x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച് ഇ​ൻ​ഫോ​ക്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: October 13, 2026 05:49 PM IST | Updated: October 13, 2026 05:51 PM IST

പരിപാടിയിൽ നിന്ന്

കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ഇ​ൻ​ഫോ​ക്) സ​ബാ​ഹ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "വ​ർ​ക്ക്പ്ലേ​സ് സ്ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

വേ​ൾ​ഡ് മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡേ​യി​ൽ ഫ​ർ​വാ​നി​യ മെ​ഡെ​ക്സ് കെ​യ​ർ മെ​ഡി​ക്ക​ൽ സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ൻ​ഫോ​ക് പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് വേ​ലാ​യു​ധ​ൻ നി​ർ​വ​ഹി​ച്ചു.

ഇ​ൻ​ഫോ​ക് സ​ബാ​ഹ് റീ​ജി​യ​ൺ ക​ൺ​വീ​ന​ർ ശ്യാം ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​നീ​തു മ​റി​യം ചാ​ക്കോ 2026 ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​ന​ത്തി​ന്‍റെ പ്ര​മേ​യ​മാ​യ "ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ കേ​ൾ​ക്കാം: യ​ഥാ​ർ​ഥ ശ​ബ്ദ​ങ്ങ​ൾ, യ​ഥാ​ർ​ഥ മാ​റ്റം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey

തു​ട​ർ​ന്ന് സൈ​ക്കോ​ള​ജി​സ്റ്റും ബി​ഹേ​വി​യ​ർ അ​ന​ലി​സ്റ്റു​മാ​യ റ​സി​യ നി​സാ​ർ ന​യി​ച്ച സെ​മി​നാ​റി​ൽ ജോ​ലി സ്ഥ​ല​ത്തെ സ​മ്മ​ർ​ദ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ, അ​തി​ന്‍റെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ, സ​മ്മ​ർ​ദം തി​രി​ച്ച​റി​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു.

ജോ​ലി​യും വ്യ​ക്തി​ജീ​വി​ത​വും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തു​ക, സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക, ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​സ​ഹാ​യം തേ​ടു​ക എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​വും ച​ർ​ച്ച​യാ​യി.

ഇ​ൻ​ഫോ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ്, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷാ, ​കോ​ർ ക​മ്മി​റ്റി അം​ഗം ഷൈ​ജു കൃ​ഷ്ണ​ൻ, ലു​ലു മ​ണി ഹെ​ഡ് ഓ​ഫ് ഓ​പ്പ​റേ​ഷ​ൻ​സ് കു​വൈറ്റ് ഷ​ഫാ​സ് അ​ഹ​മ്മ​ദ്, ഡി​ജി​റ്റ​ൽ ചാ​ന​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഡാ​നി​യ​ൽ അ​യ്യൂ​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​ൻ​ഫോ​ക് സ​ബാ​ഹ് റീ​ജി​യ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​വ്യ എ​സ്. വി​ശ്വ​നാ​ഥ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ര​ഹാം റോ​യ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. ജോ. ​ക​ൺ​വീ​ന​ർ ധ​ന്യ മു​കേ​ഷ് അ​വ​താ​ര​ക​യാ​യ സെ​മി​നാ​റി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് ഇ​ൻ​ഫോ​ക് ഭാ​ര​വാ​ഹി​ക​ളും യൂ​ണി​റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രും നേ​തൃ​ത്വം ന​ൽ​കി.

Tags : INFOK WorldMentalHealth Celebration NRINews

Recent News

Corehub Up