സൈമൺ (ക്ലർജി വൈസ് പ്രസിഡന്റ്), ജോസഫ് വി. തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കൺവീനർ), ജോബി ജോർജ് (സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകുന്നു.
National
ജെഹാനാബാദ്: ബിഹാറിൽ വിവാഹാഘോഷത്തിനിടെ നടന്ന വെടിവയ്പിൽ പത്തുവയസുകാരൻ കൊല്ലപ്പെട്ടു. ജെഹാനാബാദിലെ സുജാത്പുരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
നൃത്തപരിപാടിക്കിടെ വരന്റെ സഹോദരൻ തോക്ക് കീഴ്പ്പോട്ട് പിടിച്ച് വെടിയുണ്ട ലോഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വെടിയുണ്ട വേദിക്കു താഴെ നിന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
District News
അങ്കമാലി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി അങ്കമാലി സെന്റ് ആൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റ് 151ന്റെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രഫ. ഷാജി ജോൺ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസറും അസിസ്റ്റന്റ് പ്രഫസറുമായ അരവിന്ദാക്ഷൻ കുഞ്ഞി, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അനുഷ് പി. ദേവ് എന്നിവർ പ്രസംഗിച്ചു.
യോഗ പരിശീലകയായ അസിസ്റ്റന്റ് പ്രഫ. ഇ.ജെ. ജയ്മി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് നയിച്ചു. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ഈ വർഷത്തെ യോഗ ദിന സന്ദേശം അടിസ്ഥാനമാക്കി വിദ്യാർഥികൾക്കും അധ്യാപകർക്കുമായി യോഗാസനങ്ങളുടെ പ്രായോഗിക പരിശീലനവും നടത്തി.
ഫിസാറ്റിൽ
അങ്കമാലി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ നിർദേശപ്രകാരം അങ്കമാലി ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഫിസാറ്റ് ) 12ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആരോഗ്യകരമായ വാർധക്യത്തിന് യോഗ എന്നതായിരുന്നു ഈ വർഷത്തെ യോഗ ദിന സന്ദേശം. ഇതിന്റെ ഭാഗമായി യോഗ ബോധവത്കരണ ക്ലാസും പ്രായോഗിക പരിശീലനവും നടന്നു. ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് എച്ച്ആർ മാനേജർ ബാബു റാവു, കോർപറേറ്റ് ട്രെയിനിംഗ് കൺസൾട്ടന്റ് നവീൻ നായക് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.
റിട്ട. സബ് ഇൻസ്പെക്ടറും യോഗ പരിശീലകനുമായ ഹരികുമാർ പ്രായോഗിക യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ഫിസാറ്റ് യോഗ കോ ഓർഡിനേറ്ററും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം പ്രഫസറുമായ കെ. ദീപ പരിപാടികൾക്ക് നേതൃത്വം നൽകി .
NRI
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും സംസ്കൃതി ഫെറൈന് അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെൻറോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര് യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എൻജിനിയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്.
District News
കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളജിലെ നാഷണൽ സർവീസ് സ്കീം, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻസിസി, സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എം. ബേബി ഉദ്ഘാടനം നിർവഹിച്ചു.
കല്ലൂർക്കാട്: സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറിസ്കൂളിൽ യോഗദിനാചരണം നടത്തി. എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൻ നടത്തിയ ദിനാചരണം പ്രിൻസിപ്പൽ സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീജ പി. ജോൺ അധ്യാപികമാരായ റെനി ജോർജ്, ഡിംപിൾ ടി. ബൈജു എന്നിവർ നേതൃത്വം നൽകി.
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ അന്താരാഷ്ട്ര യോഗ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു അധ്യക്ഷത വഹിച്ചു. ഡോ. ഹിമ ആലിയാസ് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഡോ. ഷീതൽ അൻജോയുടെ നേതൃത്വത്തിൽ യോഗ പരിശീലന സെഷൻ നടന്നു. ചടങ്ങിൽ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, കോളജിലെ മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. മനു വർമ്മ, എൻസിസി സിടിഒ റോൺ ജോയ്, വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
മൂവാറ്റുപുഴ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിര്‍മല കോളജിലെ (ഓട്ടോണമസ്) ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശാന്തിഹ് എന്ന പേരില്‍ യോഗ, ധ്യാന സെഷന് സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 23 പേര് പങ്കെടുത്തു. പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റും ആയുര്‍വേദ ഡോക്ടറുമായ ആര്. രാജീവ്കുമാര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പിറവം: യോഗ ദിനത്തോടനുബന്ധിച്ച് രാമമംഗലം ഹൈസ്കൂളിൽ ആരോഗ്യ ബോധവത്കരണവും യോഗ പരിശീലനവും നടത്തി. സ്കൂൾ മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് പി. ശ്രീറാം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി. കെ. രതീഷ് അധ്യക്ഷത വഹിച്ചു. യോഗ ഇൻസ്ട്രക്ടർ വേണി പ്രേം ക്ലാസുകൾ നയിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു പീറ്റർ, സ്റ്റാഫ് സെക്രട്ടറി ഹരീഷ് ആർ. നമ്പൂതിരിപ്പാട്, അധ്യാപകരായ എം.എൻ. പ്രസീദ, ഷൈജി കെ. ജേക്കബ്, നയന ഏലിയാസ്, എന്നിവർ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായന ദിനാഘോഷവും പി.എൻ. പണിക്കര്‍ അനുസ്മരണവും നടത്തി. വായനദിന സ്പെഷല്‍ അസംബ്ലിയുടെ ഭാഗമായി വിവിധ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളും പരിചയപ്പെടുത്തി. വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും പുസ്തക പ്രകാശനം.
ഞീഴൂര്‍: സെന്റ് ജോസഫ് എല്‍പി സ്കൂളില്‍ വായനദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര് സനല്‍ കെ. തോമസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റ്റീന മാത്യു, ദേവിക പി. അജികുമാർ, പി.എസ്. ചിന്നു, ആശ തോമസ് എന്നിവര്‍ സന്ദേശം നല്കി. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ അക്ഷരമരം, അക്ഷരദീപം എന്നീ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികള്‍ തയാറാക്കിയ അക്ഷരമരവും തെളിച്ച അക്ഷരദീപവും ശ്രദ്ധേയമായി.
കടുത്തുരുത്തി: മുളക്കുളം ജയഭാരത് വായനശാലയുടെയും പെരുവ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്ത നേതൃത്വത്തില്‍ വായനപക്ഷാചരണവും പി.എൻ. പണിക്കര്‍ അനുസ്മരണവും നടത്തി. വൈക്കം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ടി.എ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി അധ്യക്ഷയായി.
പഞ്ചായത്തംഗം കെ.ജി. ശശികല, ജയഭാരത് വായനശാല പ്രസിഡന്റ് ഇ.കെ. സതീശന്, കെ.ഡി. അജിത് കുമാര്‍, പി.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു. ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്‍എസ്എസ് യൂണിറ്റ് മുളക്കുളം വായനശാലയ്ക്ക് നല്കിയ പുസ്തകങ്ങള്‍ ഗ്രന്ഥശാല ഭാരവാഹികള്‍ ഏറ്റുവാങ്ങി.
District News
കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് ലോകയോഗാദിനം വടവള്ളിയിലെ അനുഗ്രഹ ഗാർഡൻസിൽ ആചരിച്ചു. കോയമ്പത്തൂർ ഭാരവാഹികളും അംഗങ്ങളും ചേർന്ന് യോഗ ആചാര്യന്മാരായ അക്ഷയ അന്തർജനം, ഡോ. ഗോകുൽ വർമ എന്നിവരെ ആദരിച്ചു.
വനിതാ വിഭാഗം പ്രസിഡന്റ് ഡോ. ജയന്തി പ്രദീപ് അക്ഷയ അന്തർജനത്തിന് പൊന്നാട അണിയിച്ചും സുമ പത്മകുമാർ ഫലകം നൽകിയും ആദരിച്ചു. ഡബ്ല്യുഎംസി കോയമ്പത്തൂർ പ്രോവിൻസ് ചെയർമാൻ കെ. പ്രദീപ് നമ്പ്യാർ ഡോ.ഗോകുൽ വർമ്മയെ പൊന്നാട അണിയിച്ചും പ്രസിഡന്റ് രാജൻ ആറുമുഖം ഫലകം നൽകിയും ആദരിച്ചു. ഡബ്ലിയുഎംസി ജനറൽ സെക്രട്ടറി വിജയൻ ചെറുവശേരി നന്ദി പറഞ്ഞു.
District News
ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെയും യോഗാ പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക യോഗാ ദിനാചരണവും അനുമോദനവും നടത്തി. വായനശാലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. ചെറുപുഴ യോഗാ പഠനകേന്ദ്രം ഡയറക്ടർ കെ. ദാമോദരൻ യോഗാദിന സന്ദേശം നൽകി. എം. ബാലകൃഷ്ണൻ, ഒ.ജെ. വിൻസെന്റ്, പി. പദ്മനാഭൻ, ജെ. സെബാസ്റ്റൻ, മാത്യു മുകുളേൽ, മധു പ്രാപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.
District News
കിടങ്ങൂര്‍: ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിലെ എന്‍എസ്എസ് യൂണിറ്റ് എക്യുഎസിയുടെയും എസ്എസ്ജിപിയുടെയും സഹകരണത്തോടെ യോഗാ പരിപാടി സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ക്ലാരിസ് സെബാസ്റ്റ്യന്‍, സോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സൂര്യനമസ്കാരം, വിവിധ യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവയുടെ പ്രദര്‍ശനവും പരിശീലനവും നടന്നു. ഉഴവൂർ: ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട് അധ്യക്ഷത വഹിച്ചു. പി. സ്റ്റീഫൻ ക്ലാസ് നയിച്ചു.ലൈബ്രറി സെക്രട്ടറി കെ.സി. ജോണി, പഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ കുന്നുംപുറത്ത്, റോസ്മി വിനോദ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ സണ്ണി വെട്ടുകല്ലേൽ, പ്രീത കരുണാകരൻ, കുഞ്ഞുമോൾ അജി എന്നിവർ പ്രസംഗിച്ചു.
