x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ്പാ​ശ്ശേ​രി മി​നി​കൂ​പ്പ​ർ അ​പ​ക​ടം: പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും ന​ട​ക്കി​ല്ല; ശ​ക്ത​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല 

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 12:06 PM IST | Updated: October 13, 2026 12:06 PM IST

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ന്യൂ​ഡ​ൽ​ഹി: നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ മൂ​ന്ന് പേ​രു​ടെ ജീ​വ​നെ​ടു​ത്ത മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തി​ലെ പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും ന​ട​ക്കി​ല്ലെ​ന്നും ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. നെ​ടു​മ്പാ​ശ്ശേ​രി വാ​ഹ​നാ​പ​ക​ടം കേ​ര​ള​ത്തെ​യാ​കെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​ണെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​രും പൊ​ലി​സും മു​ന്നോ​ട്ടു​പോ​കും. പ്രോ​സി​ക്യൂ​ഷ​ൻ വ​ഴി പ്ര​തി​ക്ക് കോ​ട​തി​യി​ലൂ​ടെ ല​ഭി​ക്കാ​വു​ന്ന​തി​ൽ വെ​ച്ച് ഏ​റ്റ​വും വ​ലി​യ ശി​ക്ഷ ത​ന്നെ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags : RameshChennithala DeepikaNewspaper LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up