x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്; ഒ​രാ​ള്‍​ക്കൂ​ടി അ​റ​സ്റ്റി​ല്‍

വെബ് ഡെസ്‌ക്
Published: July 18, 2026 05:41 PM IST | Updated: July 18, 2026 05:41 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സി​ല്‍ ഒ​രാ​ള്‍​ക്കൂ​ടി അ​റ​സ്റ്റി​ല്‍. ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് അ​മ​ലി​നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​ഡ് ബ​റ്റാ​ലി​യ​ന്‍ എ​ന്ന വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലേ​ക്ക് വ്യാ​ജ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് അ​മ​ല്‍ പ്ര​ച​രി​പ്പി​ച്ചു എ​ന്നാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ൽ.

ഡി​വൈ​എ​ഫ്‌​ഐ വ​ട​ക​ര ടൗ​ണ്‍ മേ​ഖ​ലാ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വും ക​ണ്ണ​ങ്കു​ഴി ബ്രാ​ഞ്ച് അം​ഗ​വു​മാ​ണ് അ​മ​ല്‍. അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ അ​മ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

കേ​സി​ല്‍ പ്ര​തി ജി​തി​ന്‍ ഭാ​സ്‌​ക​റി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​സ്‌​ഐ​ടി ഹ​ര്‍​ജി കോ​ട​തി ത​ള്ളി​യി​രു​ന്നു. വ​ട​ക​ര ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ജാ​മ്യ വ്യ​വ​സ്ഥ ജി​തി​ന്‍ ഭാ​സ്‌​ക​ര്‍ ലം​ഘി​ച്ചു എ​ന്നാ​യി​രു​ന്നു എ​സ്ഐ​ടി വാ​ദം.

ജി​തി​ന്‍ ഭാ​സ്‌​ക​ര്‍ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ സി​പി​എം നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ന്നി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ടു​ത്ത കേ​സി​ല്‍ ജി​തി​ന്‍ ഭാ​സ്‌​ക​റും പ്ര​തി​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തി​നി​ടെ കേ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി മു​ന്‍​കൂ​ര്‍​ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് റി​ബേ​ഷ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ റി​ബേ​ഷി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു.

കാ​ഫി​ര്‍ പ​രാ​മ​ര്‍​ശ​മ​ട​ങ്ങി​യ സ്‌​ക്രീ​ന്‍ ഷോ​ട്ട് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ ആ​ദ്യ​മാ​യി പോ​സ്റ്റ് ചെ​യ്ത​ത് ഡി​വൈ​എ​ഫ്‌​ഐ വ​ട​ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് റി​ബേ​ഷാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട എം​എ​സ്എ​ഫ് നേ​താ​വ് മു​ഹ​മ്മ​ദ് കാ​സിം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​റ​ങ്ങോ​ട്ട് എം​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​യ റി​ബേ​ഷു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ
ശ്ര​മ​മെ​ന്നും കാ​സിം ആ​രോ​പി​ച്ചി​രു​ന്നു.

Tags : Kafir screenshot case arrest police

Recent News

Corehub Up