National
ചെന്നൈ: സാനതന ധർമം ജനങ്ങളെ വിഭജിക്കുന്നുവെന്ന വിവാദ പ്രസ്താവന ആവർത്തിച്ച് തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. സനാതനധർമം നിരോധിക്കണമെന്നും നിയമസഭയിലെ പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
പരാമർശത്തെ വിശ്വഹിന്ദു പരിഷത് രൂക്ഷമായി വിമർശിച്ചു. സ്റ്റാലിനെ പുറത്താക്കുക മാത്രമല്ല പരാമർശം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ നിയമസഭ സ്പീക്കർ തയാറാകണമെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. പരാമർശത്തിന്റെ പേരിൽ ഉദയനിധി മാപ്പ് പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
National
ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ്, മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ചു. പതിറ്റാണ്ടുകൾ നീണ്ട ഡിഎംകെ - എഐഎഡിഎംകെ ദ്വികക്ഷി ഭരണത്തിന് അന്ത്യം കുറിച്ച് മുഖ്യമന്ത്രി കസേരയിലെത്തിയ ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനെ കാണുന്നത്.
ചെന്നൈ ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്നാണ് വിജയിയെ സ്വീകരിച്ചത്. കറുത്ത സ്യൂട്ട് ധരിച്ചെത്തിയ വിജയ് കൈകൂപ്പി സ്റ്റാലിനെ അഭിവാദ്യം ചെയ്തു. സ്റ്റാലിൻ തിരികെയും അഭിവാദ്യം അർപ്പിച്ചു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്യുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.
ഇതൊരു മര്യാദ സന്ദർശനം മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരുവരും തമ്മിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തോ എന്ന കാര്യം വ്യക്തമല്ല. മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തമിഴ്നാട് വലിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലൂടെയാണ് കടന്നുപോയത്. ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന് പോലും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ വിജയ് ഭൂരിപക്ഷം തെളിയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. തമിഴ് രാഷ്ട്രീയത്തിലെ അതികായനായ സ്റ്റാലിനെ നേരിട്ട് പോയി കണ്ട വിജയിന്റെ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. തമിഴ് സിനിമയിലെയും രാഷ്ട്രീയത്തിലെയും പുതിയ മാറ്റങ്ങളുടെ സൂചനയായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
National
ചെന്നൈ: കോൺഗ്രസിനെതിരേ വിമർശനവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ചശേഷം കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
അതേസമയം കമ്മ്യൂണിസ്റ്റുകാർ അവരുടെ വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിച്ചുവെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. നിർണായക ഘട്ടത്തിൽ തങ്ങളോടൊപ്പം ഉറച്ച് നിന്ന ലീഗടക്കമുള്ളവരോടും സ്റ്റാലിൻ നന്ദി പറഞ്ഞു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെയാണ് സ്റ്റാലിന്റെ വൈകാരിക കുറിപ്പ്.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുൻമുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ സന്ദർശിച്ച് സൂപ്പർതാരം രജനീകാന്ത്.
ചെന്നൈ ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സ്റ്റാലിന് ധാർമിക പിന്തുണ നൽകാനും ആത്മവിശ്വാസം പകരാനുമാണ് രജനീകാന്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് കനത്ത ആഘാതമേൽപ്പിച്ച് മന്ത്രിസഭയിലെ പ്രമുഖർ കൂട്ടത്തോടെ പരാജയപ്പെട്ടു. മത്സരിച്ച 32 മന്ത്രിമാരിൽ 15 പേർക്കും തങ്ങളുടെ സീറ്റുകൾ നിലനിർത്താനായില്ല. തമിഴക വെട്രി കഴകം നടത്തിയ വൻ മുന്നേറ്റമാണ് ഡിഎംകെ മന്ത്രിമാരുടെ പതനത്തിന് കാരണമായത്.
പരാജയപ്പെട്ട പ്രമുഖ മന്ത്രിമാർ:
ദുരൈമുരുകൻ (കാട്പാടി): ഡിഎംകെ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ദുരൈമുരുകൻ ടിവികെയുടെ ഡോ. എം. സുധാകറിനോട് 7,309 വോട്ടുകൾക്ക് പരാജയപ്പെട്ടു.
പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ (മധുര സെൻട്രൽ): ഐടി മന്ത്രിയായിരുന്ന ഇദ്ദേഹം 19,128 വോട്ടുകൾക്ക് ടിവികെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
മാ. സുബ്രഹ്മണ്യൻ (സൈദാപ്പേട്ട്): ആരോഗ്യ മന്ത്രിയായിരുന്ന മാ. സുബ്രഹ്മണ്യൻ 28,514 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
അൻബിൽ മഹേഷ് പൊയ്യാമൊഴി (തിരുവെറുമ്പൂർ): വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദേഹം 8,705 വോട്ടുകൾക്ക് പരാജയം രുചിച്ചു.
എസ്.എം. നാസർ (ആവഡി): മന്ത്രിമാരിൽ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയത് ഇദ്ദേഹമാണ്. 74,829 വോട്ടുകൾക്കാണ് ടിവികെ സ്ഥാനാർത്ഥി ഇദ്ദേഹത്തെ പരാജയപ്പെടുത്തിയത്.
ടി.ആർ.ബി. രാജ (മന്നാർഗുഡി): വ്യവസായ മന്ത്രിയായിരുന്ന ഇദ്ദേഹം 1,566 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിന് എഎംഎംകെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം അധികാരം നിലനിർത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. അതേസമയം, നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം കന്നി തിരഞ്ഞെടുപ്പിൽ തന്നെ തമിഴ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുമെന്നും സർവേ സൂചിപ്പിക്കുന്നു.
തമിഴ്നാട് എക്സിറ്റ് പോൾ 2026: ആക്സിസ് മൈ ഇന്ത്യ പ്രവചനം
ഡിഎംകെ സഖ്യം 98 - 120 സീറ്റുകൾ, തമിഴക വെട്രി കഴഗം: 98 - 120 സീറ്റുകൾ, എഐഎഡിഎംകെ സഖ്യം 22 - 23 സീറ്റുകൾ.
സർവേ ഫലങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്നത് ടിവികെയുടെ മുന്നേറ്റമാണ്. 98 മുതൽ 120 സീറ്റുകൾ വരെ നേടി വിജയ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയോ അല്ലെങ്കിൽ ഭരണത്തിൽ നിർണായക സ്വാധീനമുള്ള ശക്തിയോ ആയി മാറാൻ സാധ്യതയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.
പലയിടങ്ങളിലും ഡിഎംകെയെ മറികടന്ന് ടിവികെ മുന്നിലെത്തുമെന്നാണ് പ്രവചനം.സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം 92 മുതൽ 110 സീറ്റുകൾ വരെ നേടി ശക്തമായ സാന്നിധ്യമായി തുടരും. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ വെല്ലുവിളി ഇത്തവണ സഖ്യം നേരിടുന്നുണ്ട്.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ ഇത്തവണ 22-23 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പറയുന്നത്. പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരിക്കും ഇത്.
തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് ടിവികെ മുന്നേറുമെന്ന പ്രവചനം രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണോ അതോ വിജയ് നേരിട്ട് അധികാരത്തിലെത്തുമോ എന്നറിയാൻ മേയ് നാലിലെ വോട്ടെണ്ണൽ വരെ കാത്തിരിക്കണം.
National
ചെന്നൈ: തെരഞ്ഞെടുപ്പ് ചൂടിന്റെ ഇടവേളയിൽ വിശ്രമത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബസമേതം കൊടൈക്കനാലിൽ.
ഡിഎംകെ അധ്യക്ഷൻ ചെന്നൈയിൽനിന്ന് മധുരയിലേക്ക് ചാർട്ടേഡ് വിമാനത്തിലാണ് പുറപ്പെട്ടത്. ഇവിടെനിന്നു റോഡ് മാർഗം കൊടൈക്കനാലിലേക്കുപോയി. ഭാര്യ ദുർഗയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ട്. നാല് ദിവസം ഇവിടെ തങ്ങും. 29ന് മടങ്ങും.
2021ൽ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷവും സ്റ്റാലിൻ കൊടൈക്കനാൽ സന്ദർശിച്ചിരുന്നു.
International
ബെതുദാഹരി (പശ്ചിമ ബംഗാള്‍): തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും കോൺഗ്രസുമായും ബിജെപി ഡീൽ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി.
