x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​യി​രു​ന്നു; ഹ​ർ​ജി​യി​ൽ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

വെബ് ഡെസ്‌ക്
Published: October 13, 2026 01:24 PM IST | Updated: October 13, 2026 01:24 PM IST

പിണറായി വിജയൻ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

കേ​സെ​ടു​ക്കാ​ന്‍ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നു എ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ചി​ല ഡ​യ​റി രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ഇ​ട്ട​തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ല​ഭി​ച്ച തെ​ളി​വു​ക​ൾ കേ​സെ​ടു​ക്കാ​ൻ തൃ​പ്തി​ക​രം അ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​ഡി ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കേ​സെ​ടു​ക്കാ​ന്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പി​ണ​റാ​യി അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ ഹ​ർ​ജി​യെ ഇ​ഡി കോ​ട​തി​യി​ല്‍ എ​തി​ർ​ത്തു. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​ക​ൾ​ക്ക് എ​ങ്ങ​നെ അ​പ്പീ​ൽ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ ചോ​ദ്യം. അ​പ്പീ​ലി​ല്‍ വാ​ദം തു​ട​രു​ക​യാ​ണ്.

Tags : PinarayiVijayan ED Kochi KeralaHighCourt NewsUpdate Headlines

Recent News

Corehub Up