x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴയരിക്കണ്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കി ബ്യൂറോ
Published: July 18, 2026 02:21 PM IST | Updated: July 18, 2026 02:21 PM IST

തൊടുപുഴ: ഇടുക്കി പഴയരിക്കണ്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കാർ ഓടിച്ചിരുന്ന മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്നക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിന്‍റെ കൈവരികൾ തകർത്ത് പുഴയിലേക്ക് മറിയുകയായിരുന്നു.

അഞ്ചു പേരാണ് കാറിൽ ഉണ്ടായിരുന്നത്. സ്വപ്നയേയും (47) പരിക്കേറ്റ ഭർതൃ സഹോദരി ലൈസ (60) സിമോൾക്രിസ്റ്റ (10) സാന്ദ്ര (14) സാനിയ (15) എന്നിവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Tags : Car Accident River Pazharyarikandam

Recent News

Corehub Up