x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ശ്ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​യി​ൽ‌, കോ​ൺ​ഗ്ര​സി​ല​ല്ല: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

കണ്ണൂർ ബ്യൂറോ
Published: July 18, 2026 11:52 AM IST | Updated: July 18, 2026 11:52 AM IST

രമേശ് ചെന്നിത്തല (File photo)

ക​ണ്ണൂ​ർ: സി​പി​എം-​സി​പി​ഐ ത​ർ​ക്കം​വ​ച്ച് നോ​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ട​തു​മു​ന്ന​ണി​യി​ലാ​ണ് ഇ​പ്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ. ത​ർ​ക്കം കാ​ര​ണം മു​ന്ന​ണി യോ​ഗം കൂ​ടാ​ൻ പോ​ലും അ​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​എ​സ്‌​യു നേ​താ​ക്ക​ളു​ടെ പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കും. അ​തി​ന് മു​ഖ്യ​മ​ന്ത്രി ത​ന്നെ മു​ൻ‌​കൈ​യെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ പ​റ​യേ​ണ്ട ചി​ല രീ​തി​ക​ളു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ചി​ല സി​പി​എം നേ​താ​ക്ക​ൾ​ക്ക് പോ​ലീ​സ് പ്രൊ​ട്ട​ക്ഷ​ൻ തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് ഹോം ​സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ഇ​ട​പെ​ടു​ന്ന​ത് ശ​രി​യു​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ന​ട​പ​ടി​ക​ൾ ഒ​രി​ക്ക​ലും നി​ർ​ത്തി​ല്ലെ​ന്നും ല​ഹ​രി മാ​ഫി​യ​യെ നാ​ട്ടി​ൽ​നി​ന്ന് തു​ട​ച്ചു​നീ​ക്കു​ന്ന​ത് വ​രെ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി വ​ൻ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ജ​ന​ങ്ങ​ളെ പേ​ടി​യാ​യി. ജ​ന​ങ്ങ​ൾ ഉ​ത്സാ​ഹ​പൂ​ർ​വ്വം ല​ഹ​രി​യു​ടെ വേ​ര​റു​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന​വ​ർ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Minister RameshChennithala Congress ChiefMinister VDSatheesan

Recent News

Corehub Up