Kerala
പുനലൂർ: മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ആസ്ഥാനത്ത് ലഡു വിതരണംചെയ്ത് താത്കാലിക ഭരണസമിതി അംഗങ്ങളുടെ ആഘോഷം.ശനിയാഴ്ച ഉച്ചയ്ക്കാണ് ലഡു വിതരണംചെയ്ത് അംഗങ്ങൾ ആഹ്ലാദപ്രകടനം നടത്തിയത്.
നായർവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിലാണ് ഗണേഷ്കുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്നും ഇതേ കാരണത്താലാണ് നേരത്തേ യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതെന്നും ഭരണസമിതി ചെയർമാൻ കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള പറഞ്ഞു. തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാലയോട് ഗണേഷ് പരാജയപ്പെട്ടപ്പോഴും യൂണിയൻ ഭരണസമിതി അംഗങ്ങൾ ലഡു വിതരണംചെയ്ത് ആഘോഷിച്ചിരുന്നു. ഗണേഷ്കുമാറിന്റെ പരാജയം താലൂക്കിലെ നായന്മാരുടെ വിജയമാണെന്നായിരുന്നു ഭരണസമിതി അംഗങ്ങളുടെ പ്രതികരണം.
Business
കൊച്ചി: സ്കൂട്ടർ പ്രേമികളുടെ ഇഷ്ടവാഹനമായ വെസ്പയ്ക്ക് 80 വയസ്. 80-ാം വാർഷികാഘോഷം (വെസ്പ റോമ 2026) 25 മുതല്‍ 28 വരെ റോമില്‍ നടക്കും.
ആഘോഷത്തിൽ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെസ്പ ഉടമകള്‍ സ്കൂട്ടറുമായി റോമിലെത്തുമെന്ന് അധികൃതർ പറഞ്ഞു. 60 രാജ്യങ്ങളില്‍നിന്നുള്ളവർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെ വിപണിയിലെത്തിയിട്ടുള്ള എല്ലാ വെസ്പ മോഡലുകളുമായാണ് ക്ലബ് അംഗങ്ങള്‍ റോമിലെത്തുന്നത്. പാട്ടും മത്സരങ്ങളും പ്രദര്‍ശനങ്ങളും നാലു ദിവസത്തെ ആഘോഷത്തില്‍ ഉണ്ടാകും.
എല്ലാ ഭൂഖണ്ഡങ്ങളിലുമായി ഏകദേശം രണ്ടു കോടി സ്കൂട്ടറുകള് ഉണ്ടെന്ന് വെസ്പ അധികൃതർ പറഞ്ഞു.
Sports
ലൊസാഞ്ചലസ്: ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഗോൾ നേടിയതിന് പിന്നാലെ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹൈബി നടത്തിയ ആഘോഷപ്രകടനം വിവാദത്തിൽ. മത്സരത്തിന്റെ 64-ാം മിനിറ്റിൽ ഇറാനായി രണ്ടാം ഗോൾ നേടിയ ശേഷമായിരുന്നു താരത്തിന്റെ അച്ചടക്കമില്ലാത്ത പെരുമാറ്റം.
ഗോൾ നേട്ടം ആഘോഷിക്കുന്നതിനിടെ കൈകൾ കൊണ്ട് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിൽ താരം ആംഗ്യം കാണിക്കുകയായിരുന്നു. കായികരംഗത്തെ ധാർമ്മികതയ്ക്ക് നിരക്കാത്ത രീതിയിലുള്ള മൊഹെബിയുടെ ഈ ഗൺഫയർ പ്രകടനം വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
എന്നാൽ വിവാദ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മൊഹെബിയെ ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ഫിഫ വിലക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
District News
ചങ്ങനാശേരി: മോര്‍ക്കുളങ്ങര എകെഎം പബ്ലിക് സ്കൂളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എമിലി തെക്കേതെരുവില്‍ എസ്എബിഎസ് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ചാള്‍സ് പാലാത്ര, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ടിന്‍സി വാഴക്കാട് എസ്എബിഎസ്, പിടിഎ പ്രസിഡന്റ് സാജന് ജോയി, അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ ജൂലി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ സോളി മാത്യൂ, സ്റ്റാഫ് സെക്രട്ടറി മഞ്ജു ജോസഫ്, പ്രീതി എസ് മേനോന്, അഗസ്റ്റിന് ജോബി, ജൂവല്‍ ദനേശ് എന്നിവര്‍ പ്രസംഗിച്ചു.
NRI
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി എസ്പി) 27-ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ ഓവർസീസ് എൻസിപി ജനറൽ സെക്രട്ടറി അരുൾ രാജ് സ്വാഗതം പറഞ്ഞു. ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.
Sports
സാന്‍ അന്റോണിയൊ: എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) 2026 കിരീടം ന്യൂയോര്‍ക്ക് നിക്സിന്. 50 വര്‍ഷത്തിനിടെ ടീമിന്റെ ആദ്യ കിരീടമാണ്. കിരീടനേട്ടം ആഘോഷത്തിനും വ്യാപക അക്രമത്തിനും കാരണമായി. ഫിഫ ലോകകപ്പ് ഫുട്ബോള്‍ ആവശ്യത്തിന് ഉപയോഗിക്കുന്ന ബസ് അഗ്നിക്കിരയായി.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടക്കും.
ലോക പ്രശസ്ത കാൻസർ വിദഗ്ധനായ ഡോക്ടറും മികച്ച പ്രഭാഷകനുമായ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച "ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും.
ഈ പരിപാടിയിൽ സംരംഭകനും കമ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും. കൂടാതെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്സ് ഡേ ആഘോഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം അറിയിച്ചു.
പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച "ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്റ്' എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കർമം നടത്തുന്നതുമായിരിക്കും.
പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
DCL (Deepika Children’s League)
പായിപ്പാട്: പായിപ്പാട് ഗവൺമെന്റ് യുപി സ്കൂളിൽ ലോക പരിസ്ഥിതി ദിനഘോഷം നടത്തി. പായിപ്പാട് കൃഷി ഓഫീസർ ആൽബി ജോൺ ഹെഡ്മാസ്റ്റർ മനോജ് പി.ജിക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.
പിറ്റിഎ പ്രസിഡന്റ് ധന്യ ബിജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.ഡിസിഎൽ ചങ്ങനാശ്ശേരി മേഖല ഓർഗനൈസർ ജോഷി കൊല്ലാപുരം മുഖ്യസന്ദേശം നൽകി.
സ്റ്റാഫ് സെക്രട്ടറി ശ്രീരാഗ് ആർ.എസ്. പ്രതിജ്ഞ ചൊല്ലി കൊടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീദേവി പി. എസ്., ആർ.വി. കൺവീനർ ജൂലി ജോൺ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ മനോജ് പി.ജി. സ്കൂൾ പരിസരത്ത് വൃക്ഷ തൈകൾ നട്ടു.
District News
ഭരണങ്ങാനം: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വിജയദിനാഘോഷം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര് പി.ഐ. ബെന്നിച്ചന്, കെ.ടി. തോമസ് കിഴക്കേക്കര, ഫാ. ഡോ. ജോണ്‍ കണ്ണന്താനം, കെ.എം. ജോമോന്, പിടിഎ പ്രസിഡന്റ് ജോബി ജോസ്, എംപിടിഎ പ്രസിഡന്റ് ലിന്‍സി ജോസഫ്, ലിന് മേരി അല്‍ഫോന്‍സ സ്റ്റീഫന്‍, പീറ്റര്‍ ജോസഫ് ജോബി എന്നിവര്‍ പ്രസംഗിച്ചു.
റാങ്ക് ജേതാക്കളായ പൂര്‍വ വിദ്യാര്‍ഥികള്‍ ലീനു കെ. ജോസ് (ബിഎ ഇംഗ്ലീഷ് ഒന്നാം റാങ്ക്), ടിയ ബാസ്റ്റ്യന്‍ (ബികോം ഒന്നാം റാങ്ക്), അലന് ടോമി (ബിഎസ്സി മാത്സ് രണ്ടാം റാങ്ക്), അഖില്‍ ടോമി (ബിഎസ്സി മാത്സ് മൂന്നാം റാങ്ക്) എന്നിവരെ അനുമോദിച്ചു.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാരിഷ് ഹാളില്‍ നടക്കും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സ്മിത സാബു കദളിയില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ജീസ് അഗസ്റ്റിന്, മുന്‍ ഹെഡ്മാസ്റ്റര് സാബു തോമസ്, മുന്‍ അധ്യാപിക ജിജിമോള്‍ ജയിംസ്, പഞ്ചായത്തംഗം മിനി ടി. ജോണ്‍, എബി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
പാലാ: സെന്റ് മേരീസ് സ്കൂൾ വിജയദിനാഘോഷം ഇന്നു രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിസ്ബിന്‍ പുത്തന്‍പുര എഫ്സിസി അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം മുഖ്യപ്രഭാഷണം നടത്തും. എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ ആദരിക്കും.
NRI
ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങള്‍ വരുംതലമുറകള്‍ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് മീഡിയാപ്ലസും മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ദോഹയിലെ ഉമ്മുസനീം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പരിസ്ഥിതി റാലിയും ചര്‍ച്ചാ സംഗമവും നടന്നു. കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളും സംഘടനകളും കൈകോര്‍ക്കുമ്പോള്‍ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് നടന്ന ചര്‍ച്ചാ സംഗമത്തില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. എഫ്സിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന് കിഴിശേരി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പ്രശസ്ത പര്‍വതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതല്‍ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
മൈന്‍ഡ് ട്യൂണ്‍ ഇക്കോവേവ്സ് ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട് ആഗോളതലത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.
ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍ പരിസ്ഥിതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.
District News
വെള്ളാരംകുന്ന്: ലോക സമുദ്ര ദിനാചരണത്തിന്റെ ഭാഗമായി വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എൻസിസി കേഡറ്റുകൾ ജലാശയങ്ങൾ മാലിന്യ മുക്തമാക്കി.
സ്കൂളിന്റെ സമീപത്തുള്ള ജലാശയങ്ങിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ജലാശയങ്ങൾ മാലിന്യ മുക്തമാക്കുക, ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോദം സൃഷ്ടിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി എൻസിസി ആരംഭിച്ച പുനീത് സഗർ അഭിയാന്റെ ഭാഗമായായിരുന്നു ശുചീകരണം.
