x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാരണം ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേട്: കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്‌ക്
Published: October 13, 2026 12:43 PM IST | Updated: October 13, 2026 12:43 PM IST

കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ന​ഷ്ട​ത്തി​ന്‍റെ സ​ങ്ക​ട​ത്തി​നു​ള്ള മ​രു​ന്ന് മാ​ത്ര​മേ സ്റ്റോ​ക്കി​ല്ലാ​തെ​യു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണ് സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ​രി​ഹാ​സം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം ന​ൽ​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രി​ഹാ​സം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കൃ​ത്യ​സ​മ​യ​ത്ത് പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കാ​തി​രു​ന്ന​താ​ണ് നി​ല​വി​ലെ മ​രു​ന്ന് ക്ഷാ​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മ​രു​ന്നു​ക​മ്പ​നി​ക​ൾ​ക്കു​ള്ള ഭീ​മ​മാ​യ കു​ടി​ശി​ക തു​ക ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ന​ൽ​കാ​തി​രു​ന്ന​തും ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : KMuraleedharan Congress UDF LDF CPM

Recent News

Corehub Up