x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദ്യം അ​ദ്ദേ​ഹം രാ​ജി​വ​ച്ച് മാ​തൃ​ക കാ​ണി​ക്ക​ട്ടെ, എ​ന്നി​ട്ട് ആ​ലോ​ചി​ക്കാം; ആ​സാം മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ല്ലു​വി​ളി​ക്ക് ചെ​ന്നി​ത്ത​ല​യു​ടെ മ​റു​പ​ടി

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 03:36 PM IST | Updated: October 13, 2026 03:44 PM IST

ഹിമന്ത ബിശ്വ ശർമ, രമേശ് ചെന്നിത്തല

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ രാ​ജി​വെ​ക്കു​ക​യാ​ണെ​ങ്കി​ൽ ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ താ​ൻ തയാ​റാ​ണെ​ന്ന അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ വെ​ല്ലു​വി​ളി​യോ​ട് പ്ര​തി​ക​രി​ച്ചു കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ദ്യം അ​സം മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് മാ​തൃ​ക കാ​ണി​ക്ക​ട്ടെ​യെ​ന്നും കേ​ര​ള​ത്തി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ ബി​ജെ​പി​ക്ക് ആ​കെ​യു​ള്ള മൂ​ന്നു സീ​റ്റു​ക​ൾ കൂ​ടി ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. 

പേ​പ്പ​ർ ബാ​ല​റ്റി​ലൂ​ടെ വോ​ട്ടെ​ടു​പ്പ് വേ​ണ​മെ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യ​മാ​ണെ​ന്നും അതു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് പ​റ​യാ​ൻ ഹി​മ​ന്ത ത​യാ​റാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ പ​ല കാ​ര്യ​ങ്ങ​ളി​ലും തെ​റ്റു​കാ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

വോ​ട്ട​ർ പ​ട്ടി​ക അ​ട്ടി​മ​റി​ക്കാ​ൻ പ​ര്യാ​പ്ത​നാ​യ ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റാ​ക്കി മാ​റ്റി​യ ബി​ജെ​പി​യു​ടെ വൈ​ദ​ഗ്ധ്യ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : RameshChennithala HimantaBiswaSarma DeepikaNewspaper LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up