ഹെഡ്മിസ്ട്രസ് ദീപ സിറിയക്, പിടിഎ പ്രസിഡന്റ് ജോർജ് കണിപറന്പിൽ, എഎൻഒ ജോസഫ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ മാർത്ത മറിയം വനിതാ സമാജം (എംഎംവിഎസ്) അംഗങ്ങളുടെ നേതൃത്വത്തിൽ 2026-ലെ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിൽ വച്ച് റവ.ഫാ. പീറ്റർ പോളിന്റെ (സെന്റ് പോൾസ് ബാൽ ഭവൻ, ഇറ്റാർസി) നേതൃത്വത്തിൽ നടത്തി.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സന്ദേശവുമായി ഇടവകയിലെ സീനിയർ മാർത്ത മറിയം വനിതാ സമാജം അംഗങ്ങളായ അന്നമ്മ വർഗീസിനും ശോശാമ്മ കുഞ്ഞുവിനും വൃക്ഷത്തൈകൾ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രമീകരണങ്ങൾക്ക് മാർത്ത മറിയം വനിതാ സമാജം സെക്രട്ടറി ഷീബ സജി നേതൃത്വം നൽകി. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് പകരാൻ ഈ ആഘോഷം സഹായകമായി.
District News
ഇരിട്ടി: ആറളം പഞ്ചായത്ത് പരിസ്ഥിതി ദിനാചരണത്തിൽ "സ്വച്ഛ് ഗാവ് സുരക്ഷിത് ജൽവായൂ' പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മാവില അധ്യക്ഷത വഹിച്ചു.
തുടർന്ന് വിവിധ വിഷയങ്ങളിൽ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക ബോധവത്കരണ ക്ലാസെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. സബിത ചൊല്ലികൊടുത്തു.
വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൈഹാനത്ത് സുബി, ജോർജ് ആലാംപള്ളി, പഞ്ചായത്തംഗം പവിത്രൻ, പഞ്ചായത്ത് സെക്രട്ടറി കെ. ബാലകൃഷ്ണൻ, വി. ഷിനി എന്നിവർ പ്രസംഗിച്ചു.
NRI
ന്യൂയോർക്ക്: ക്വീൻസ്, ബ്രൂക്ക്ലിൻ, ലോംഗ് ഐലൻഡ് പ്രദേശങ്ങളിലെ വിവിധ ഇന്ത്യൻ കമ്യൂണിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെമ്മോറിയൽ ഡേ-2026 സമുചിതമായി ആചരിച്ചു. ക്വീൻസിലെ സന്തൂർ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച സമ്മേളനത്തിന് കോശി ഒ. തോമസ് സ്വാഗതം ആശംസിച്ചു. ഡെൻസിൽ ജോർജ് എംസിയായി യോഗനടപടികൾക്ക് നേതൃത്വം നൽകി.
അമേരിക്കൻ ദേശീയഗാനത്തോടെയും ഇന്ത്യൻ ദേശീയഗാനത്തോടെയും യോഗം ആരംഭിച്ചു. തുടർന്ന് പാസ്റ്റർ വിൻസെന്റ് ജോർജ് മെമ്മോറിയൽ ഡേയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രാർഥന നടത്തി.
വിവിധ സംഘടനകളെയും സമൂഹത്തെയും പ്രതിനിധീകരിച്ച് ജോർജ് എബ്രഹാം, ഉഷാ ജോർജ്, വർഗീസ് പോത്താനിക്കാട്, താര ഷാജൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാജ്യത്തിനുവേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരെ ആദരിക്കുന്ന ദിനമാണ് മെമ്മോറിയൽ ഡേയെന്ന് പ്രസംഗകർ ഓർമപ്പെടുത്തി. അവരുടെ ത്യാഗവും ധൈര്യവും കൊണ്ടാണ് ഇന്ന് നാം സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതെന്ന് അവർ പറഞ്ഞു.
വീരമൃത്യു വരിച്ച സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും നന്ദിയും ബഹുമാനവും അർപ്പിക്കണമെന്ന് പ്രസംഗകർ സദസ്യരെ ഓർമിപ്പിച്ചു.
District News
ചെറുപുഴ: കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതാതല പരിസ്ഥിതി ദിനാചരണം ചെറുപുഴ ഫൊറോനയിലെ മുളപ്രയിൽ നടന്നു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്തും യൂണിറ്റ് ഡയറക്ടർ ഫാ.കുര്യാക്കോസ് അറക്കലും ചേർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപത സെക്രട്ടറി ജയിംസ് ഇമ്മാനുവൽ, മോഹനൻ പുള്ളിക്കാട്ടിൽ, സെബാസ്റ്റ്യൻ പുളിന്താനം, പാപ്പച്ചൻ തുരുത്തേൽ, ജോസുകുട്ടി ഇല്ലത്തുപറമ്പിൽ, ജോജി ചെമ്പരത്തിക്കൽ, ജോബിൻ പള്ളിക്കുന്നേൽ, ബിജു പുള്ളിക്കാട്ടിൽ, വത്സമ്മ തുരുത്തേൽ തുടങ്ങിയവർ നേതൃത്വം നൽകി.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (കെഎഡി) സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ രീതിയിൽ പിതൃദിനാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഈ മാസം 14ന് ഉച്ചകഴിഞ്ഞ് 3.30ന് KAD/IC&EC ബാങ്ക്വറ്റ് ഹാളിലാണ് (3821 Broadway Blvd, Garland, TX 75043) പരിപാടി നടക്കുക.
ഡോ. എം.വി. പിള്ള (അഡ്വൈസറി ബോർഡ് ചെയർമാൻ), സി. സി. തിയോഫിൻ ചാമക്കാല (സംരംഭകനും കമ്യൂണിറ്റി നേതാവും) എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷകരായി പങ്കെടുക്കും.
നമ്മെ എപ്പോഴും നയിക്കുകയും കൈപിടിച്ചു നടത്തുകയും ചെയ്ത പിതാക്കന്മാരെ ആദരിക്കുന്നതിനും ഒത്തുചേരലിന്റെ മനോഹരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്നതിനുമായി നടത്തുന്ന ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
Kerala
പാറത്തോട് (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം ദേശീയ അസംബ്ലിയും പരിസ്ഥിതി ദിനാഘോഷ സമാപനവും ഇന്നും നാളെയുമായി നടക്കും. ഇന്‍ഫാം ദേശീയ അസംബ്ലി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴുവരെ പാറത്തോട് മലനാട് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും അരുണാചല്‍പ്രദേശ്, ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലുങ്കാന, ഗോവ, കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും കേരളത്തിലെ കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂര്‍, താമരശേരി, തലശേരി, കണ്ണൂര്‍ കാര്ഷികജില്ലകളില്നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഓരോ സംസ്ഥാനത്തുനിന്നുമുള്ള കര്‍മപദ്ധതികള്‍ അതത് സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ അവതരിപ്പിക്കും. ഇന്‍ഫാമിന്റെ ജൂബിലി വര്‍ഷത്തില്‍ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി യോഗത്തില്‍ ദേശീയ ചെയര്മാന് വിശദീകരിക്കും.
സമ്മേളനത്തിനു മുന്നോടിയായി ഇന്‍ഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 25,000 ഇന്‍ഫാം കര്‍ഷക കുടുംബങ്ങള്‍ക്കു "ഫലഗ്രാമം' പദ്ധതിയിലൂടെ ഇമാം പസന്ത്, ബംഗനാപ്പള്ളി എന്നീ ഇനങ്ങളില്‍പ്പെട്ട അത്യുത്പാദനശേഷിയുള്ള മികച്ചയിനം മാവിന്‍തൈകള്‍ നല്‍കുന്നതിന്റെ ഫ്ലാഗ്ഓഫ് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും.
ഒരു മാസം നീണ്ടു നിന്ന ഇന്‍ഫാം പരിസ്ഥിതിദിനാഘോഷങ്ങളുടെ സമാപനം നാളെ രാവിലെ 10ന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ലാ രക്ഷാധികാരി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ഇന്‍ഫാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമ പദ്ധതികളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിക്കും. ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്‍ഫാം കേരള സംസ്ഥാന ഡയറക്ടർ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഇന്‍ഫാം സ്റ്റേറ്റ് ഡയറക്ടര്‍ ജോസ് ഇടപ്പാട്ട്, ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, ഇന്‍ഫാം കേരള സ്റ്റേറ്റ് സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ഇന്‍ഫാം നാഷണല്‍ സെക്രട്ടറി മാത്യു മാമ്പറമ്പില്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്ലഞ്ഞിയില് എന്നിവര്‍ പ്രസംഗിക്കും.
യോഗത്തില്‍ അടുക്കളത്തോട്ട നിര്‍മാണത്തിനായി ഇന്‍ഫാം ആവിഷ്കരിച്ച വിത്തു കൊട്ട വിതരണം നടക്കും. ഈ പദ്ധതിയിലൂടെ ബീന്‍സ്, പയര്‍, ബീറ്റ്റൂട്ട്, വെണ്ട, പാവല്‍, കാരറ്റ്, മുരിങ്ങ, ചീര, തക്കാളി, കാബേജ്, കോളിഫ്ലവര്‍, വഴുതന, മുളക് എന്നിവയുടെ ഉത്പാദനക്ഷമതയുള്ള നാലു കോടിയില്‍പരം വിത്തുകള്‍ ഇന്‍ഫാം അംഗങ്ങളായ 25,000 കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
NRI
മിസൂറി സിറ്റി (ടെക്സസ്): കടൽ കടന്നെത്തിയ കാരുണ്യത്തിന് കാൽ നൂറ്റാണ്ടിന്റെ സഫല യാത്ര. മിഷണറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സന്യാസിനീ സമൂഹം അമേരിക്കയിലെ സാന്നിധ്യത്തിന്റെയും ശുശ്രൂഷയുടെയും രജതജൂബിലി, ടെക്സസിലെ മിസൂറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ചർച്ച് ഓഫ് ഹൂസ്റ്റണിൽ ആഘോഷിച്ചപ്പോൾ അത് സേവനത്തിന്റെ പാതയിൽ അവർ നടന്നു തീർത്ത യാത്രയുടെ കൂടി ഓർമ പങ്കുവയ്ക്കലായി.
