ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തു. മികച്ച തമിഴ് ചിത്രമായി ധനുഷ് സംവിധാനം ചെയ്ത റായൻ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പശ്ചാത്തല സംഗീതം ഒരുക്കിയതിന് ജി.വി പ്രകാശ് പുരസ്കാരത്തിന് അർഹനായി. സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്കാര നിർണയം പൂർത്തിയാക്കിയത്.
വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ വിലയിരുത്തിയ ശേഷമുള്ള ജൂറിയുടെ അന്തിമ തീരുമാനം ജൂലൈ രണ്ടിന് തന്നെ പൂർത്തിയായിരുന്നു.
Tags : film FeminichiFathima