x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു: സ്റ്റാ​ലി​ൻ


Published: May 15, 2026 03:51 AM IST | Updated: May 15, 2026 03:51 AM IST

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ​യ്ക്കു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം വി​ല​യി​രു​ത്താ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചു​വെ​ന്നും 20 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പാ​ർ​ട്ടി​ക്കും സ്വ​ന്ത​മാ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ന്ന് പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. “സി. ​ജോ​സ​ഫ് വി​ജ​യ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത് ചെ​റു ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നാം ​പ​രാ​ജ​യ​പ്പെ​ടു​ന്പോ​ൾ ചെ​റി​യ എ​ണ്ണം സീ​റ്റു​ക​ളി​ലാ​ണു വി​ജ​യി​ക്കാ​റ്. ഇ​ത്ത​വ​ണ നാം 59 ​സീ​റ്റി​ൽ വി​ജ​യി​ച്ചു. ന​മ്മു​ടെ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സീ​റ്റു​ക​ളും കൂ​ട്ടി​യാ​ൽ 73 എ​ണ്ണ​മു​ണ്ട്’’- സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഡി​എം​കെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടു​ക​ളി​ലും സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ച്ചി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്കു മാ​റ്റി​യ അ​ണ്ണാ ഡി​എം​കെ നേ​തൃ​ത്വ​ത്തെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു സ്റ്റാ​ലി​ൻ.

Tags : Accepting responsibility defeat Stalin

Recent News

Corehub Up