കൃതജ്ഞതാ ബലിയോടെയും പൊതുസമ്മേളനത്തോടെയും ഭക്തിപൂർവം നടന്ന ആഘോഷങ്ങൾ മലയാളികൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ കൂടി സാന്നിധ്യത്താൽ ശ്രദ്ധേയമായി. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. മുൻ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, നിരവധി വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
അമേരിക്കയിലെ സീറോമലബാർ സഭയുടെ വളർച്ചയിൽ എംഎസ്എംഐ സിസ്റ്റേഴ്സ് വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ച് മാർ ജോയ് ആലപ്പാട്ട് തന്റെ വചനസന്ദേശത്തിൽ അനുസ്മരിച്ചു.
രൂപതയുടെ പ്രാരംഭകാലം മുതൽക്കേ അതിന്റെ ചരിത്രത്തോടും വികാസത്തോടും ചേർന്നുനിൽക്കുന്നതാണ് ഈ സന്യാസിനീ സമൂഹത്തിന്റെ അമേരിക്കയിലെ സാന്നിധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതത്തിലെ തന്റെ വൈദിക ശുശ്രൂഷാകാലത്തെയും, കുളത്തുവയലിൽ നടന്ന വാർഷിക ധ്യാനങ്ങളിൽ പങ്കെടുത്തതിലൂടെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ വന്ദ്യ വർക്കി കുഴികുളത്തിന്റെ ആത്മീയതയെയും ദർശനത്തെയും അടുത്തറിയാൻ സാധിച്ചതിനെക്കുറിച്ചുമുള്ള വ്യക്തിപരമായ ഓർമകൾ ബിഷപ് പങ്കുവച്ചു.
ആഴമേറിയ പ്രാർഥനാജീവിതത്തിൽ നിന്നും ദൈവവചനത്തോടുള്ള പ്രതിബദ്ധതയിൽ നിന്നുമാണ് ഈ സമൂഹം ജന്മമെടുത്തതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "ഈദ് സൗഹൃദ സംഗമം' സംഘടിപ്പിച്ചു.
അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾ പങ്കെടുത്തു.
ഐസിഎഫ് നാഷണൽ പ്രസിഡന്റ് അലവി സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം അബ്ദു റസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
District News
തൃശൂർ: സാമൂഹികപ്രതിബദ്ധതയാണ് കുടുംബകൂട്ടായ്മകളുടെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകുകയെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
അതിരൂപത കുടുംബകൂട്ടായ്മ പള്ളിക്കുന്ന് അസംപ്ഷൻ ഇടവകയിൽ സംഘടിപ്പിച്ച പതാകദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ ഭാഗമായി അതിരൂപതയിലെ 224 ഇടവകകളിൽ വികാരിമാർ പതാക ഉയർത്തി. കുടുംബകൂട്ടായ്മയുടെ ഒൗദ്യോഗികഗാനം ആലപിച്ചു.
കുടുംബകൂട്ടായ്മ ജനറൽ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, പള്ളിക്കുന്ന് ഇടവക വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, അതിരൂപത ട്രഷറർ സി.ടി. ജോയ്, പുതുക്കാട് ഫൊറോന കുടുംബകൂട്ടായ്മ കണ്‍വീനർ റോബിൻസണ്‍ മൂക്കൻ, സെക്രട്ടറി ജിൻസി ബിജു, പള്ളിക്കുന്ന് കേന്ദ്രസമിതി കണ്‍വീനർ ഷാജേഷ് തൈവളപ്പിൽ എന്നിവർ പങ്കെടുത്തു.
District News
പാലാ: ജനറല്‍ ആശുപത്രിയില്‍ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. വിമുക്തി ഡി-അഡിക്ഷന് സെന്റ്ര് പാലായുടെയും ജനറല്‍ ആശുപത്രി ശ്വാസകോശ രോഗ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പുകയില വിരുദ്ധ ദിനാചരണ പരിപാടികള്‍ ആശുപത്രി അങ്കണത്തില്‍ നടത്തിയത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആര് എം ഒ ഡോക്ടര്‍ രേഷ്മ സുരേഷ് അധ്യക്ഷത വഹിച്ചു. നേഴ്സിംഗ് സൂപ്രണ്ട് സെലിന് രഞ്ജന്‍ പുകയിലവിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.. ഡോ. ഷിനോ ബി. കുര്യന് പുകയില ഉപയോഗം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ചടങ്ങില്‍ പുകയില ഉപയോഗം നിര്‍ത്തി ആറുമാസം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു. ഡോ. പാര്‍വതി ദാമോദരന്‍, ആശാ മരിയ പോള്‍, പാലാ നഗരസഭ കൗണ്‍സിലര്‍ ലീനാസണ്ണി, പിആര്‍ഒ സുനിത തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കോയന്പത്തൂർ: കാരമട നല്ല ഇടയന് പള്ളിയുടെ സുവർണജൂബിലി ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ കുർബാനയിൽ മോൺ ജോസഫ് ആലപ്പാടൻ മുഖ്യകാർമികത്വം വഹിക്കുകയും സഹകാർമികരായി ഫാ. ജോബി തെക്കിനേടത്ത്, ഇടവക വികാരി ഫാ. ഫ്രാങ്ക് കണ്ണനായ്ക്കൽ എന്നിവർ ദിവ്യബലി അർപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വികാരി സ്വാഗതം പറഞ്ഞു. ബിഷപ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
ദേവാലയത്തിന് തുടക്കംകുറിച്ച ഫാ. ജോസഫ് ചിറ്റിലപ്പിള്ളിയെ ഹാരമണിയിച്ച് ആദരിച്ചു. സമർപ്പിത ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ അനില മാത്യു എഫ്സിസി, സിൽവർ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ജോസഫൈൻ എസ്എഎസ്എംപി, സിസ്റ്റർ ജെൻസി എഫ്സിസി എന്നിവരെയും അദ്ദേഹം ഹാരമണിയിച്ച് അനുമോദിച്ചു.
ഫാ. ഷാജൻ ചീരന്പൻ, ഫാ. നിതിൻ പാലക്കാട്ട്, സിസ്റ്റർ പൗളിറ്റ എഫ്സിസി, സിസ്റ്റൻ അനില മാത്യു എഫ്സിസി, രാജു ചെറിയാൻ, ബ്രദർമാരായ ഷാജൻ പനച്ചിക്കൽ, ക്ലീറ്റസ്, സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ജെൻസി എഫ്സിസി, സിജോ കാട്ടുപറന്പിൽ, മിന്റി അറങ്ങാശേരി, ജോൺസൺ പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ കോട്ടയത്ത് ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണൻ നിർവഹിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കേന്ദ്രസംഘം കോട്ടയത്ത് സന്ദര്‍ശനം നടത്തുകയും അവലോകന യോഗം ചേരുകയും ചെയ്തു.
ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ്, പ്രോട്ടോകോള്‍ ഓഫീസര്‍ അമിത് ശര്‍മ, തരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉപരാഷ്ട്രപതി വന്നിറങ്ങുന്ന കളക്ടറേറ്റിനു സമീപമുള്ള ഹെലിപാഡ്, സമ്മേളനം നടക്കുന്ന മാമ്മന്‍മാപ്പിള ഹാള്‍, ദീപിക കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാമ്മന്‍മാപ്പിള ഹാളില്‍ സ്റ്റേജിനു സമീപമായി ഉപരാഷ്ട്രപതിക്കു വിശ്രമിക്കുന്നതിനായി പ്രത്യേക ഗ്രീന്‍ റൂം സജ്ജമാക്കി. ഗ്രീന്‍ റൂം, ലിഫ്റ്റ്, സ്റ്റേജ്, സ്റ്റേജിലെ സംവിധാനങ്ങള്‍, സദസിലെ ഇരിപ്പടങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങൾ, റിഫ്രഷ്മെന്റ് ഏരിയ തുടങ്ങിയവയില്‍ കേന്ദ്ര സംഘം സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ പോലീസ് സംതൃപ്തരാണ്.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ പോലീസ് ക്ലബ്ബില്‍ അവലോകന യോഗവും ചേര്‍ന്നു. വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, പോലീസ്, സ്പെഷല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ എത്തുന്ന പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണം പൂര്‍ത്തിയായി ട്രയല്‍ നടത്തി. പരേഡ് ഗ്രൗണ്ടില്‍നിന്ന് ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളന നഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സന്ദര്ശനത്തോടനബന്ധിച്ചുള്ള ട്രയല്‍റണ്‍ ആന്‍ഡ് റിക്രിയേഷന്‍ ഇന്നുച്ചകഴിഞ്ഞു നടക്കും.
◄ പ്രവേശനം പാസ് മൂലം
ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നവർക്കു പാസ് ലഭ്യമാക്കും. നിർബന്ധമായും പാസും തിരിച്ചറിയൽ കാർഡും കൈവശം കരുതണം. പാസില്ലാത്തവര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യം 1.30ന് സമ്മേളന ഹാളില്‍ പ്രവേശിക്കണം.
പങ്കെടുക്കാനെത്തുന്നവര്‍ ബാഗ്, കുട, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കുപ്പിവെള്ളം, ഭക്ഷണസാധനങ്ങള്‍ എന്നിവ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഇത് അനുവദിക്കുന്നതല്ല. സമ്മേളന ഹാളില്‍ പ്രവേശിച്ചയുടൻതന്നെ എല്ലാവരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം. ദേശീയഗാനം, ദേശീയ ഗീതം, പ്രാര്‍ഥനാഗാനം എന്നീ സമയങ്ങളില്‍ വേദിയില്‍നിന്നു തരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
◄ പാര്‍ക്കിംഗ്
സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിഐപികളുടെ വാഹനങ്ങള്‍ ജറുസലേം പള്ളി മൈതാനത്താണ് പാര്‍ക്ക് ചെയ്യേണ്ടത്. മറ്റു വാഹനങ്ങള്‍ മാര്‍ ഏലിയാ കത്തീഡ്രല്‍, ബിസിഎം കോളജ്, ബസേലിയോസ് കോളജ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങളിലെത്തുന്നവര്‍ സമ്മേളന ഹാളിനു സമീപം ആളെ ഇറക്കി നഗരത്തില്‍ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
Kerala
മലപ്പുറം: പാണക്കാട്ടെ ബലിപെരുന്നാൾ സന്തോഷങ്ങളിലേക്ക് അതിഥിയായെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് മലബാറിലേക്ക് വി.ഡി. സതീശൻ എത്തുന്നത്.
