x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

കൊച്ചി ബ്യൂറോ
Published: October 13, 2026 11:47 AM IST | Updated: October 13, 2026 11:47 AM IST

മരിച്ച കൊച്ചുമുഹമ്മദ്, അപകടത്തിൽപെട്ട സ്കൂട്ടർ

കൊച്ചി: മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിക്ക് സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. പേഴയ്ക്കാപ്പിള്ളി തെക്കേക്കര വീട്ടില്‍ കൊച്ചുമുഹമ്മദ് ആണ് മരണമടഞ്ഞത്.

ഇന്ന് രാവിലെ അഞ്ചരയോടെ പേഴയ്ക്കാപ്പിള്ളി ഭാഗത്തു നിന്നും പള്ളിപ്പടിയിലെ പള്ളിയിലേക്ക് പോകുന്നതിനായി വരികയായിരുന്ന കൊച്ചുമുഹമ്മദിന്‍റെ സ്‌കൂട്ടറും മൂവാറ്റുപുഴ ഭാഗത്ത് നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പാമ്പാക്കുട സ്വദേശി ബിന്‍സാണ് ബൈക്ക് ഓടിച്ചിരുന്നത്.

ബിന്‍സിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ജീവനക്കാരനാണ് പരിക്കേറ്റ ബിന്‍സ്.

ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്തുള്ള സബൈന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കൊച്ചുമുഹമ്മദിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags : Elderly Man Scooter Bike Collision Accident

Recent News

Corehub Up