x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഞ​ങ്ങ​ളു​ടെ വ​ഴി സ്വ​ത​ന്ത്ര​മാ​ണ്'; കോ​ൺ​ഗ്ര​സ് വ​ഞ്ച​ന ആ​രോ​പി​ച്ച് ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ക​യാ​ണെ​ന്ന് ഡി​എം​കെ 

ഓൺലൈൻ ഡെസ്ക്
Published: October 13, 2026 10:05 AM IST | Updated: October 13, 2026 10:21 AM IST

എം.കെ. സ്റ്റാലിൻ

ചെ​ന്നൈ: കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള 'വ​ഞ്ച​ന' ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യാ മു​ന്ന​ണി വി​ടു​ക​യാ​ണെ​ന്ന് ഡി​എം​കെ. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​നി പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ വ​ഴി ഇ​നി പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ണെ​ന്നും തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ഡി​എം​കെ വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളും, ടി​എ​ൻ​സി​സി അ​ധ്യ​ക്ഷ​ൻ ബി. ​മാ​ണി​കം ടാ​ഗോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​ണ് മു​ന്ന​ണി വി​ടാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ഡി​എം​കെ വ്യ​ക്ത​മാ​ക്കി. 

സ​ഖ്യ​ത്തി​ൽ തു​ട​ർ​ന്നു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് മ​റ്റൊ​രു പാ​ർ​ട്ടി​യു​ടെ 'സ്ലീ​പ്പ​ർ സെ​ൽ' പോ​ലെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. മ​ന്ത്രി​ക്ക​സേ​ര​യ്ക്ക് വേ​ണ്ടി സ​ഖ്യ​ത്തി​ന്‍റെ മ​ര്യാ​ദ​ക​ൾ ലം​ഘി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ് പാ​ർ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : DMK Stalin IndiaBloc LatestNews DeepikaNews BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up