അതും ആദ്യസന്ദർശനം പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേക്ക്. വ്യാഴാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽനിന്നാണു മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎൽഎമാരായ വി.എസ്. ജോയിയും കെ.പി. നൗഷാദലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ-ഐടി വകുപ്പു മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി പാണക്കാട്ടെ മറ്റു സയ്യിദൻമാരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവർക്കൊപ്പമായിരുന്നു വി.ഡി. സതീശൻ പ്രഭാതഭക്ഷണം കഴിച്ചത്.
എല്ലാ ജനവിഭാഗങ്ങളും ജാതി, മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തുചേരാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്ന് സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള നാളുകളിൽ അത്തരം ഐക്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബലിപെരുന്നാളിന്റെ ആഹ്ലാദ ദിനത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് സ്വഭാവിക സന്ദർശനം മാത്രമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവർക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കാനും കൂടിയുള്ള കടമ പൗരൻമാർക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചെർത്തു.
Kerala
കോട്ടയം: ദീപികയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര റൂബി ജൂബിലി ആഘോഷത്തിനുള്ള ഒരുക്കം ദ്രുതഗതിയിൽ. ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണനാണ് നിർവഹിക്കുന്നത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യപ്രഭാഷണം നടത്തും.
നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രി മോന്‍സ് ജോസഫ്, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചീഫ് എഡിറ്റര്‍ ഫാ.ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ കളക്ടറേറ്റില്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് തലവന്മാരുടെയും യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. സമ്മേളനം നടക്കുന്ന മാമ്മന്‍ മാപ്പിള ഹാള്‍ മോടി കൂട്ടുന്ന ജോലികള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പുരോഗമിക്കുകയാണ്.
ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപാഡ് നവീകരണ ജോലികള്‍ അവസാനഘട്ടത്തിലാണ്. ഹെലിപാഡിനു സമീപത്തേക്ക് വാഹനം എത്തുന്നതിനുള്ള വഴി ടാര്‍ ചെയ്യുന്ന ജോലികൾ പൂര്‍ത്തിയായി.
മഴക്കാലമായതിനാല്‍ ചെളിയും മറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ടാര്‍ ചെയ്ത പുതിയ വഴി നിര്‍മിക്കുന്നത്. ഹെലിപാഡിനു ചുറ്റുമുള്ള പുല്ലും ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതിനു തടസമായിട്ടുള്ള മരച്ചില്ലകളും വെട്ടിമാറ്റി. ഹെലിപാഡിലും ഗ്രൗണ്ടിലുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍ വന്നിറങ്ങുന്ന ഉപരാഷ്ട്രപതി റോഡ് മാര്‍ഗം സമ്മേളനനഗരിയായ മാമ്മന്‍ മാപ്പിള ഹാളിലെത്തും. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറ്റൊരു വാഹനവും റോഡില്‍ അനുവദിക്കില്ല. ഉപരാഷ്ട്രപതി വരികയും പോകുകയും ചെയ്യുന്ന സമയത്ത് നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഉണ്ടായിരിക്കും.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള പോലീസിന്റെ ട്രയല്‍ റണ്‍ 30ന് ഉച്ചയ്ക്ക് നടക്കും.
Kerala
തിരുവനന്തപുരം: ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിപിഐ ജംഗ്ഷനിലെ ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. ഗതാഗത മന്ത്രി സി.പി. ജോൺ മുഖ്യപ്രഭാഷണം നടത്തും.
NRI
ഫിലഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീസ് ഫോർ പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റിന്റെ (പമ്പ) ആഭിമുഖ്യത്തിൽ മാതൃദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു.
പമ്പ ഭാരവാഹികളും അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മാതൃത്വത്തിന്റെ മഹത്വവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും പ്രമേയമായി. പമ്പ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന പരിപാടിക്ക് സുമോദ് ടി. നെല്ലിക്കാല, സെലിൻ ഓലിക്കൽ എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായി നേതൃത്വം
നൽകി.
സുമോദ് നെല്ലിക്കാല ആലപിച്ച പ്രാർഥനാഗാനത്തോടെ ഔപചാരിക പരിപാടികൾക്ക് തുടക്കമായി. സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേർന്ന് കുടുംബത്തിന്റെ അടിത്തറ അമ്മമാരാണെന്ന് അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു സംസാരിക്കുകയും മാതൃത്വത്തിന്റെ ത്യാഗവും സ്നേഹവും സമൂഹത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രധാന സന്ദേശം റവ. ഫിലിപ്സ് മോടയിൽ നിർവഹിച്ചു.
മാതാപിതാക്കൾക്കുള്ള ആദരവും കുടുംബബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. പ്രശസ്ത ഗായികയും പ്രഭാഷകയുമായ റിയാന്ന ഡാനിഷ് മാതൃദിന സന്ദേശം നൽകി.
NRI
മെൽബൺ: പത്ത് വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് കേരള സംസ്ഥാന ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മെൽബണിൽ വർണാഭമായി കൊണ്ടാടി.
മുൻ കേന്ദ്രമന്ത്രിയും ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് അംഗവുമായ മനീഷ് തിവാരി, റോവിൽ ഓസ്ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു. 102 എംഎൽഎമാരുമായി ഭരണം തിരിച്ചു പിടിച്ച വി.ഡി. സതീശൻ നേതൃത്വം കൊടുക്കുന്ന കേരള സർക്കാരിനെ മനീഷ് തിവാരി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയാ കേരള ചാപ്റ്റർ പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഐഒസി ഓസ്ട്രേലിയൻ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യ പ്രഭാഷണം നടത്തി. രാജസ്ഥാൻ നാഗർ നിയമസഭാ മണ്ഡലം എംഎൽഎയായിരുന്ന വാജിബ് അലി വിശിഷ്ടാതിഥിയായിരുന്നു.
ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് വീഡിയോ കോൺഫറൻസിലൂടെ ആശംസകളറിയിച്ചു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ ഓസ്ട്രേലിയൻ പ്രസിഡന്റ് പി.വി. ജിജേഷും വിക്ടോറിയൻ പ്രസിഡന്റ് റോബിൻ ജോസഫും ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു.
NRI
മാഞ്ചസ്റ്റർ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്ററിലെ ട്രാഫോർഡ് മലയാളി അസോസിയേഷൻ നഴ്സുമാർക്കായി ആദരവും വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു.
ഈ മാസം 12ന് വൈകുന്നേരം ആറ് മുതൽ ഡേവിഹ്യൂമിലെ സെന്റ് ജോൺ ഹെൻറി ന്യൂമാൻ പാരിഷ് സെന്ററിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
അസോസിയേഷന്റെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടുന്ന ഒരു സായാഹ്നപരിപാടിയായിരുന്നു ഇതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോണി ജോൺ കരോടൻ പറഞ്ഞു.
NRI
റോക്ക്ലാൻഡ്: സെന്റ് മേരീസ് ക്നാനായ കാത്തോലിക് റോക്ക്ലാൻഡ് സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.
മാതൃദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരുടെയും പ്രത്യേക കാഴ്ചസമർപ്പണവും നടത്തി. തുടർന്ന് വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിലും കുട്ടികളും ചേർന്ന് അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മാതൃദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
അമ്മമാർക്കായുള്ള പ്രത്യേക ആശീർവാദം, ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ "എന്റെ അമ്മ, എന്റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റുകൂട്ടി.
ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.
വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമികരായിരുന്നു.
NRI
ന്യൂജഴ്സി:അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള പാറ്റേഴ്സണിൽ മദേഴ്സ് ഡേ (മാതൃദിനം) ആഘോഷങ്ങൾക്കിടെയുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 8.30-ഓടെ റോസ പാർക്ക്സ് ബൊളിവാർഡിന് സമീപമാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ടവർ പാറ്റേഴ്സൺ സ്വദേശികളായ 43നും 29നും ഇടയിലുള്ള പുരുഷന്മാരാണ്. പരിക്കേറ്റ മറ്റു നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില നിലവിൽ തൃപ്തികരമാണ്.
ഒരു മദ്യശാലയ്ക്ക് പുറത്താണ് വെടിവയ്പ്പ് നടന്നത്. ഇതൊരു ഡ്രൈവ്-ബൈ (വാഹനത്തിൽ വന്ന് വെടിവയ്ക്കുക) ആക്രമണമാണെന്ന് സംശയിക്കുന്നു. സ്ഥലത്തുനിന്ന് നിരവധി വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തു.
നഗരത്തിലെ ക്രമസമാധാനനില തകരാറിലാണെന്ന് കൗൺസിൽ അംഗം അലക്സ് മെൻഡസ് വിമർശിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വെടിവയ്പ്പ് കേസുകൾ 60 ശതമാനം കുറഞ്ഞതായും ഇത്തരം അക്രമങ്ങൾ നിർഭാഗ്യകരമാണെന്നും മേയർ ആന്ദ്രെ സായെഗ് പ്രതികരിച്ചു.
പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പാസായിക് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസും പാറ്റേഴ്സൺ പോലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.
ഒരു മാസത്തിനിടെ പാറ്റേഴ്സണിൽ നടക്കുന്ന രണ്ടാമത്തെ കൂട്ടവെടിവയ്പ്പാണിത്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
NRI
ബാൾട്ടിമൂർ: 1972-ൽ സ്ഥാപിതമായ ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ദേവാലയ പ്രതിഷ്ഠയുടെ 25-ാം വാർഷിക ആഘോഷങ്ങൾ മേയ് 16-ന് വിപുലമായ പരിപാടികളോടെ നടക്കും.
2025 ഡിസംബർ 31-ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി, ജൂബിലി ലോഗോ പ്രകാശനം ചെയ്ത് ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം കുറിച്ചു.
തുടർന്ന് 2026 മെയ് 2-ന് “ജൂബിലി നൈറ്റ്” സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ, മാജിക് ഷോ, ഗാനമേള, സന്ധ്യാ നമസ്കാരം, ധ്യാനം, ഡിന്നർ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റവ. ഫാ. ഡോ. ബോബി വർഗീസ് മുഖ്യാതിഥിയായിരുന്നു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം മേയ് 16 ശനിയാഴ്ച വൈകുന്നേരം 3.30-ന് നടക്കും. അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും.