പശ്ചിമ ബംഗാളില്‍നിന്നുള്ള നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകരായി അയച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമബംഗാളില്‍ ഏകദേശം 500 ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ മാറ്റിയതെന്ന് മമത ആരോപിച്ചു. തൃണമൂല്‍ സ്ഥാനാര്‍ഥികളെ പിന്തുണച്ചുകൊണ്ട് നാദിയ ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം, മാംസം, മുട്ട എന്നിവ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എസ്ഐആര്‍ കാരണം ബംഗാളില്‍ 250 പേര് മരിച്ചു.
ബിജെപി അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ കുറച്ചുകാലം താമസിച്ചവര്‍ക്ക് പൗരത്വം നല്‍കിയത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. നാളെ ഭബാനിപുര്‍ നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശം സമര്‍പ്പിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
National
തിരുച്ചിറപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎയ്ക്കെതിരേ വിമർശനം ശക്തമാക്കി ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ പേര് ദക്ഷിണ പ്രദേശ് എന്നാക്കാൻപോലും അവർ മടിക്കില്ലെന്ന് തിരുച്ചിറപ്പള്ളിയിൽ പ്രചാരണ യോഗത്തിൽ സ്റ്റാലിൻ ആരോപിച്ചു.
തമിഴ് സ്വത്വത്തെ തകർക്കുന്ന നീക്കമായിരിക്കും ഇത്. ഇത്തരം സംഭവവികാസങ്ങൾ ഉണ്ടാകാതിരിക്കാൻ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനെതിരേ ജനത അണിനിരക്കണം.
പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചവരാണ് എഐഎഡിഎംകെയെന്നും ബില്ലിനെതിരേ പ്രതിഷേധിച്ചവരുടെ രക്തക്കറ എഐഎഡിഎംകെയ്ക്ക് മുകളിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
ചെന്നൈ: നടി രഞ്ജന നാച്ചിയാർ ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലായിരുന്നു രഞ്ജന ഡിഎംകെ അംഗത്വമെടുത്തത്.
ടിവികെയിൽനിന്നാണ് രഞ്ജന ഡിഎംകെയിലെത്തിയത്. ടിവികെയിൽ സ്ത്രീകൾ അപമാനം നേരിടുന്നുവെന്ന് രഞ്ജന കുറ്റപ്പെടുത്തി.
എട്ടു വർഷം ബിജെപിയിൽ പ്രവർത്തിച്ച രഞ്ജന 2025 ഫെബ്രുവരിയിൽ വിജയിന്റെ ടിവികെയിൽ ചേർന്നിരുന്നു.
National
ചെന്നൈ: സംസ്ഥാന നിയമസഭകളില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗവര്‍ണര്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ ഭരണഘടനാ ഭേദഗതി ആവശ്യപ്പെടുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
തമിഴ്നാട് നിയമസഭയുടെ ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തില്‍ ഗവര്‍ണര്‍ ആര്.എന്‍. രവി സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ വായിക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. പ്രസംഗത്തില്‍ തെറ്റായ വിവരങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. ഇതേത്തുടര്‍ന്നാണ് ഈ കീഴ്വഴക്കം തന്നെ അവസാനിപ്പിക്കണമെന്ന് സ്റ്റാലിന് ആവശ്യപ്പെട്ടത്.
ഗവര്‍ണറുടെ പ്രസംഗം നിര്‍ബന്ധമാക്കുന്ന ഭരണഘടനയിലെ 176-ാം അനുച്ഛേദം ഭേദഗതി ചെയ്യാനാണ് ഡിഎംകെ ലക്ഷ്യമിടുന്നത്. ഇതിനായി സമാന ചിന്താഗതിയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും സ്റ്റാലിന് വ്യക്തമാക്കി.