ഇന്ത്യൻ എംബസി കൗൺസിലർ (കമ്മ്യൂണിറ്റി അഫയേഴ്സ്) ദെബേഷ് കുമാർ ബെഹ്റ മുഖ്യപ്രഭാഷണം നടത്തും. മുൻ വികാരിമാർ, വൈദികർ, സാംസ്കാരിക-ആത്മീയ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുക്കും.
ജൂബിലിയുടെ ഭാഗമായി കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ICON Charities-നൊപ്പം ചേർന്ന് ഒരു നിർധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകും. ഇടവകയുടെ ചരിത്രപഥങ്ങൾ ഓർമ്മിപ്പിക്കുന്ന സ്മരണികയുടെ പ്രകാശനവും, ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. സന്ധ്യാ നമസ്കാരത്തിന് ശേഷം ഡിന്നറോടുകൂടി സമ്മേളനം സമാപിക്കും.
മേയ് 17 ഞായറാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപ്തിയാകും.ഇടവക വികാരി ബഹു. ടോബിൻ മാത്യു അച്ചന്റെ നേതൃത്വത്തിൽ വിവിധ സിൽവർ ജൂബിലി കമ്മിറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
ജനറൽ കൺവീനർമാരായ . സാബു കുര്യൻ, ഗീതാ സുസൈ, പ്രോഗ്രാം കൺവീനർ ജോൺ മാത്യു, ഫിനാൻസ് കൺവീനർ എ.വി. വർഗീസ്, ഫണ്ട് റൈസിംഗ് കൺവീനർ ജയ്മി ജോഷ്വാ, സുവനിർ കൺവീനർ ഷെറീൻ മാത്യൂസ്, ഫുഡ് കൺവീനർ റോണി മാത്യൂസ്, ഇടവക ട്രഷറർ അജിത് മാത്യു, സെക്രട്ടറി റെജീനാ ജോർജ് എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികളും മാനേജിംഗ്ങ്കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകുന്നു.
ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് - ചരിത്ര വഴികളിലൂടെ
അമേരിക്കയിലെ മലങ്കര ഓർത്തഡോക്സ് സഭകളുടെ വളർച്ചയുടെ ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണ് ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിനുള്ളത്. 1960-കളുടെ തുടക്കത്തിൽ സർവകലാശാലകളിൽ ഉപരിപഠനത്തിനായി എത്തിയ വൈദികരുടെ നേതൃത്വത്തിൽ ആരംഭിച്ച സഭാശുശ്രൂഷകളുടെ തുടർച്ചയായാണ് ഈ ഇടവക രൂപംകൊണ്ടത്.
1972-ൽ വാഷിംഗ്ടൺ ഡി.സി.-യിൽ താമസിച്ചിരുന്ന റവ. ഫാ. എം. ടി. കുര്യന്റെ നേതൃത്വത്തിൽ ബാൾട്ടിമൂറിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ആദ്യ മലയാളം വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
ബാൾട്ടിമൂർ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ സ്ഥാപക വികാരിയാണ് എം. ടി. കുര്യൻ അച്ചൻ. സ്വന്തമായി ഒരു ദേവാലയം സ്വന്തമാക്കുകയോ സ്ഥലം വാങ്ങി ദേവാലയം പണിയുകയോ ചെയ്യണമെന്ന ചരിത്രപരമായ തീരുമാനം 1986-ലെ ഇടവക പൊതുയോഗത്തിൽ എം. ടി. കുര്യൻ അച്ചന്റെ അധ്യക്ഷതയിൽ കൈക്കൊണ്ടു. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ 1995-ൽ സ്ഥലം വാങ്ങി; 2000-ൽ ദേവാലയ നിർമാണം ആരംഭിച്ചു.
2001 മെയ് 13-ന് അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനി നിർമാണം പൂർത്തിയായ ദേവാലയം ആശീർവദിച്ച് സമർപ്പിച്ചു. തുടർന്ന് 2017-ൽ ദേവാലയം പുനർനവീകരിക്കുകയും അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി കൂദാശ നിർവഹിക്കുകയും ചെയ്തു.
ഇന്ന് 62 കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ ഇടവക, വിവിധ വികാരിമാരുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ, മാർത്തമറിയം സമാജം, സൺഡേ സ്കൂൾ, എംജിഒസിഎസ്എം., FOCUS തുടങ്ങിയ ആത്മീയ സംഘടനകളിലൂടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിരിക്കുകയാണ്.
2022-ൽ ആറാമത് വികാരിയായി നിയമിതനായ റവ. ഫാ. ടോബിൻ മാത്യു അച്ചൻ തലമുറകളെ കോർത്തിണക്കി ഇടവകയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതൃത്വം നൽകി വരുന്നു.
Kerala
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാഘോഷത്തിന് ഒരു മാസത്തെ വിവിധ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചതായി ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും ഉതകുന്ന പദ്ധതികളാണ് ഇന്‍ഫാം തയാറാക്കിയിരിക്കുന്നത്. മേയ് അഞ്ചു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള ഈ പദ്ധതികളുടെ നടത്തിപ്പില്‍ ഇന്‍ഫാമിന്റെ കുടുംബതലം മുതല്‍ ദേശീയതലം വരെയുള്ള ഭാരവാഹികള്‍ നേതൃത്വം നല്‍കും.
പ്രധാന പദ്ധതികൾ
1. ഭൂമി പുനര്‍ജനി പദ്ധതിയിലൂടെ മണ്ണിന്റെ പുനര്‍ജന്മത്തിനും പിഎച്ച് ക്രമീകരിക്കുന്നതിനുമായി 10 ലക്ഷത്തിലധികം കിലോ ഡോളോമൈറ്റ് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
2. ധരണീസമൃദ്ധി പദ്ധതി വഴി മണ്ണ് പരിപോഷിപ്പിക്കുന്നതിനുവേണ്ടി വേപ്പിന് പിണ്ണാക്ക് സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
3. ജലസംരക്ഷണത്തിനായി സ്വന്തം പുരയിടത്തിലെ ജലസ്രോതസുകളുടെ ശുചീകരണവും സംരക്ഷണവും.
4. വീടുകളിലെ മലിനജല നിര്‍മാര്‍ജനവും പരിസര ശുചീകരണവും.
5. കാര്‍ഷിക വനനശീകരണം തടയാനും ഊര്‍ജ പുനരുപയോഗത്തിനുമായി വീടുകളിലെ ബയോഗ്യാസ് പ്ലാന്റുകളുടെ ശുചീകരണവും പുനരുജ്ജീകരണവും.
6. കാര്‍ഷിക വനവത്കരണത്തിനായി ഒരു തൈ നടീല്‍ പരിപാടിയും ഇടവിള കൃഷി പ്രോത്സാഹന പദ്ധതിയും.
7. ആഗോളതാപനത്തിനും കാര്‍ബണ്‍ നിര്ഗമനത്തിനുമെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന മുദ്രാവാക്യത്തിലധിഷ്ഠിതമായി ജൂണ്‍ നാലിന് രാത്രി ഏഴുമുതല്‍ അര മണിക്കൂര്‍ വിളക്ക് അണയ്ക്കല്‍ പരിപാടി.
8. അടുക്കളത്തോട്ട നിര്‍മാണത്തിനായി വിത്തുകൊട്ട വിതരണം.
ഈ പദ്ധതികളെല്ലാം ജൂണ്‍ നാലിന് മുമ്പ് പൂര്‍ത്തിയാക്കും. ജൂണ്‍ അഞ്ചിന് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ഇന്‍ഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ ഇന്‍ഫാം ഇടുക്കി കാര്‍ഷികജില്ല രക്ഷാധികാരി ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടിരിക്കുന്ന പദ്ധതികള്‍ ഓരോ സംസ്ഥാനങ്ങളുടെയും വിവിധ കാര്‍ഷിക ജില്ലകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
NRI
ഡാളസ്: കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കാത്തോലിക്കാ ദേവാലയത്തിൽ ഞായറാഴ്ച ഭക്തിപൂർവവും സന്തോഷപൂർവവുമായി മാതൃദിനം ആഘോഷിച്ചു.
ഇടവക വികാരി ഫാ. മാത്യൂസ് മൂഞ്ഞനാട്ട് എല്ലാ അമ്മമാർക്കുവേണ്ടിയും പ്രത്യേക പ്രാർഥനകൾ നടത്തുകയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയിൽ അമ്മമാർ വഹിക്കുന്ന പങ്ക് അനുസ്മരിക്കുകയും ചെയ്തു.
NRI
ഡാർവിൻ: നോർത്തേൺ ടെറിട്ടറി ഐഒസി ഡാർവിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് വിജയഘോഷം നടത്തി. ടിവിയിൽ കുര്യൻ ഹൗസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ നിർവഹിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോർജ് കുര്യൻ വർഗീസ് സ്വാഗതവും കമ്മിറ്റി മെമ്പർ ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ഉണ്ണികൃഷ്ണൻ, അലോഷ്യ, ബിജു വർഗീസ്, ബിനുകുമാർ ചാകാലപ്പറമ്പിൽ, അനുറോസ് തുടങ്ങിയവർ സംസാരിച്ചു.,
വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.
NRI
ഡാളസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ ഞായറാഴ്ച വൈകുന്നേരം റെഡ് ചില്ലി ഇന്ത്യൻ റസ്റ്ററന്റിൽ സഘടിപ്പിച്ച വിജയാഘോഷം പ്രവാസി മലയാളികളുടെ രാഷ്ട്രീയ ആവേശത്തിന്റെയും നാടിനോടുള്ള സ്നേഹത്തിന്റെയും നേർക്കാഴ്ചയായി മാറി.
ഓവർസീസ് കോൺഗ്രസ് നേതാവ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പി.പി. ചെറിയാൻ, ബോബൻ കൊടുവത്ത്, ബേബി കൊടുവത്ത്, ബാബു സൈമൺ, തോമസ് രാജൻ, സാജു കരിയാമ്പുഴ, ജെജു ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും യുഡിഎഫിന്റെ വിജയത്തെക്കുറിച്ചും നേതാക്കൾ വാചാലരായി. അമേരിക്കൻ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഒത്തുചേർന്ന പ്രവാസികളുടെ മനസ് മുഴുവൻ കേരളത്തിന്റെ മണ്ണിലായിരുന്നു.