ഗവര്‍ണര്‍മാര്‍ ബിജെപിയുടെ ഏജന്റുമാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്റ്റാലിന് ആരോപിച്ചു. തമിഴ്നാടിന് പുറമെ കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ സമാനമായ രീതിയില്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
National
ചെന്നൈ: ഗവർണർമാർ ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനു സമയപരിധി നിശ്ചയിക്കുന്നതുവരെ വിശ്രമമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ റഫന്സിനുള്ള മറുപടിയായുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർമാർക്കും രാഷ്ട്രപതിക്കും ബില്ലിന്മേൽ തീരുമാനമെടുക്കാനായി സമയപരിധി നിശ്ചയിച്ച വിധിയിലായിരുന്നു രാഷ്ട്രപതി പ്രത്യേക റഫറൻസ് തേടിയത്. സംസ്ഥാന അവകാശങ്ങൾക്കും ഫെഡറലിസത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി തടഞ്ഞുവച്ച ബില്ലുകള്‍ക്ക് അംഗീകാരം ലഭിച്ചതായി കണക്കാക്കിയ 2025 ഏപ്രില്‍ എട്ടിലെ വിധിൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം ഒരു സ്വാധീനവും ചെലുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഡ്രൈവർ സീറ്റിലായിരിക്കണമെന്നും സംസ്ഥാനത്ത് രണ്ട് എക്സിക്യൂട്ടീവ് അധികാരകേന്ദ്രങ്ങൾ ഉണ്ടാകരുതെന്നുമുള്ള തത്ത്വം ഭരണഘടനാ ബെഞ്ച് ഈ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഭരണഘടനാ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കണം. ഒരിക്കലും അതിനപ്പുറം പോകരുത്. ഗവർണർക്ക് ബില്ലിനെ ഇല്ലാതാക്കാനോ പോക്കറ്റ് വീറ്റോ പ്രയോഗിക്കാനോ കഴിയില്ല. ബിൽ തടഞ്ഞുവയ്ക്കാൻ അദ്ദേഹത്തിന് ഒരു അധികാരവുമില്ല. ഇക്കാര്യങ്ങൾ വീണ്ടും സുപ്രീംകോടതി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ചുമതലയേൽക്കപ്പെട്ട ഒരാളും ഭരണഘടനയ്ക്കു മുകളിലാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്നു വിശ്വസിക്കുന്നു. ഉയർന്ന ഭരണഘടനാ അധികാരി പോലും ഭരണഘടന ലംഘിക്കുമ്പോൾ, ഭരണഘടനാ കോടതികൾ മാത്രമാണ് ഏക പ്രതിവിധി.
കോടതിയുടെ വാതിലുകൾ അടയ്ക്കരുത്. ഇത് നമ്മുടെ ജനാധിപത്യത്തിലെ നിയമവാഴ്ചയെ ദുർബലപ്പെടുത്തുകയും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവർണർമാരുടെ ഭരണഘടനാ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സ്റ്റാലിൻ പറഞ്ഞു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് റാലിയിലെ പ്രധാനമന്ത്രി മോദിയുടെ വിഭാഗീയ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
മോദി പദവി മറന്ന് സംസാരിക്കരുതന്നും മുഴുവൻ ഇന്ത്യയുടെയും പ്രധാനമന്ത്രിയാണെന്ന് ഓർമിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും സ്റ്റാലിന് പറഞ്ഞു. ബിഹാറിൽനിന്നുള്ള തൊഴിലാളികളോട് തമിഴ്നാട്ടിൽ ഡിഎംകെ പ്രവർത്തകർ മോശമായി പെരുമാറിയെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയാണ് സ്റ്റാലിൻ വിമർശിച്ചത്.
ബിഹാറി തൊഴിലാളികളെ തമിഴ്നാട്ടിൽ ഡിഎംകെ പാർട്ടിയിൽപ്പെട്ടവർ ഉപദ്രവിച്ചതായി മോദി പറയുന്ന വീഡിയോ ദൃശ്യം പങ്കുവച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. തമിഴർക്കെതിരായ വിദ്വേഷ പരാമർശത്തിൽ ശക്തമായി അപലപിക്കുന്നതായി സ്റ്റാലിൻ പറഞ്ഞു.
തമിഴ്, ബിഹാറി ജനതയുടെ ഇടയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ നടത്തി വിലകുറഞ്ഞ രാഷ്്ട്രീയം കളിക്കരുതെന്ന് ബിജെപിയോടും പ്രധാനമന്ത്രി മോദിയോടും സ്റ്റാലിൻ ആവശ്യപ്പെട്ടു.