രാഷ്ട്രീയ ചർച്ചകൾക്കപ്പുറം, നാട്ടുവിശേഷങ്ങളും പഴയ തിരഞ്ഞെടുപ്പ് കാലത്തെ ഓർമകളും പങ്കുവച്ചപ്പോൾ ഡാളസിലെ ഈ സായാഹ്നം മറ്റൊരു കേരളമായി മാറി. ഏഴു കടലുകൾക്കപ്പുറത്താണെങ്കിലും കേരള രാഷ്ട്രീയം ഇന്നും പ്രവാസിയുടെ ഉള്ളിലെ അടങ്ങാത്ത താളമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ കൂടിച്ചേരൽ.
കേരളത്തിന്റെ വികസനത്തിനായി അധികാരത്തിലെത്തുന്ന പുതിയ യുഡിഎഫ് സർക്കാരിന് യോഗം എല്ലാവിധ വിജയാശംസകളും നേർന്നു. ഒപ്പം, അർഹരായ നേതാക്കളിലൂടെ തികച്ചും ജനാധിപത്യപരവും ഏകോപനപരവുമായ രീതിയിൽ പാർട്ടി നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികൾ വരുമെന്ന ആത്മവിശ്വാസവും യോഗം പ്രകടിപ്പിച്ചു.
Kerala
മാന്നാനം: ഭാരതത്തിലെ ആദ്യ തദ്ദേശീയ സന്യാസസഭയായ സിഎംഐ സഭയുടെ 195-ാം സ്ഥാപനവാർഷിക ദിനാചരണം നാളെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടക്കും.
വിശുദ്ധ ചാവറയച്ചനും പാലയ്ക്കൽ മല്പാനും പോരൂക്കര മല്പാനും ചേർന്ന് 1831 മേയ് 11ന് മാന്നാനം കുന്നിൽ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ടതിന്റെ വാർഷിക ദിനമാണ് സഭാസ്ഥാപന ദിനമായി ആചരിക്കുന്നത്. സഭാസ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ദശവത്സര ജൂബിലി ഉദ്ഘാടനം 2022 മേയ് 11ന് നടത്തിയിരുന്നു.
സഭാസ്ഥാപന ദിനമായ നാളെ രാവിലെ 11ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
സിഎംഐ സഭയുടെ പ്രിയോർ ജനറൽ, വികാർ ജനറൽ, ജനറൽ കൗൺസിലർമാർ, പ്രൊവിൻഷ്യൻമാർ, പ്രൊവിൻഷ്യൽ കൗൺസിലർമാർ തുടങ്ങിയവർ സഹകാർമികരാകും.
ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം സഭ മാധ്യമ വർഷമായി ആചരിക്കും. മാധ്യമ വർഷാചരണത്തിന്റെ ഉദ്ഘാടനം മാർ തോമസ് തറയിൽ നാളെ നിർവഹിക്കും.
Business
കോട്ടയം: ഓക്സിജന്‍ ദ ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 10 മുതല്‍ രാത്രി 12 വരെ ഡേ ആന്‍ഡ് നൈറ്റ് സെയില്‍ നടത്തും.
ഉത്പന്നങ്ങള്‍ക്കെല്ലാം വന്‍വിലക്കുറവിനോടൊപ്പം രാവും പകലും തീരാത്ത ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഒരു ടിവി വാങ്ങിയാല്‍ മറ്റൊരു ടിവി സൗജന്യം.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ എയര്‍ഫ്രെയര്‍, എയര്‍കൂളര്‍, സാംസംഗ് ബഡ്സ് കോര്‍, പാര്‍ട്ടി സ്പീക്കര്‍, അയണ്‍ ബോക്സ്, സ്പീക്കര്‍, മിക്സര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. എസികള്‍ 22,999 രൂപ മുതല്‍ ലഭിക്കും. മറ്റ് എസികള്‍ക്ക് 11,000 രൂപ വരെ കാഷ്ബാക്ക് ഓഫറും ഉണ്ട്.
സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 6990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 10,499 രൂപയ്ക്കും ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് 17,999 രൂപയ്ക്കും ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ലഭിക്കും.
ലാപ്ടോപ്പുകള് 30,990 രൂപ മുതലുണ്ട്. 4500 രൂപ വിലയുള്ള പ്രീമിയം എലൈറ്റ് ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യം. ടോപ്പ് ലോഡ് വാഷിംഗ് മെഷീന് 11,990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് 18,990 രൂപയ്ക്കും ലഭ്യമാണ്.
ഗൃഹോപകരണങ്ങള്‍ 60 ശതമാനവും കിച്ചണ്‍ അപ്ലയന്‍സുകള്‍ 50 ശതമാനവും മൊബൈല്‍ ഗാഡ്ജെറ്റുകള്‍ക്ക് 70 ശതമാനം വരെ വിലക്കുറവാണ് ഡേ ആന്‍ഡ് നൈറ്റ് സെയിലില്‍ ഉള്ളത്. 14,999 രൂപ മുതല്‍ ഇന്‍വെര്‍ട്ടറും ബാറ്ററിയും ലഭിക്കും. പഴയതോ കേടായതോ ആയ ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും 3000 രൂപ എക്സ്ചേഞ്ച് ബോണസും ഉണ്ട്.
പ്രിന്ററുകള്‍ 13,990 രൂപ മുതല്‍ ലഭ്യമാണ്. ഡിസ്പ്ലേ കേടായ ലാപ്ടോപ്പുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും സര്‍വീസിനുശേഷം ഒരു വര്‍ഷത്തെ സൗജന്യ വണ്‍ ടൈം റീപ്ലെയ്സ്മെന്റ് ഓഫറും നല്കുന്നു.
വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 9020100100.
NRI
ഡാളസ് (ഗാർലാൻഡ്): ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃദിനവും അന്താരാഷ്ട്ര നഴ്സസ് ദിനവും ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഗാർലാൻഡിലെ ഐസിഇസി ബാങ്ക്വറ്റ് ഹാളിൽ (3821 Broadway Blvd, Garland, TX) രാവിലെ 10നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
കുടുംബങ്ങളെ പരിപാലിക്കുന്ന അമ്മമാരുടെയും സമൂഹത്തിന്റെ ആരോഗ്യത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന നഴ്സുമാരുടെയും സേവനങ്ങളെ ആദരിക്കുന്നതിനായാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഡോ. ജോജി വർഗീസ് (MD, FACC, FSCAI): "സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയോ യാഥാർഥ്യമോ?' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഉമ വേണുഗോപാൽ (MSN, RN, CCRN): നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) പ്രസിഡന്റായ ഇവർ "കടമകൾക്കും സ്നേഹത്തിനും അപ്പുറം' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കും.
പരിപാടിയുടെ വിജയത്തിനായി ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, ഐസിഇസി പ്രസിഡന്റ് മാത്യു നൈനാൻ, സെക്രട്ടറിമാരായ മഞ്ജിത്ത് കൈനിക്കര, തോമസ് ഈശോ, സോഷ്യൽ സർവീസ് ഡയറക്ടർ ടെസി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും പ രിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഡാളസ്: ഇന്ത്യൻ - അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) നഴ്സ് ഡേ ആഘോഷിച്ചു.
ഗാർലൻഡ് ബ്രോഡ് വേയിലെ ഐസിഇസി ഹാളിൽ നടന്ന ഗംഭീരമായ പരിപാടിയിൽ ഐനന്റിന്റെയും നെനയുടെയും ഫൗണ്ടർ അംഗവുമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു.
നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും ആ ചിന്തയിലൂടെ നഴ്സിംഗ് സേവന രംഗത്തെ നിര്‍ണായകമായ ആശയ ഘട്ടത്തിലേക്കു കൊണ്ടുവരുവാനും കരുണയോടുകൂടിയ പരിചരണം മുഖ്യ ലക്ഷ്യ മായി കാണാനും തളർന്നിരിക്കാതെ കടന്നു ചെല്ലണമെന്നും അവർ പറഞ്ഞു.
പ്രസിഡന്റ് മഹേഷ് പിള്ള പരിപാടിയുടെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത് ആന്റണി സ്വാഗതം പറയുകയും ഏയ്ഞ്ചൽ ജ്യോതി നന്ദി പറയുകയും ചെയ്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനം വരുന്നതിനു മുന്‍പേ വിജയാഘോഷത്തിനായി ഇന്ദിരാഭവന്റെ മുറ്റത്ത് പന്തലിട്ട് കെപിസിസി. ഇന്നലെ രാവിലെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനില്‍ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടെത്തുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഫലപ്രഖ്യാപനം കാണുന്നതിനടക്കമുള്ള സജ്ജീകരണങ്ങളോടെ വലിയ പന്തലൊരുക്കിയത്.
ഫല പ്രഖ്യാപനത്തിന്റെ തത്സമയ വാര്‍ത്തകള്‍ അറിയാന്‍ കൂറ്റന്‍ എല്‍ഇഡി വാളുകള്‍, ഇവിടെ എത്തുന്നവര്‍ക്കായി കുടിവെള്ളം, ലഘുഭക്ഷണം എന്നിവയെല്ലാം ഒരുക്കും. ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാത്തിലാണ് കെപിസിസിയുടെ ഒരുക്കങ്ങള്‍. കടുത്ത ചൂട് പരിഗണിച്ചാണ് പന്തലൊരുക്കിയതെന്ന് നേതാക്കള്‍ അറിയിച്ചു. സാധാരണ ഫല പ്രഖ്യാപന ദിവസം നേതാക്കളും പ്രവര്‍ത്തകരും കെപിസിസി ഓഫീസിലെത്തിയാണ് ഫലം വീക്ഷിക്കുന്നത്.
ഇക്കുറിയും ആ പതിവു തുടരും. യുഡിഎഫ് വലിയ വിജയം നേടാന്‍ പോകുന്നു എന്നു കരുതപ്പെടുന്ന തെരഞ്ഞെടുപ്പായതിനാല്‍ ഇക്കുറി കൂടുതല്‍ പേര് ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും കെപിസിസി വൃത്തങ്ങള്‍ അറിയിച്ചു. വിജയമുറപ്പിച്ച പ്രവര്‍ത്തകര്‍ പായസവും ലഡുവും ഒക്കെ ഇതിനോടകം തന്നെ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ഡിജെ പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാവിലെ ഒന്‍പതോടെ ഓഫീസിലെത്തും.
District News
കണ്ണൂർ: ജില്ലയിൽ 17 കേന്ദ്രങ്ങളിലും മാഹിയിലും സിഐടിയു, എഐടിയുസി, കേന്ദ്ര-സംസ്ഥാന ഗവ. ജീവനക്കാരുടെ സംഘടനകൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വർണ ശബളമായ മേയ്ദിന ഘോഷയാത്രയും റാലിയും സംഘടിപ്പിച്ചു. ആയിരക്കണക്കിന് തൊഴിലാളികളാണ് ഘോഷയാത്രയിലും റാലിയിലും അണിനിരന്നത്.
കണ്ണൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ. ഷാജി അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ (സിഐടിയു), ജില്ലാ സെക്രട്ടറി കെ. അശോകൻ, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ കെ. ഷീബ, കെ.സി. സുധീർ, പി. അജയകുമാർ, കാടൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഏച്ചൂരിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണനും പഴയങ്ങാടിയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരനും മട്ടന്നൂരിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാറും പേരാവൂരിൽ സിഐടിയു ജില്ലാ ട്രഷറർ അരക്കൻ ബാലനും ചെറുകുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരനും ഇരിട്ടിയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ. ധനഞ്ജയനും തളിപ്പറമ്പിൽ സിഐടിയു സംസ്ഥാന കമ്മിറ്റി മെംബർ എം.വി. ജയരാജനും പിണറായിയിൽ സിപിഐ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ്കുമാറും മയ്യിൽ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷും തലശേരിയിൽ കെ.എസ്. സുനിൽകുമാറും ഉദ്ഘാടനം ചെയ്തു.
പയ്യന്നൂരിൽ സിഐടിയു ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ, പി.വി. കുഞ്ഞപ്പൻ, കെ.വി. ബാബു, വി. നാരായണൻ, കെ.സുരേന്ദ്രൻ, കെ.വി. ഭവാനി, എം.പി. ദാമോദരൻ, വി. ബാലൻ, കെ.കെ. ഗംഗാധരൻ, കെ.എം. ഷാജി എന്നിവർ പ്രസംഗിച്ചു. ശ്രീകണ്ഠപുരത്ത് എഐടിയുസി സംസ്ഥാന സെക്രട്ടറി സി.പി. മുരളിയും ആലക്കോട് പി. സന്തോഷും കൂത്തുപറമ്പിൽ എൻ.വി. ചന്ദ്രബാബുവും കാടാച്ചിറയിൽ വി. രാധാകൃഷ്ണനും പാനൂരിൽ സി. വിജയനും മാഹിയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എസ്.ടി. ജയ്സണും ഉദ്ഘാടനം ചെയ്തു.
ആലക്കോട്: സിഐടിയു, എഐടിയുസി എന്നിവയുടെ ആഭിമുഖ്യത്തിൽ ആലക്കോട് മേയ് ദിന റാലി സംഘടിപ്പിച്ചു. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും കൊടികളുമേന്തി തൊപ്പിയും ധരിച്ച് നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. ആലക്കോട് പെട്രാൾ പമ്പിന് സമീപത്തു നിന്നാരംഭിച്ച് ആലക്കോട് ടൗണിൽ സമാപിച്ചു. സിഐടിയു ജില്ലാ കമ്മറ്റിയംഗം അഡ്വ. പി. സന്തോഷ് റാലി ഉദ്ഘാടനം ചെയ്തു. കെ. സജി അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാസെക്രട്ടറി ടി.വി. നാരായണൻ പ്രസംഗിച്ചു, സിഐടിയു ആലക്കോട് ഏരിയ സെക്രട്ടറി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ചെറുപുഴ: ഐഎൻടിസിയുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും പൊതുസമ്മേളനവും ചെറുപുഴയിൽ നടന്നു. ഐഎൻടിസി സംസ്ഥാന കമ്മിറ്റിയംഗം എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. സലീം തേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ആലയിൽ ബാലകൃഷ്ണൻ, ടി.പി. ചന്ദ്രൻ, ഷാജൻ ജോസ്, അനീഷ് ആന്റണി, സുധീർ ബാബു, ടി.ടി. അനിൽകുമാർ, കെ.എം. കുഞ്ഞപ്പൻ, സജി പൊടിമറ്റം, യശോദ തെക്കാണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ചെറുപുഴ ടൗണിൽ മേയ് ദിന റാലിയും നടന്നു.
Kerala
കോതമംഗലം: ഏഴു പതിറ്റാണ്ടിന്റെ നിറവിലെത്തിയ കോതമംഗലം രൂപതയുടെ ശുശ്രൂഷാ പൈതൃകത്തിന് ഇന്ന് കൃതജ്ഞതയുടെ സുദിനം. രൂപതയുടെ 70-ാം വാർഷികവും രൂപതാ ദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ തൊണ്ണൂറാം ജന്മദിനവും ഇന്ന് ആഘോഷിക്കും.
ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽനിന്നുള്ള ഒന്‍പത് മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവർ പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മേയ് ഒമ്പതിന് രാവിലെ 10 മുതൽ ഗാർലൻഡിലെ കെഎഡി ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്.
"സ്ത്രീകളിലെ ഹൃദ്രോഗം: മിഥ്യയും യാഥാർഥ്യവും' എന്ന വിഷയം ആസ്പദമാക്കി ഡോ. ജോജി വർഗീസ് സംസാരിക്കും. ഉമാ വേണുഗോപാൽ (പ്രസിഡന്റ്) "Beyond Duty, Beyond Love' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും.
കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ് ഈ പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം (214 929 3570), മാത്യു നൈനാൻ (214 478 6543), മൻജിത് കൈനിക്കര (972 679 8555) അല്ലെങ്കിൽ തോമസ് ഈശോ (214 435 1340) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Kerala
തിരുവല്ല: സീറോമലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം മേയ് രണ്ടിന് തിരുവല്ലയിൽ നടക്കും.
കാൽനൂറ്റാണ്ടുമുന്‍പ് അദ്ദേഹം മെത്രാൻ സ്ഥാനത്തേക്കുയർത്തപ്പെട്ട തിരുമൂലപുരത്തുതന്നെ ജൂബിലി ആഘോഷവും നടക്കുന്നുവെന്നതു പ്രത്യേകതയാണ്. വൈകുന്നേരം അഞ്ചിന് തിരുമൂലപുരം മാർ ദിയസ്കോറോസ് മെമ്മോറിയൽ ഹാളിൽ (എംഡിഎം ഹാൾ) അനുമോദനസമ്മേളനം നടക്കും.
തിരുവല്ല അതിഭദ്രാസനത്തിന്റെയും പൗരാവലിയുടെയും വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് സൗഹൃദകൂട്ടായ്മ ക്രമീകരിച്ചിരിക്കുന്നത്. മന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അതിഭദ്രാസന അധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ആന്റോ ആന്റണി എംപി, പി.ജെ. കുര്യൻ, മാത്യു ടി. തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, മുനിസിപ്പൽ ചെയർപേഴ്സൺ എസ്. ലേഖ, വിവിധ ക്രൈസ്തവസഭകളിലെ ബിഷപ്പുമാർ, വൈദികർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, സംഘടനാഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
വിശിഷ്ടാതിഥികളെ സമ്മേളനവേദിയിലേക്ക് ആനയിക്കും. തുടർന്ന് മെത്രാഭിഷേക രജതജൂബിലി ആഘോഷിക്കുന്ന കർദിനാളിനെ സംബന്ധിച്ച വീഡിയോ ഡോക്യുമെന്ററി അവതരിപ്പിക്കും.തുടർന്നു നടക്കുന്ന പ്രാർഥനാശുശ്രൂഷയിൽ ക്രൈസ്തവ സഭകളിലെ വൈദികർ ഒന്നിച്ച് കൃതജ്ഞതാഗാനം ആലപിക്കും.
അനുമോദന സമ്മേളനത്തോടനുബന്ധിച്ച് കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മറുപടിപ്രസംഗം നടത്തും.
NRI
ആല്‍ബനി: ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയിലെ മലയാളികളുടെ കൂട്ടായ്മയായ ദ കാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ 2026ലെ ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ വിവിധ കലാപരിപാടികളോടെ നടന്നു.
ഈ മാസം 18ന് ഉച്ചയ്ക്ക് 12 മുതൽ വെെകുന്നേരം ആറ് വരെ ജര്‍മന്‍ - അമേരിക്കന്‍ ക്ലബിന്റെ ബാക്വിറ്റ് ഹാളില്‍ വച്ചാണ് പരിപാടി നടന്നത്.
District News
പിലിക്കോട്: മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് ഫ്രണ്ട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.വി. ഗിരീഷ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് അതിഥി തൊഴിലാളികളെയും തദ്ദേശീയരെയും ഉൾപ്പെടുത്തി മലമ്പനി, മന്ത് എന്നിവ കണ്ടെത്തുന്നതിനുള്ള രാത്രികാല രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിർണയം, ക്ഷയ-ത്വക്ക് രോഗ നിർണയ പരിശോധനകളും നടത്തി.
ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിനി ജോയ് അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് കെ.വി. ബീന, ഹെൽത്ത് ഇൻസ്പെക്ടർ പി.വി. മഹേഷ് കുമാർ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി എം. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു. കുമ്പള സിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അരുൺ കുമാർ അതിഥി തൊഴിലാളികൾക്കുവേണ്ടി ഹിന്ദിയിൽ ബോധവത്കരണ ക്ലാസെടുത്തു.
NRI
ഹെറിഫോഡ്: അപ്പോസ്ത്തോലിക സഭകളുടെ നേതൃത്വത്തിൽ ഹെറിഫോഡിലെ വിശ്വാസികളെ പങ്കെടുപ്പിച്ച് കേരള ക്രിസ്ത്യൻ എക്യുമിനിക്കൽ ഫെലോഷിപ്പ് കെസിഇഎഫിന്റെ ഉദ്ഘാടനവും ഈസ്റ്റർ സംഗമവും നടന്നു.
ഈ മാസം 18ന് വൈകുന്നേരം മൂന്നിന് ആരംഭിച്ച പരിപാടികൾ രാത്രി 8.30ന് സമാപിച്ചു. പൊതുസമ്മേളനം, കലാ പരിപാടികൾ, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കും 20 വർഷങ്ങൾ യുകെയിൽ പൂർത്തിയാക്കിയ സഹോദരങ്ങൾക്കും ആദരവ് തുടങ്ങി വിവിധങ്ങളായ പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.